ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

'അയാളെ പേടിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ മുറിയില്‍ കൂട്ടു കിടത്തി'; അനുഭവം പറഞ്ഞ് നടി

Published on

കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നു പറഞ്ഞ് നടി ഇഷ ഗുപ്ത. രണ്ടു തവണ കാസ്റ്റിങ് കൗച്ചിന് താന്‍ നിര്‍ബന്ധിതയായി എന്നാണ് ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്.  സിനിമ ഷൂട്ടിങ് നടക്കുന്നതിനിടയില്‍ സംവിധായകനില്‍ നിന്നും നിര്‍മാതാവില്‍ നിന്നുമാണ് താരത്തിന് മോശം അനുഭവമുണ്ടായത്. 

'ഞാന്‍ വളരെ സ്മാര്‍ട്ടാണ്'

'രണ്ട് ആളുകളാണ് എന്നോടത് ചെയ്തിട്ടുള്ളത്. അതില്‍ ഒരാളുടെ സിനിമ എന്നിട്ടും ഞാന്‍ ചെയ്തു. കാരണം അതൊരു തന്ത്രപൂര്‍വമായ നീക്കമായിരുന്നു. അവരും ഔട്ട് ഡോര്‍ ഷൂട്ടാണ് പ്രതീക്ഷിച്ചിരുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ ഞാന്‍ വളരെ സ്മാര്‍ട്ടാണ്. ഞാന്‍ പറഞ്ഞു എനിക്ക് ഒറ്റയ്ക്ക് ഉറങ്ങാനാവില്ലെന്നും. എനിക്കൊപ്പം എന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ പിടിച്ചു കിടത്തി. ഞാന്‍ പറഞ്ഞു, എനിക്ക് പേടിയാണ്, ഉറങ്ങേണ്ട എന്നൊക്കെ. പക്ഷേ പ്രേതത്തെ ആയിരുന്നില്ല, അയാളെയായിരുന്നു പേടിച്ചിരുന്നത്. കാരണം എപ്പോഴാണ് അത് സംഭവിക്കുക എന്നു നമുക്ക് അറിയാനാവില്ല. അവഹേളിക്കപ്പെടാന്‍ നിങ്ങളും ആഗ്രഹിക്കില്ല.'

'താരങ്ങളുടെ മക്കളോട് ഇല്ല, ഞങ്ങളോട് മാത്രം'

'പക്ഷേ ഞങ്ങളോട് മാത്രമാണ് അവരിത് കാണിക്കുന്നത് എന്നതാണ് പ്രശ്‌നം. ഇന്റസ്ട്രിയിലെ കുട്ടികളോട് ഇത് ചെയ്യില്ല. കാരണം അവരുടെ മാതാപിതാക്കള്‍ വന്നു നിങ്ങളെ കൊല്ലും. പക്ഷേ ഞങ്ങളോട്, ജോലി കിട്ടണമെങ്കില്‍ അവളതിന് തയാറാവും എന്നാണ് അവരുടെ ചിന്ത. അങ്ങനെ വളരെ പതുക്കെ ഒരാളുടെ മോശം ഭാഗം ഞാന്‍ കണ്ടിട്ടുണ്ട്. അവളൊന്നും ചെയ്യില്ല എന്നു മനസിലാക്കി കഴിഞ്ഞതോടെ അയാള്‍ എന്നോട് പ്രതികാരം വീട്ടാന്‍ തുടങ്ങി. ആ ഒരു സിനിമയിലാണ് എനിക്കൊപ്പം കൂട്ടായി അമ്മ വന്നത്. സാധാരണ ഔട്ട്‌ഡോര്‍ ഷൂട്ടിന് ഞാന്‍ മാതാപിതാക്കളെ വിളിക്കാറുണ്ട്, മുഴുവന്‍ സിനിമയ്ക്കല്ല ഇടയ്ക്ക്. അതിനാല്‍ അയാള്‍ക്ക് പകയായി, എന്നോട് വളരെ മോശമായി പെരുമാറി.' - താരം പറഞ്ഞു. 

ലൈംഗിക താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാത്തതിന് തന്നെ പുറത്താക്കാനും നിര്‍മാതാക്കള്‍ ശ്രമിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. സിനിമ ആരംഭിച്ച് നാല്- അഞ്ച് ദിവസം കഴിഞ്ഞപ്പോഴാണ് എന്നെ നീക്കാന്‍ സഹനിര്‍മാതാവ് ആവശ്യപ്പെടുന്നത്. എന്നാല്‍ സംവിധായകന്‍ അതിന് തയാറായില്ലെന്നും ഇഷ പറഞ്ഞു. 2012 ല്‍ പുറത്തിറങ്ങിയ ജന്നത് 2 ലൂടെയാണ് താരം സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. കുനാല്‍ ദേശ്മുഖ് സംവിധാനം ചെയ്ത ചിത്രത്തില്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com