നടി മീര നന്ദൻ വിവാഹിതയാകുന്നു; ചിത്രങ്ങൾ പങ്കുവെച്ച് താരം

'ഫോർ ലൈഫ്' എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്
മീര നന്ദൻ വിവാഹിതയാകുന്നു/ ഇൻസ്റ്റ​ഗ്രാം
മീര നന്ദൻ വിവാഹിതയാകുന്നു/ ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ടി മീര നന്ദൻ വിവാഹിതയാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ താരം തന്നെയാണ് ഇൻസ്റ്റാ​ഗ്രമിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ശ്രീജുവാണ് വരൻ. 'ഫോർ ലൈഫ്' എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്. 

മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെടുന്നത്. ശേഷം ഇരുവരുടേയും കുടുംബങ്ങൾ പരസ്പരം സംസാരിച്ചു ബന്ധം ഉറപ്പിച്ചു. തുടർന്ന് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെ കാണാൻ ശ്രീജു ലണ്ടനിൽ നിന്ന് ദുബായിലേക്ക് പറന്നു എന്നാണ് ഫോട്ടോ​ഗ്രഫി കമ്പനി ലൈറ്റ്സ് ഓൺ ക്രിയേഷൻസ് ഇൻസ്റ്റ​ഗ്രാം പേജിൽ പറയുന്നത്.

ചടങ്ങിൽ ആൻ അ​ഗസ്റ്റിൻ, കാവ്യ മാധവൻ തുടങ്ങിയ താരങ്ങൾ പങ്കെടുത്തു. ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെയാണ് മീര വെള്ളിത്തിരയിൽ ചുവടുവെക്കുന്നത്. നിലവില്‍ ദുബായില്‍ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷന്‍ ഗോള്‍ഡ് 101.3 എഫ്എമ്മില്‍ ആര്‍ജെയാണ്. കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദൻ.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com