

മലയാള സിനിമയെ മാത്രമല്ല, കേരള സമൂഹത്തെ തന്നെ നെടുകെ പിളര്‍ത്തിയ ദിവസമാണ് 2017 ഫെബ്രുവരി 17. നടി ആക്രമിക്കപ്പെട്ട ദിവസം ഇന്നും ഞെട്ടലോടെയാണ് ഓര്‍മ്മിക്കപ്പെടുന്നത്. സംഭവത്തില്‍ കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കെ ഫെബ്രുവരി 19ന് എറണാകുളം ദര്‍ബാര്‍ ഹാളില്‍ മലയാള സിനിമാലോകം പ്രതിഷേധ യോഗം ചേര്‍ന്ന്. അന്ന് നടി മഞ്ജു വാര്യരാണ് നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യമായി ആരോപിക്കുന്നത്.
തുടര്‍ന്ന് കേരളം സാക്ഷ്യം വഹിച്ചത് സിനിമാക്കഥയെ വെല്ലുന്ന നാടകീയ രംഗങ്ങള്‍ക്കാണ്. കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി നടന്‍ ദിലീപ് അറസ്റ്റിലായി. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം കേസിന്റെ വിധിയ്ക്ക് കേരളം കാതോര്‍ക്കുകയാണ്. ഈ സമയം അന്ന് ദര്‍ബാര്‍ ഹാളിലെ യോഗത്തില്‍ ദിലീപ് നടത്തിയ പ്രസംഗവും ചര്‍ച്ചയാവുകയാണ്. തനിക്കൊപ്പം ഏറ്റവുമധികം സിനിമകള്‍ ചെയ്ത കുട്ടിയെന്നാണ് നടിയെക്കുറിച്ച് ദിലീപ് പറഞ്ഞത്.
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇതുപോലൊരു സംഭവമുണ്ടായി എന്നതാണ് ഏറ്റവും കൂടുതല്‍ വിഷമിപ്പിക്കുന്നതെന്നാണ് ദിലീപ് പറഞ്ഞത്. ഇനി ഇതുപോലൊന്ന് സംഭവിക്കാതിരിക്കാന്‍ കൂട്ടായി നില്‍ക്കാമെന്നും ദിലീപ് പറയുകയുണ്ടായി. ദിലീപിന്റെ അന്നത്തെ പ്രസംഗത്തിന്റെ പ്രസ്‌കത ഭാഗങ്ങളിലേക്ക്:
''ഇന്നലെ രാവിലെ ആന്റോ വിളിച്ച് പറയുമ്പോഴാണ് വളരെ ഷോക്കിങ് ആയ ഈ വാര്‍ത്ത അറിയുന്നത്. എന്റെ കൂടെ ഏറ്റവും അധികം സിനിമ ചെയ്തിട്ടുള്ള കുട്ടി കൂടിയാണ്. ശരിക്കും പറഞ്ഞാല്‍ നമ്മള്‍ ഉടനെ നമ്മുടെ വീടിനകത്തേക്ക് തന്നെയാണ് നോക്കിപ്പോകുന്നത്. ഇത് സിനിമയില്‍ സംഭവിച്ചു എന്നതിനേക്കാളുമപ്പുറം നമ്മുടെ നാട്ടില്‍ സംഭവിച്ചു എന്നതാണ് ഏറ്റവും ദാരുണമായ, നമ്മെ വിഷമിപ്പിക്കുന്നത്.
സത്യസന്ധമായ രീതിയില്‍ തന്നെയാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. എല്ലാവരും സജീവമായി അതിന് പിന്നിലുള്ള ആളുകളുടെ പുറകെ തന്നെയുണ്ട്. മീഡിയക്കാരോട് പറയാനുള്ളത് വാര്‍ത്തകള്‍ വളച്ചൊടിക്കാനല്ല ശ്രമിക്കേണ്ടത്. ഇത് സിനിമയില്‍ സംഭവിച്ചുവെന്ന് പറയുമ്പോള്‍ അതിന് ഇത്രയും കൂട്ടായ്മയുണ്ടായി. പക്ഷെ ഒരു സാധാരണക്കാരന്റെ വീട്ടില്‍ നടക്കുന്ന സംഭവമായി എടുത്ത്, ഇനി ഈ നാട്ടിലിത് സംഭവിക്കാതിരിക്കാന്‍ നമുക്ക് കൂട്ടായി ഒന്നിച്ച് നില്‍ക്കാം. അതിന്റെ ഒരു ഭാഗത്ത് ഞാനുമുണ്ടാകും.
മമ്മൂക്ക വിളിച്ചപ്പോള്‍ എല്ലാവരും ഇവിടെ ഓടിയെത്തുകയുണ്ടായി. മലയാള സിനിമയിലെ ഒരു അംഗത്തിന് സംഭവിച്ചുവെന്നതിനപ്പുറം കേരളമെന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇങ്ങനെയൊന്നും സംഭവിക്കാന്‍ പാടില്ല എന്ന ഉറച്ച തീരുമാനത്തോടെ തന്നെയാണ്. എല്ലാറ്റിനും, എല്ലാവരും ഒറ്റക്കെട്ടായി ഉണ്ടാകുമെന്ന വിശ്വാസത്തോടെ വന്നിരിക്കുന്ന എല്ലാവര്‍ക്കും എല്ലാ ഐശ്വര്യങ്ങളും നേര്‍ന്നു കൊണ്ട് നന്ദി''.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates