കോവിഡിനെ തോല്‍പ്പിച്ച് സ്റ്റാമിന വീണ്ടെടുക്കാന്‍ ഭൂമി; വര്‍ക്കൗട്ട് ചിത്രം പങ്കുവച്ച് താരം 

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഭൂമിക്ക് കോവിഡ് സ്ഥിരീകരിച്ചത്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്
Updated on: 
1 min read

കോവിഡനെ തോല്‍പ്പിച്ച ബോളിവുഡ് നടി ഭൂമി പട്‌നേക്കര്‍ വര്‍ക്കൗട്ടിലൂടെ സ്റ്റാമിന വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ്. ഫിറ്റ്‌നസ് ഇഷ്ടപ്പെടുന്ന ഭൂമി വര്‍ക്കൗട്ടിന് ശേഷമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. കോവിഡിന് ശേഷം സ്റ്റാമിന വീണ്ടെടുക്കാന്‍ പാടാണെങ്കിലും താന്‍ ഇത് ഇഷ്ടപ്പെടുന്നു എന്നാണ് ചിത്രത്തോടൊപ്പം താരം കുറിച്ചിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഭൂമിക്ക് കോവിഡ് സ്ഥിരീകരിച്ചത്. പുതിയ സെല്‍ഫിയിലെ താരത്തിന്റെ ശരീരവും ആബ്‌സ് മസിലുകളും കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. 

അക്ഷയ് കുമാറിനൊപ്പം പുതിയ ചിത്രമായ രക്ഷ ബന്ദനില്‍ അഭിനയിക്കുന്നെന്ന വാര്‍ത്ത അടുത്തിടെ താരം ആരാധകരുമായി പങ്കുവച്ചിരുന്നു. അനന്ദ് എല്‍ റോയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞത് വളരെ സ്‌പെഷ്യല്‍ ആണെന്നും ഹൃദയസ്പര്‍ശിയായ ഒരു കഥയാണ് ചിത്രത്തിന്റേതെന്നും ഭൂമി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER