കാമുകന് 14 വയസ് കൂടുതല്‍; നടി മു​ഗ്ധയുടെ മറുപടിക്ക് കയ്യടിച്ച് ആരാധകര്‍

'എന്നെ സംബന്ധിച്ച് പ്രണയം എന്നു പറയുന്നത് ഷോപ്പിങ് അല്ല'
മുഗ്ധയും രാഹുല്‍ ദേവും/ ഇന്‍സ്റ്റഗ്രാം
മുഗ്ധയും രാഹുല്‍ ദേവും/ ഇന്‍സ്റ്റഗ്രാം
Updated on: 
1 min read

ബോളിവുഡ് നടിയും മോഡലുമായ മു​ഗ്ധ ഗോഡ്‌സെയും നടന്‍ രാഹുല്‍ ദേവും കഴിഞ്ഞ എഴ് വര്‍ഷമായി പ്രണയത്തിലാണ്. ഇരുവരുടേയും പ്രണയം വാര്‍ത്തകളില്‍ നിറയുന്നത് പ്രായവ്യത്യാസത്തിന്റെ പേരിലാണ്. മു​ഗ്ധയേക്കാള്‍ 14 വയസ് കൂടുതലാണ് രാഹുലിന്. ഇപ്പോള്‍ ആദ്യമായി പ്രായവ്യത്യാസത്തെക്കുറിച്ച് മനസു തുറന്നിരിക്കുകയാണ് താരം. 

നിങ്ങള്‍ പ്രണയത്തിലാവുകയാവുകയാണെങ്കില്‍ നിങ്ങള്‍ പ്രണയിക്കുക തന്നെയാവും. പ്രായം ആ സമയത്ത് ഒരു പ്രശ്‌നമേ ആകില്ല. രാഹുലിന് ചിലപ്പോള്‍ എന്നേക്കാള്‍ 14 വയസ് കൂടുതലായിരിക്കാം എന്നാല്‍ വയസ് എന്നുപറയുന്നത് വെറും നമ്പര്‍ മാത്രമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. രാഹുലും ഞാനും 2013 ല്‍ ഒരു വിവാഹത്തില്‍വച്ചാണ് കണ്ടുമുട്ടുന്നത്. വളരെ നാള്‍ ഞങ്ങള്‍ അടുത്ത സുഹൃത്തായിരുന്നു. എന്നാല്‍ പിന്നീട് ഞങ്ങള്‍ പ്രണയത്തിലാണെന്ന് തിരിച്ചറിയുകയായിരുന്നു. 2015 ലാണ് ഞങ്ങള്‍ റിലേഷന്‍ഷിപ്പിലേക്ക് വരുന്നത്.- മു​ഗ്ധ പറഞ്ഞു.

പ്രണയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് എന്താണെന്നും താരം വ്യക്തമാക്കി. എന്നെ സംബന്ധിച്ച് പ്രണയം എന്നു പറയുന്നത് ഷോപ്പിങ് അല്ല. മാര്‍ക്കറ്റില്‍ ചെന്ന് ഒരു ചുവന്ന ബാഗ് വേണമെന്ന് പറയുന്നതുപോലെ. ലവ് സംഭവിക്കുകയാണ്. ഒരാളോട് പ്രണയം തോന്നിയാല്‍ പിന്നെ മറ്റുകാര്യങ്ങളൊന്നും നമുക്ക് കാര്യമായിരിക്കില്ല.- താരം കൂട്ടിച്ചേര്‍ത്തു. 

സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഇരുവരും പ്രണത്തെക്കുറിച്ച് തുറന്നു പറയാറുണ്ട്. അടുത്തിടെയാണ് ഏഴാം വാര്‍ഷികം ഇവര്‍ ആഘോഷിച്ചത്. തെന്നിന്ത്യന്‍ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് രാഹുല്‍ ദേവ്. കുട്ടിക്കാലത്തെ സുഹൃത്തായ റിനയുമായി അദ്ദേഹം വിവാഹം കഴിച്ചിരുന്നു. 2009 ല്‍ കാന്‍സറിനെ തുടര്‍ന്ന് റിന വിടപറയുകയായിരുന്നു. ഇവര്‍ക്ക് ഒരു മകനുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER