'ഈ കണ്ണേറിലൊക്കെ വിശ്വാസം ഉണ്ടോ കുട്ടിക്ക്?' ആരോ​ഗ്യാവസ്ഥ പങ്കുവച്ച് നടി ജ്യോതികൃഷ്ണ

രസകരമായ കമന്റുകളാണ് ജ്യോതി കൃഷ്ണ പങ്കുവച്ച വിഡിയോയ്ക്ക് താഴെ ലഭിക്കുന്നതും.
Jyothikrishna
Jyothikrishnaഇൻസ്റ്റ​ഗ്രാം
Updated on
1 min read

സിനിമാ മേഖലയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നടി ജ്യോതികൃഷ്ണ. കഴിഞ്ഞ ​ദിവസം ​ദുബായിൽ നടന്ന ഇന്റർനാഷ്ണൽ ബിസിനസ് കോൺക്ലേവിൽ അവതാരകയായിരുന്നു ജ്യോതികൃഷ്ണ. ഇപ്പോഴിതാ കണ്ണേറ് തട്ടി തനിക്ക് പനി പിടിച്ചെന്ന് പറയുകയാണ് ജ്യോതി.

സുന്ദരിയായി കറുത്ത വസ്ത്രത്തിൽ കോൺക്ലേവിൽ അവതാരകയായി പങ്കെടുക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ടാണ് ജ്യോതികൃഷ്ണ ഇൻസ്റ്റഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തത്. ‘ഈ കണ്ണേറിലൊക്കെ വിശ്വാസം ഉണ്ടോ കുട്ടിക്ക്’ എന്നു തുടങ്ങുന്ന വിഡിയോയുടെ അവസാനം പനി ബാധിച്ച് അവശയായ നടിയെ കാണാം. 'തീരെ ഇല്ല' എന്നും ജ്യോതി ക്യാപ്ഷനായി കുറിച്ചിട്ടുണ്ട്. രസകരമായ കമന്റുകളാണ് ജ്യോതി കൃഷ്ണ പങ്കുവച്ച വിഡിയോയ്ക്ക് താഴെ ലഭിക്കുന്നതും.

മിക്ക കമന്റുകൾക്കും ജ്യോതി മറുപടി നൽകിയിട്ടുണ്ട്. 'കറുപ്പ് ഡ്രസ് ഇട്ടിട്ടും കണ്ണേറ് തട്ടിയോ' എന്ന കമന്റിന് 'അത്രയ്ക്കും പവർഫുൾ ആയ ദുഷ്കണ്ണ്' ആണെന്നാണ് നടി മറുപടി നൽകിയിരിക്കുന്നത്. 'കണ്ണേറ് ഉണ്ടാരുന്നേൽ….. അമേരിക്ക ഒക്കെ എന്നെ പൊളിഞ്ഞേനെ', 'ഇതൊരു സത്യമാണ്....അനുഭവമുണ്ട്' എന്നൊക്കെയാണ് ജ്യോതിയുടെ പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ.

Jyothikrishna
'ഷെഫ് ആകണമെന്നായിരുന്നു എന്റെ ആ​ഗ്രഹം; പൊറോട്ട ഉണ്ടാക്കി, ഡെലിവറി ബോയ് ആയി ഇപ്പോഴിതാ ഇഡ്ഡലി ഉണ്ടാക്കുന്നു'

എത്രയും പെട്ടന്ന് സുഖമാകട്ടെയെന്ന് ആശ്വസിപ്പിച്ചവരുമുണ്ട്. ‘‘ദുബായിൽ ഇന്ന് നടന്ന ഇന്റർനാഷ്നൽ ബിസിനസ് കോൺക്ലേവ് 2025ന് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. പ്രിയങ്കരിയായ എംഎൽഎ ശൈലജ ടീച്ചർ, രമേഷ് പിഷാരടി, ബഹുമാന്യരായ ദുബായ് ഭരണകുടുംബത്തിലെ അംഗങ്ങൾ ഉൾപ്പെടെയുള്ള പ്രചോദനാത്മകരായ നേതാക്കളോടൊപ്പം വേദി പങ്കിടാൻ കഴിഞ്ഞത് വലിയൊരു അംഗീകാരം തന്നെയായിരുന്നു.

Jyothikrishna
'ഇവിടെ വന്നിരുന്നു എന്ന് മാത്രമല്ല...'; ദൃശ്യ വിസ്മയമാകാൻ കാന്താര 2, ട്രെയ്‌ലർ പുറത്ത്

ഒരിക്കലും മറക്കാനാവാത്ത ഓർമകളും സുഹൃത് സംഗമവും ഒത്തുചേർന്ന വേദിയായിരുന്നു ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവ്. നിറഞ്ഞ ഒരു ദിവസം.’’ ബിസിനസ് കോൺക്ലേവിൽ പങ്കെടുത്തതിന് ശേഷം ജ്യോതികൃഷ്ണ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. ബോംബെ മാർച്ച് 12, ഓർക്കൂട്ട് ഒരു ഓർമക്കൂട്ട്, ​ഗോഡ് ഫോർ സെയിൽ, ലൈഫ് ഓഫ് ജോസൂട്ടി, ആമി തുടങ്ങി നിരവധി ചിത്രങ്ങളിലെ ജ്യോതിയുടെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Summary

Cinema News: Actress Jyothikrishna share a video goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com