'പൈസ ചോദിച്ച് വാങ്ങാൻ എനിക്കൊരു മടിയുമില്ല, ഞാൻ ചെയ്ത വർക്കിനുള്ള പൈസയാണ് ചോദിക്കുന്നത്; കടം ചോദിക്കുകയല്ല'

കാരണം, നിങ്ങൾ പറയുന്ന സമയത്ത് കറക്ടായി വന്ന് ഞാൻ അഭിനയിക്കുന്നുണ്ട്.
Aparna Das
Aparna Dasവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

സിനിമാ മേഖല ഒരു മായികലോകമാണെന്ന് പലരും പറയാറുണ്ട്. ഒരുവശത്ത് താരത്തിളക്കവും വിജയവുമെല്ലാം ഉണ്ടാകുമ്പോൾ മറ്റൊരു വശത്ത് സാമ്പത്തിക തട്ടിപ്പും കലാകാരൻമാരുടെ അഭിനയമോഹത്തെ ചൂഷണം ചെയ്യുന്നതുമൊക്കെ നടക്കാറുണ്ട്. അഭിനയിച്ചതിന്റെ പ്രതിഫലത്തിനായി പലതവണ തനിക്കും നടക്കേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് നടി അപർണ ദാസ് ഇപ്പോൾ.

പൈസ ചോദിച്ചു വാങ്ങാൻ യാതൊരു മടിയുമില്ലാത്തയാളാണ് താനെന്നും അപർണ പറയുന്നു. പൈസ എങ്ങനെ ചോദിക്കും എന്ന് വിചാരിക്കുന്ന കുറേ പേരെ തനിക്കറിയാമെന്നും നടി പറയുന്നു. കാര്യം സാമ്പത്തികമാണ് എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അപർണ. "എനിക്ക് ചില സമയത്തൊക്കെ ദേഷ്യം വന്നിട്ടുണ്ട്.

നമ്മൾ ചെയ്ത ജോലിയുടെ പ്രതിഫലം കുറേ പ്രാവശ്യം പോയി ചോദിക്കേണ്ടി വരുമ്പോൾ. അതെനിക്ക് അറിയാത്ത ഒരു വിഷയമായിരുന്നു സിനിമയിൽ വരുന്നത് വരെ. ഞാൻ വിചാരിച്ചത് അതിന് തീയതിയും കാര്യങ്ങളുമൊക്കെയുണ്ടാകും. കറക്ട് സമയത്ത് നമ്മുടെ അക്കൗണ്ടിലേക്ക് പണം വരുമെന്നാണ്. നമ്മൾ ചെയ്ത വർക്കിന് പൈസ ചോദിക്കുമ്പോൾ ഇന്നിടാം, നാളെയിടാം എന്ന് പറയുക.

പിന്നെ നാളെയാകുമ്പോൾ വരില്ല. ചിലപ്പോൾ നമ്മളൊരു പ്ലാനിങ്ങിൽ പോകുന്നതായിരിക്കും. എനിക്ക് വീട് പണിയും മറ്റു കാര്യങ്ങളുമൊക്കെയുള്ള സമയത്ത്, ഇന്റീരിയർ അങ്ങനെ ചെയ്യണമെന്നൊക്കെ നമ്മൾ പ്ലാൻ ചെയ്യുന്ന സമയത്ത് പൈസ കിട്ടിതെ വരുമ്പോൾ പ്രശ്നമാകും. അങ്ങനെയൊക്കെ പല സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. അന്നേരം നമ്മൾ വിളിക്കും, ചേട്ടാ പൈസ ഇട്ടില്ലല്ലോ എന്ന് പറയും.

Aparna Das
'രാജ്യവിരുദ്ധം ? ഭീകരവാദികളില്ലാതെ പാകിസ്ഥാനെ കാണിക്കാനുള്ള ധൈര്യം'; വിമർശനത്തോട് പ്രതികരിച്ച് എ ആർ റഹ്മാൻ

പക്ഷേ ഞാൻ ചോദിക്കും, എനിക്കങ്ങനെ ഒരു മടിയും ഇല്ലാത്ത ആളാണ്. എനിക്ക് പൈസ കിട്ടാനുണ്ടെങ്കിൽ, എനിക്ക് പൈസ തരാനുണ്ടല്ലോ എന്ന് ഞാൻ ചോദിക്കും. ഇതെങ്ങനെ ചോദിക്കും എന്ന് ചിന്തിച്ചിരിക്കുന്ന കുറേ പേരെ ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് പൈസ ചോദിക്കാൻ ഒരു മടിയുമില്ല. കാരണം, ഞാൻ ചെയ്ത വർക്കിനുള്ള പൈസയാണ് ചോദിക്കുന്നത്. കടം ചോദിക്കുകയല്ല.

Aparna Das
'എതിരഭിപ്രായമുണ്ടാകണം; ചർച്ചകൾ വരുമ്പോഴാണ് കൂടുതൽ കാര്യങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തുക'

ഞാൻ ചോദിച്ചു വാങ്ങുന്നയാളാണ്. കാരണം, നിങ്ങൾ പറയുന്ന സമയത്ത് കറക്ടായി വന്ന് ഞാൻ അഭിനയിക്കുന്നുണ്ട്. ചിലപ്പോൾ പറഞ്ഞ ഡേറ്റിനേക്കാൾ കൂടുതൽ ദിവസം വർക്ക് ചെയ്യേണ്ടി വരും. അത് ഞാൻ സന്തോഷത്തോടെ ചെയ്യും. നമ്മളങ്ങോട്ട് കാണിക്കുന്ന അതേ ആത്മാർഥത തിരിച്ച് ഇങ്ങോട്ടും കാണിക്കണമെന്നേയുള്ളൂ. അതുകൊണ്ട് തന്നെ എന്റെ പ്രതിഫലം ഞാൻ ചോദിച്ച് വാങ്ങും".- അപർണ പറഞ്ഞു.

Summary

Actress Aparna Das talks about remuneration.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ansiba
Janhvi Kapoor
Ansiba Hassan
 Arjun Sarja
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com