'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍

ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല
Amrita Pandey
അമൃത പാണ്ഡെ എക്സ്
Updated on
1 min read

പട്‌ന: ഭോജ്പുരി നടി അമൃത പാണ്ഡെയെ ബിഹാറിലെ ഭഗല്‍പൂരിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 27 കാരിയായ നടിയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഏപ്രില്‍ 27 നായിരുന്നു നടിയുടെ മൃതദേഹം കണ്ടെത്തുന്നത്. മരിക്കുന്നതിന് മുമ്പ് നടിയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് പൊലീസിന് ലഭിച്ചു. ജീവിതം രണ്ട് ബോട്ടുകളിലായിരുന്നു, ഒരെണ്ണം മുക്കി ഞങ്ങള്‍ യാത്ര എളുപ്പമാക്കി എന്നാണ് സ്റ്റാറ്റസില്‍ കുറിച്ചിരുന്നത്.

അനിമേഷന്‍ എഞ്ചിനീയറായ ഭര്‍ത്താവിനൊപ്പം മുംബൈയിലായിരുന്നു അമൃത പാണ്ഡെ താമസിച്ചിരുന്നത്. സഹോദരിയുടെ വിവാഹത്തിനായി ഏപ്രില്‍ 18 നാണ് അമൃത പാണ്ഡെ ഭഗല്‍പൂരിലെത്തിയത്. വിവാഹ ശേഷം ഭര്‍ത്താവ് മുംബൈയിലേക്ക് പോയെങ്കിലും അമൃത ഭഗല്‍പൂരില്‍ തുടരുകയായിരുന്നു.

Amrita Pandey
തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

സിനിമ-സീരിയല്‍ രംഗത്ത് പ്രതീക്ഷിച്ച പോലെ ശോഭിക്കാനാകാത്തത് അമൃത പാണ്ഡെയെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതേത്തുടര്‍ന്ന് നടി വിഷാദത്തിലായിരുന്നു. വിഷാദത്തിന് നടി ചികിത്സ തേടിയിരുന്നതായും ബന്ധുക്കള്‍ വ്യക്തമാക്കി. ദീവാനാപന്‍, പരിശോധ് തുടങ്ങിയവ അമൃത അഭിനയിച്ച സിനിമകളാണ്. കൂടാതെ ഹിന്ദി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com