'ഒറ്റയ്ക്ക് പിടിച്ച് നിന്ന് രണ്ട് പിള്ളേരെയും വളർത്തി ഇത്രയുമാക്കിയില്ലേ'; കൊച്ചിൻ ഹനീഫയുടെ വീട്ടിലെത്തി ലിസി

കുടുംബത്തോടൊപ്പം ഭക്ഷണവും കഴിച്ച ശേഷമാണ് ലിസി മടങ്ങിയത്.
Cochin Haneefa family, Lissy
Cochin Haneefa family, Lissyവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിച്ച നടനാണ് കൊച്ചിൻ ഹനീഫ. പ്രിയനടൻ വിട പറഞ്ഞിട്ട് 16 വര്‍ഷമായെങ്കിലും അദ്ദേഹം ബാക്കിവച്ച കഥാപാത്രങ്ങളിലൂടെ ഇന്നും മലയാളി മനസുകളിൽ ജീവിക്കുന്നു. സിനിമയിലും ജീവിതത്തിലും കൊച്ചിൻ ഹനീഫ ഒരുപാട് സ്നേഹിച്ച വ്യക്തികളിലൊരാളായിരുന്നു നടി ലിസി.

ഇപ്പോഴിതാ കൊച്ചിൻ ഹനീഫയുടെ പുതിയ വീട്ടിലേക്ക് എത്തിയിരിക്കുകയാണ് ലിസി. കൊച്ചിൻ ഹനീഫയുടെ ഭാര്യ ഫാസിലയുടെ സഹോദരൻ ഫിറോസ് ആണ് ലിസി എത്തിയ സന്തോഷം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. "ചില ബന്ധങ്ങൾ അങ്ങനെയാണ്… കൊച്ചിൻ ഹനീഫിക്കയുടെ എബി മൻസിലിലേക്ക് ലിസി എത്തിയപ്പോൾ… അത് വെറുമൊരു സന്ദർശനമായിരുന്നില്ല.

വർഷങ്ങൾക്കപ്പുറത്തേക്കും നീളുന്ന ഒരു സ്നേഹബന്ധത്തിന്റെ വരവായിരുന്നു".- എന്നാണ് വിഡിയോയ്ക്കൊപ്പം ഫിറോസ് കുറിച്ചിരിക്കുന്നത്. 'ഹനീഫിക്ക എനിക്ക് വേണ്ടി ചെയ്തതിന്റെ ഒരംശം പോലും തിരിച്ചു നൽകാൻ എനിക്ക് കഴിഞ്ഞിട്ടില്ല' എന്ന് ലിസി പറഞ്ഞു. "അങ്ങനെ തന്നെയുണ്ട്. സന്തോഷമായി കണ്ടപ്പോൾ. എന്നാലും പിടിച്ചു നിന്നില്ലേ.

ഒറ്റയ്ക്ക് പിടിച്ച് നിന്ന് രണ്ട് പിള്ളേരെയും വളർത്തി ഇത്രയുമാക്കിയില്ലേ. അതും പെൺപിള്ളേരെ ആക്കിയില്ലേ. അതിന് ഫിറോസിനും നന്ദി. കട്ട സപ്പോർട്ടുമായി ഫിറോസും നിന്നില്ലേ".- ഫാസിലയെ ചേർത്തു പിടിച്ചുകൊണ്ട് ലിസി പറഞ്ഞു.

ഹനീഫിക്കയുടെ അവസാന നാളുകളിൽ പോലും ആശുപത്രിയിലെത്തി കുടുംബത്തോടൊപ്പം ചേർന്നു നിന്ന് ഒരുപാട് കാര്യങ്ങൾ ചെയ്തു തന്ന വ്യക്തിയാണ് ലിസിയെന്നും ഫിറോസ് വിഡിയോയിൽ പറയുന്നു. കുടുംബത്തോടൊപ്പം ഭക്ഷണവും കഴിച്ച ശേഷമാണ് ലിസി മടങ്ങിയത്.

കടവന്ത്രയിലെ വാടകവീട്ടിലായിരുന്നു കൊച്ചിൻ ഹനീഫയുടെ ഭാര്യയും മക്കളും താമസിച്ചിരുന്നത്. കൊച്ചിന്‍ ഹനീഫയുടെ സമ്പാദ്യം കൊണ്ട് തന്നെയാണ് ഭാര്യയും മക്കളും പുതിയ വീട് വച്ചത്. കൊച്ചി വെണ്ണലയിലെ അംബേദ്കർ റോഡിലുള്ള പുതിയ വീടിന് 'കൊച്ചിൻ ഹനീഫാസ് എ ബി മൻസിൽ' എന്നാണ് പേര്.

Cochin Haneefa family, Lissy
'ദുവ അവളുടെ അച്ഛന്റെ ഫോട്ടോ കോപ്പി തന്നെ!', 'ഞങ്ങളുടെ ഹൃദയങ്ങളും വലുതാവുകയാണ്'; മനോഹരമായ ചിത്രങ്ങളുമായി താരദമ്പതികൾ
Cochin Haneefa family, Lissy
'എന്നെ മുന്നോട്ട് നയിക്കുന്നത് നിങ്ങളുടെ ഉപാധികളില്ലാത്ത സ്നേഹവും പിന്തുണയുമാണ്'; നന്ദി പറഞ്ഞ് മമ്മൂട്ടി
Cochin Haneefa family, Lissy
ഷാജി കൈലാസ്- ജോജു ജോർജ് ചിത്രം ‘വരവ്’ ഒടിടിയിലേക്ക്; എവിടെ കാണാം
Summary

Actress Lissy visit Cochin Haneefa home.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com