

മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളാണ് അന്ന ബെന്നും മമിത ബൈജുവും. തങ്ങളുടെ യാത്രാ വിശേഷങ്ങളും വ്യക്തിപരമായ സന്തോഷങ്ങളുമൊക്കെ ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരങ്ങൾ ഒന്നിച്ചുള്ള ഒരു യാത്രയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ആലപ്പുഴയിൽ സുഹൃത്തുക്കൾക്കൊപ്പമാണ് ഇരുവരുമെത്തിയത്. കയാക്കിങ് പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങൾ അന്ന ബെൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.
"പുലർച്ചെ 3:15 ന് ഉറക്കമുണർന്ന് ശനിയാഴ്ച പുലർച്ചെ ആലപ്പുഴയിൽ കയാക്കിങ് നടത്തി. കൂടുതൽ രസകരമായ ഒരു വാരാന്ത്യത്തിനായി ആവശ്യപ്പെടാൻ കഴിയില്ല…ഫിറ്റ്നസ് പരിശീലകനായ ദിൽഷാദ് പതിയെ എന്നെയൊരു പ്രഭാത വ്യക്തിയാക്കുന്നു.
കൂടുതൽ വർക്കൗട്ടുകൾ ചെയ്യുമ്പോൾ ജീവിതം പൂർണതയിലെത്തുന്നതായി തോന്നുന്നു. മാത്രമല്ല എപ്പോഴെത്തെയും പോലെ ആലപ്പുഴയിൽ നാടോടി ടീമിനൊപ്പം കയാക്കിങ് ചെയ്യുന്നത് വളരെ സന്തോഷമാണ്. കൂടുതൽ കാര്യങ്ങൾക്കായി ഞാൻ വീണ്ടും വരും" എന്നാണ് അന്ന കുറിച്ചിരിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പ്രേമലുവായിരുന്നു അന്നയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. പ്രഭാസ് നായകനായെത്തുന്ന കൽക്കി 2898 എഡിയിൽ അന്ന ബെൻ അഭിനയിച്ചിരുന്നു. താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. ജൂണിലാണ് ചിത്രം തിയറ്ററുകളിലെത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates