നടി ആൻഡ്രിയയ്ക്ക് കോവിഡ്; ആരാധകർക്കായി പാട്ടുപാടി താരം

താനിപ്പോൾ ഹോം ക്വാറന്റീനിലാണെന്നും സുഖം പ്രാപിച്ചു വരികയാണെന്നും ആൻഡ്രിയ വ്യക്തമാക്കി
ആൻഡ്രിയ ജെർമിയ/ഫയല്‍ ചിത്രം
ആൻഡ്രിയ ജെർമിയ/ഫയല്‍ ചിത്രം
Updated on: 
1 min read

തെന്നിന്ത്യൻ നടി ആൻഡ്രിയ ജെർമിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോ​ഗബാധിതയായ വിവരം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ ആഴ്ചയാണ് താരം കോവിഡ് പോസിറ്റീവാകുന്നത്. താനിപ്പോൾ ഹോം ക്വാറന്റീനിലാണെന്നും സുഖം പ്രാപിച്ചു വരികയാണെന്നും ആൻഡ്രിയ വ്യക്തമാക്കി. പാട്ടു പാടുന്ന ഒരു വിഡിയോയ്ക്കൊപ്പമായിരുന്നു പോസ്റ്റ്. 

‘കഴിഞ്ഞയാഴ്ച കോവിഡ് പോസിറ്റീവായി. എന്ന പരിചരിച്ച സുഹൃത്തുകള്‍ക്കും കുടുംബാഗംങ്ങള്‍ക്കും നന്ദി. ഇപ്പോഴും ക്വാറന്റീനിലാണ്, സുഖം പ്രാപിച്ചു വരുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു ഇടവേള എടുത്തു, രോ​ഗബാധിതയായതാണ് ബ്രേക്ക് എടുക്കാനുണ്ടായ ഒരു കാരണം. ഇതു കൂടാതെ നമ്മുടെ രാജ്യം ഇത്രയും മോശമായ കോവിഡ് പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ എന്താണ് പോസ്റ്റ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. എല്ലായ്‌പ്പോഴും എന്നപോലെ, എന്ത് പറയണമെന്ന് അറിയാത്തതിനാല്‍, ഞാന്‍ എന്റെ ഹൃദയത്തില്‍ നിന്ന് പാടുന്നു, എല്ലാം പറയുന്ന പ്രത്യാശ.- ആൻഡ്രിയ കുറിച്ചു. 

ഇതിനോടകം നിരവധി താരങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. രോ​ഗവ്യാപനം രൂക്ഷമായതോടെ പല സംസ്ഥാനങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമ ഷൂട്ടങ്ങുകളും നിർത്തിവച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com