'119 തുന്നലുണ്ട് ശരീരത്ത്, സഹിക്കാൻ പറ്റാത്ത വേദനയായിരുന്നു; എത്ര കോടി തന്നാലും അങ്ങനെയൊരു സിനിമ ഇനി ചെയ്യില്ല'

എത്ര കോടികൾ വാഗ്ദാനം ചെയ്താലും എന്റെ ജീവിതത്തിൽ ഇനി ഒരിക്കലും അത്തരം ഒരു കഥാപാത്രം ഞാൻ ചെയ്യില്ല.
Vishal
Vishalവിഡിയോ സ്ക്രീൻഷോട്ട്
Updated on
2 min read

ഒട്ടേറെ സിനിമകളുടെ തെന്നിന്ത്യയുടെ മുഴുവൻ മനം കവർന്ന നടനാണ് വിശാൽ. 2004 ൽ ചെല്ലമേ എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിശാൽ അഭിനയരം​ഗത്തേക്ക് ചുവടുവയ്ക്കുന്നത്. സിനിമയിൽ ആക്ഷൻ രം​ഗങ്ങളിലൊന്നും വിശാൽ ഡ്യൂപ്പിനെ ഉപയോ​ഗിക്കാറില്ല. അതുകൊണ്ട് തന്നെ പലപ്പോഴും താരത്തിന് പരിക്കുകളും ഏല്ക്കാറുണ്ട്. ഇപ്പോഴിതാ 119 ഓളം തുന്നലുകൾ തന്റെ ശരീരത്തിലാകമാനം ഉണ്ടെന്ന് പറയുകയാണ് വിശാലിപ്പോൾ.

വിശാൽ ഫിലിം ഫാക്ടറിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. ‘അവൻ ഇവൻ’ പോലൊരു സിനിമ എത്ര കോടി തന്നാലും താൻ ഇനി ചെയ്യില്ലെന്നും നടൻ പറഞ്ഞു. "എനിക്ക് തിയറ്ററിൽ ഇരുന്ന് സിനിമ കാണാനാണ് ഇഷ്ടം. സിനിമയിലെ ആക്ഷൻ സീനുകൾ കണ്ട് ആളുകൾ കയ്യടിക്കുന്നത് കാണുമ്പോൾ, ഇതുപോലെ സ്റ്റണ്ട് ചെയ്താൽ കയ്യടി കിട്ടുമല്ലേ എന്ന് തോന്നും. അങ്ങനെയാണ് എനിക്ക് സ്റ്റണ്ടുകളോട് ഇഷ്ടം തോന്നുന്നത്.

പിന്നെ ഞാനിതുവരെ ഡ്യൂപ്പിനെ ഉപയോ​ഗിച്ചിട്ടില്ല. 119 ഓളം തുന്നലുകളുണ്ട് എന്റെ ശരീരത്തിലാകമാനം. ആക്ഷൻ‌ ഹീറോ എന്ന് പറഞ്ഞാൽ‌ യുവാക്കൾക്ക് മാത്രമല്ല, കൊച്ചുകുട്ടികൾ മുതൽ 60 വയസുവരെയുള്ളവർക്ക് ഇഷ്ടപ്പെടും".- വിശാൽ പറഞ്ഞു. സ്റ്റണ്ട് ചെയ്തതിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവം പറയാമോ എന്ന ചോദ്യത്തോടും വിശാൽ പ്രതികരിച്ചു.

"എത്ര കോടികൾ വാഗ്ദാനം ചെയ്താലും എന്റെ ജീവിതത്തിൽ ഇനി ഒരിക്കലും അത്തരം ഒരു കഥാപാത്രം ഞാൻ ചെയ്യില്ല. ആ സമയത്ത്, ബാല സാറിന് വേണ്ടിയാണ് ഞാൻ അത് ചെയ്തത്. അന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെടുന്നതെന്തും ഞാൻ ചെയ്യുമായിരുന്നു. ആ സിനിമയ്ക്ക് ശേഷം എന്റെ ജീവിതം അവസാനിച്ചുവെന്ന് ഞാൻ കരുതി.

ഇതോടു കൂടി കഥ കഴിഞ്ഞെന്ന് തന്നെ ഞാൻ വിചാരിച്ചു. കാരണം അതിഭീകരമായ വേദനയായിരുന്നു. ശരീരത്തിനകത്തും പുറത്തുമെല്ലാം വേ​ദന. ചില സമയങ്ങളിൽ ഒട്ടും സഹിക്കാൻ പറ്റില്ല. അപ്പോൾ ആളുകൾ ആദ്യം എന്നോട് ചോദിക്കും നീ എന്തിനാണ് ഇതൊക്കെ ചെയ്യുന്നതെന്ന്. എന്റെ പാട്ണർ ആകാൻ പോകുന്ന ആളു വരെ എന്നോട് ചോദിച്ചു, എന്തിനാണ് ഇങ്ങനെ ജോലി ചെയ്യുന്നതെന്ന്.

Vishal
'ഒന്നുകിൽ പോകുന്ന വഴിയിൽ കുപ്പത്തൊട്ടിയിൽ ഇടും, ഗോൾഡ് മെഡൽ ആണെങ്കിൽ വിറ്റ് കാശാക്കും'; അവാർഡുകളെക്കുറിച്ച് വിശാൽ

ഒരുകാര്യം എന്താണെന്ന് വച്ചാൽ എന്റെ പാഷനാണത്. ലത്തി എന്ന പടത്തിൽ നാലാം നിലയിൽ നിന്ന് ചാടുന്ന ഒരു രം​ഗമുണ്ട്. അത് ചെയ്ത് കഴിഞ്ഞപ്പോൾ നടുവിന് പ്രശ്നമായി. പിന്നെ നേരെ കേരളത്തിൽ പോയി 21 ദിവസം ആയുർവേദ ചികിത്സയിലായിരുന്നു.

Vishal
'നീലകണ്ഠൻ എപ്പോഴും തൂവാല കൊണ്ടുനടക്കുന്നത് എന്തിന് ?'; രാവണപ്രഭു റീ റിലീസിന് പിന്നാലെ ചോദ്യവുമായി സോഷ്യൽ മീഡിയ

മോഹൻലാൽ സാർ എപ്പോഴും എനിക്ക് പറഞ്ഞു തരുന്ന ഒരു സ്ഥലമുണ്ട് അവിടെ പോയാണ് ആയുർവേദ ചികിത്സ നടത്തുന്നത്.’’- വിശാൽ പറഞ്ഞു. 2011 ലാണ് വിശാലും ആര്യയും പ്രധാന വേഷങ്ങളിലെത്തിയ അവൻ ഇവൻ റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ കണ്ണിന് പ്രശ്നമുള്ള വാൾട്ടർ വളങ്കാമുടി എന്ന കഥാപാത്രമായാണ് വിശാൽ അഭിനയിച്ചത്.

Summary

Cinema News: Actor Vishal reveals 119 stitches on his body.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com