

മുംബൈ: പരേഷ് റാവലിന് പിന്നാലെ സ്വന്തം മൂത്രം കുടിക്കുന്നത് നല്ലതാണെന്ന് പറഞ്ഞ് നടി അനു അഗര്‍വാളും. താനും സ്വന്തം മൂത്രം കുടിച്ചിട്ടുണ്ട്, പലര്‍ക്കും ഇതേക്കുറിച്ചറിയില്ല. അത് അജ്ഞതയോ അല്ലെങ്കില്‍ അവബോധമില്ലായ്മയോ ആകാം. പക്ഷേ മൂത്രം കുടിക്കുന്നത് യോഗയിലെ ഒരു രീതിയാണ്. ഞാന്‍ അത് സ്വയം പരിശീലിക്കുകയും പരീക്ഷിച്ചിട്ടുമുണ്ടെന്ന് അവര്‍ പറഞ്ഞു. മൂത്രത്തെ അമൃത് എന്നാണ് നടി വിശേഷിപ്പിച്ചത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു നടി.
നടന്‍ പരേഷ് റാവല്‍ തന്റെ കാല്‍മുട്ടിലെ പരിക്കില്‍ നിന്ന് മോചനം നേടാന്‍ സ്വന്തം മൂത്രം കുടിച്ചുവെന്ന് വെളിപ്പെടുത്തി അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നടന്റെ വാദത്തെ പിന്തുണച്ചാണ് അനു അഗര്‍വാള്‍ രംഗത്തെത്തിയിരിക്കുന്നത്.
'ഓര്‍ക്കേണ്ടത്, നിങ്ങള്‍ മുഴുവന്‍ മൂത്രവും കുടിക്കുന്നില്ല എന്നതാണ്. ചെറിയ അളവ് മാത്രമാണ് കുടിക്കുന്നത്. അത് ദിവ്യൗഷധമായി കണക്കാക്കപ്പെടുന്നു. പ്രായമാകുന്നതിനെ തടയാനും ചര്‍മ്മം ചുളിവുകളില്ലാതെ സൂക്ഷിക്കാനും ഇത് സഹായിക്കും. ഇത് ആരോഗ്യത്തിന് മാത്രമല്ല, മൊത്തത്തിലുള്ള ക്ഷേമത്തിനും സഹായകരമാണ്. ഞാന്‍ വ്യക്തിപരമായി അതിന്റെ ഗുണങ്ങള്‍ അനുഭവിച്ചിട്ടുണ്ട്.' അനു അഗര്‍വാള്‍ വിശദീകരിച്ചു.
ഇതിന്റെ ശാസ്ത്രീയ തെളിവുകളുടെ അഭാവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, നടി അതിനെ നിസാരവത്കരിച്ചു. ശാസ്ത്രത്തിന് എത്ര വര്‍ഷത്തെ പഴക്കമുണ്ടെന്ന് അവര്‍ ചോദിച്ചു. 200 വര്‍ഷം. യോഗ 10,000 വര്‍ഷമായി നിലവിലുണ്ട്. അപ്പോള്‍ നിങ്ങള്‍ ആരെയാണ് കേള്‍ക്കുക ഞാന്‍ തീര്‍ച്ചയായും ഇതിനെ പിന്തുണയ്ക്കുന്നുവെന്നും അനു അ?ഗര്‍വാള്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
