'എന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എടുക്കുമോ?' ധോനിയോട് യോഗി ബാബു; സ്‌റ്റൈലന്‍ മറുപടിയുമായി 'ക്യാപ്റ്റന്‍ കൂള്‍'

നടന്‍ യോഗി ബാബു തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എടുക്കുമോയെന്ന ചോദ്യത്തിന് ധോനി നല്‍കിയ മറുപടി രസകരമായിരുന്നു.
യോഗി ബാബു- എംഎസ് ധോനി
യോഗി ബാബു- എംഎസ് ധോനി
Updated on
1 min read

ചെന്നൈ: രാജ്യത്ത് എല്ലായിടത്തും 'ക്യാപ്റ്റന്‍ കൂള്‍' എംഎസ് ധോനിക്ക് ആരാധകരുണ്ട്. എന്നാല്‍ അതിലേറെ സ്‌നേഹിക്കുന്നവരാണ് ചെന്നൈക്കാര്‍. അതിന് കാരണവുമുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിന് അഞ്ചുതവണയാണ് ധോനി ഐപിഎല്‍ കിരീടം നേടിക്കൊടുത്തത്. കഴിഞ്ഞ ദിവസമാണ് ധോനി എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ധോനിയും ഭാര്യ സാക്ഷിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം 'എല്‍ജിഎം'ന്റെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍ നടന്നത്. അതിനിടെ നടന്‍ യോഗി ബാബു തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എടുക്കുമോയെന്ന ചോദ്യത്തിന് ധോനി നല്‍കിയ മറുപടി രസകരമായിരുന്നു.

'അമ്പാട്ടി റായിഡു വിരമിച്ചു. അതിനാല്‍ നിങ്ങള്‍ക്ക് സിഎസ്‌കെയില്‍ ഒരു സ്ഥാനമുണ്ട്. ഞാന്‍ മാനേജുമെന്റമായി സംസാരിക്കാം. പക്ഷെ നിങ്ങള്‍ സിനിമയുടെ തിരക്കിലാണ്. നിങ്ങള്‍ സ്ഥിരമായി കളിക്കണമെന്നാണ് ആഗ്രഹം. അവര്‍ വളരെ വേഗത്തില്‍ പന്തെറിയുകയും നിങ്ങളെ പരിക്കേല്‍പ്പിക്കുകയും ചെയ്യും'- ധോനി പറഞ്ഞു.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനായി എത്തിയപ്പോള്‍ ധോനിക്കും ഭാര്യയ്ക്കും ചെന്നൈ എയര്‍പോര്‍ട്ടില്‍ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. തിങ്കളാഴ്ച ലീലാ പാലസില്‍ വച്ചായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. ഹരീഷ് കല്യാണും ഇവാനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു ഫാമിലി എന്റര്‍ടെയ്നറാണ് 'എല്‍ജിഎം'. നദിയ മൊയ്തു അമ്മ വേഷത്തില്‍ എത്തുമ്പോള്‍ യോഗി ബാബുവും മിര്‍ച്ചി വിജയും പ്രധാന വേഷങ്ങളില്‍ എത്തുന്നു. രമേഷ് തമിഴ്മണിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ചിത്രം തീയേറ്ററില്‍ എത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
Anoop Menon
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com