'മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്'; നടൻ എയറിൽ

എന്തുകൊണ്ട് അവർക്ക് 'ഹൈന (കഴുതപ്പുലി) പാർട്ടി' തന്നെ രൂപീകരിച്ചു കൂടാ ?
Narendra Modi, Sudesh Berry
Narendra Modi, Sudesh Berryവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

പ്രധാനമന്ത്രി നരേന്ദ്ര മോദി 'ഭഗവാൻ വിഷ്ണുവിന്റെ അവതാരം' ആണെന്ന് നടൻ സുദേഷ് ബെറി. മോദിയോട് തനിക്ക് വളരെയധികം ബഹുമാനമുണ്ടെന്നും, അവസരം ലഭിച്ചാൽ പ്രധാനമന്ത്രിയുടെ കാലുകൾ കഴുകി വെള്ളം കുടിക്കുകയും ചെയ്യുമെന്നും നടൻ പറഞ്ഞു. കോക്രോച്ച് ജനത പാർട്ടിയെ അധിക്ഷേപിച്ച് സംസാരിക്കുന്നതിനിടെയാണ് സുദേഷ് പ്രധാനമന്ത്രിയെ പുകഴ്ത്തി സംസാരിച്ചത്.

"എജിപി, സിജിപി ഇതൊന്നും എനിക്കറിയില്ല... എനിക്ക് ഈ ആളുകളെ ഒന്നും തിരിച്ചറിയാൻ പോലും കഴിയില്ല. അവർ രാജ്യത്തെ പിന്നോട്ട് വലിക്കുകയാണെന്ന് മാത്രമേ എനിക്കറിയൂ".- സുദേഷ് പറഞ്ഞു. കോക്രോച്ച് ജനതാ പാർട്ടിക്കാർ ഭ്രാന്തന്മാരാണെന്നും സുദേഷ് അധിക്ഷേപിച്ചു.

"ഇവരെല്ലാം ഉപയോഗശൂന്യരായ ആളുകളാണ്. രാജ്യത്തിന് വേണ്ടി അവർ ഒന്നും ചെയ്യുന്നില്ല. സമൂഹത്തെ ആത്മാർഥമായി സേവിക്കണമെന്നുണ്ടെങ്കിൽ കുട്ടികൾക്കായി പാർക്കുകൾ നിർമ്മിക്കൂ, മുതിർന്ന പൗരന്മാർക്കായി വൃദ്ധസദനങ്ങൾ സ്ഥാപിക്കൂ, ജനങ്ങൾക്ക് ചികിത്സാ സൗകര്യങ്ങൾ ഒരുക്കി കൊടുക്കൂ. ജന്തർ മന്തറിൽ വെറുതെ ഇരുന്ന് പ്രതിഷേധം നടത്തിയാൽ ഒന്നും നേടാനാവില്ല".- സുദേഷ് വ്യക്തമാക്കി.

നടൻ പോഡ്‌കാസ്റ്റിൽ നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സിജെപി പ്രസിഡന്‍റ് തന്നെ വിളിച്ച് കൂട്ടായ്മയുടെ ഭാഗമാകാൻ ആവശ്യപ്പെട്ടെന്നും എന്നാൽ താൻ ഫോണ്‍ കട്ട് ചെയ്തെന്നും നടൻ അവകാശപ്പെട്ടു. അവർ നുണയന്മാരാണ്, അവർക്ക് ഒന്നും അറിയില്ലെന്നും സുദേഷ് അധിക്ഷേപിച്ചു.

"വിചിത്രമായ ഏതോ ഒരു ജീവിയുടെ പേര് ഉപയോഗിച്ചാണ് അവർ പാർട്ടി രൂപീകരിച്ചത്. അതിന് പകരം എന്തുകൊണ്ട് അവർക്ക് 'ഹൈന (കഴുതപ്പുലി) പാർട്ടി' തന്നെ രൂപീകരിച്ചു കൂടാ ?"- അദ്ദേഹം പരിഹാസരൂപേണ ചോദിച്ചു.

പ്രധാനമന്ത്രി എന്തു തെറ്റാണ് ചെയ്തത് എന്നാണ് സുദേഷ് ബേരിയുടെ മറ്റൊരു ചോദ്യം. താൻ അദ്ദേഹത്തെ നേരിൽ കണ്ടിട്ടില്ല. ദൈവത്തെ ആരാധിക്കുന്നതു പോലെ അദ്ദേഹത്തെയും ആരാധിക്കുന്നു. അദ്ദേഹം ഒരു സാധാരണ മനുഷ്യനല്ലെന്നും സുദേഷ് പോഡ്കാസ്റ്റിൽ പറഞ്ഞു.

Narendra Modi, Sudesh Berry
മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, 'ഖലീഫ' ഡബ്ബിങ് പൂർത്തിയാക്കി താരം
Narendra Modi, Sudesh Berry
അവസരം ചോദിച്ചപ്പോള്‍ അപമാനിച്ച് വിട്ടിട്ടുണ്ട്; അതിന് ശേഷം ചാന്‍സ് ചോദിക്കാന്‍ മടിയായി: നീരജ് മാധവ്
Narendra Modi, Sudesh Berry
'ബാലൻ', ​'ഗാട്ട കുസ്തി 2'; ഈ വാരാന്ത്യം ഒടിടിയിൽ ആഘോഷമാക്കാം, പുത്തൻ റിലീസുകളിതാ
Summary

Actor Sudesh Berry calls Narendra Modi Lord Vishnu avatar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com