75 കൊല്ലം ഒരുമിച്ച് ജീവിച്ചു, പിരിയാന്‍ വയ്യ; നടി റൂത്ത് പോസ്‌നറും ഭര്‍ത്താവും ഒരുമിച്ച് മരണം വരിച്ചു; വിട വാങ്ങിയത് ഹോളോകോസ്റ്റ് അതിജീവിത

Ruth Posner
Ruth Posnerഎക്സ്
Updated on
1 min read

നടി റൂത്ത് പോസ്‌നറും ഭര്‍ത്താവും സ്വിസ് അസിസ്റ്റഡ് ഡയിങ് ക്ലിനിക്കിന്റെ സഹായത്തോടെ മരണത്തിലേക്ക് നടന്നു നീങ്ങി. രണ്ടാം ലോകമഹായുദ്ധത്തിനിടെ ജൂതക്കൂട്ടക്കൊലയില്‍ നിന്നും രക്ഷപ്പെട്ട, നര്‍ത്തകയായിരുന്ന റൂത്തും ഭര്‍ത്താവ് മൈക്കിള്‍ പോസ്‌നറും തങ്ങള്‍ക്ക് ഒരിക്കലും പിരിയാന്‍ സാധിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് മരണത്തെ വരിച്ചത്.

Ruth Posner
'കീഴ്ജാതിക്കാരന് വിദ്യാഭ്യാസം നിഷേധിച്ച ദ്യോണചാര്യരുടേയും കൃപാചാര്യരുടേയും രീതി തന്നെയാണ് കേന്ദ്രത്തിനും'; തുറന്നടിച്ച് ത്യാഗരാജന്‍ കുമാരരാജ

മരിക്കുന്നതിന് തൊട്ട് മുമ്പായി തങ്ങളുടെ തീരുമാനം സുഹൃത്തുക്കളേയും ബന്ധുക്കളേയും ഇ-മെയ്ല്‍ വഴി ഇരുവരും അറിയിക്കുകയും ചെയ്തു. റൂത്തിന് 96 വയസും മൈക്കിളിന് 97 വയസുമായിരുന്നു. ഇരുവര്‍ക്കും ഗുരുതര അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. 75 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍, തങ്ങളെ പിരിക്കാന്‍ മരണത്തിന് പോലും സാധിക്കരുതെന്ന ആഗ്രഹത്തെ തുടര്‍ന്നാണ് ഇരുവരും മരിക്കാന്‍ തീരുമാനിച്ചത്.

Ruth Posner
'മോഹൻലാലിന്റെ നായിക, മലയാള സിനിമയുടെ സൗഭാഗ്യം എന്ന് പറഞ്ഞിരുന്ന നടി! ഇന്ന് ഒരു നേരത്തെ ഭക്ഷണത്തിനു പോലും വക ഇല്ലാതെ ചാൻസ് ചോദിച്ചു നടക്കുന്നു'; കുറിപ്പ്

''പ്രിയപ്പെട്ട കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും. നേരത്തെ പറയാതിരുന്നതില്‍ ക്ഷമ ചോദിക്കുന്നു. പക്ഷെ ഈ ഇ-മെയ്ല്‍ കിട്ടുമ്പോഴേക്കും ഞങ്ങള്‍ ഈ ലോകത്തു നിന്നും പോയിരിക്കും'' എന്നായിരുന്നു ഇരുവരുടേയും അവസാന സന്ദേശം. മരണം തങ്ങളുടെ തീരുമാനമാണെന്നും ആരുടേയും നിര്‍ബന്ധത്തിന് വഴങ്ങിയിട്ടില്ലെന്നും ഇരുവരും പറയുന്നുണ്ട്.

''പരസ്പര സമ്മതത്തോടെ, യാതൊരു ബാഹ്യസമ്മര്‍ദ്ദവുമില്ലാതെയാണ് ഈ തീരുമാനമെടുത്തത്. ദീര്‍ഘമായ 75 വര്‍ഷക്കാലം ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചു. കാഴ്ചയും കേള്‍വിയും കുറഞ്ഞു. ഊര്‍ജ്ജം നഷ്ടമായി. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ ഒന്നിനും സാധിക്കില്ല. വളരെ രസകരായൊരു ജീവിതമായിരുന്നു ഞങ്ങളുടേത്. ഞങ്ങളുടെ മകന്‍ ജെറമിയുടെ മരണമൊഴിച്ച്. ഒരുമിച്ചുള്ള സമയമത്രയും ഞങ്ങള്‍ നന്നായി ആസ്വദിച്ചു. കഴിഞ്ഞതോര്‍ത്ത് പശ്ചാത്തപിക്കാതെ, ഭാവിയില്‍ അമിതമായി പ്രതീക്ഷ വെക്കാതെ, ഈ നിമിഷത്തില്‍ ജീവിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ഒരുപാട് സ്‌നേഹത്തോടെ റൂത്തും മൈക്കും'' എന്നാണ് ഇരുവരും വേണ്ടപ്പെട്ടവര്‍ക്കായി അയച്ച സന്ദേശം പറയുന്നത്.

ഹോളോകോസ്റ്റില്‍ നിന്നും രക്ഷപ്പെട്ട റൂത്ത് തന്റെ പതിനാറാം വയസിലാണ് യുകെയിലെത്തുന്നത്. കത്തോലിക്ക സ്‌കൂള്‍ വിദ്യാര്‍ത്ഥിയെന്ന വ്യാജേനെയായിരുന്നു യുകെയില്‍ കഴിഞ്ഞിരുന്നത്. പോളണ്ട് സ്വദേശിയായിരുന്നു റൂത്ത്. യുകെയിലെത്തിയതോടെ മാതൃഭാഷ ഉപയോഗിക്കുന്നത് നിര്‍ത്തി. പിന്നീടാണ് നൃത്തം പടിക്കുന്നതും തിയേറ്ററിലെത്തുന്നതുമെല്ലാം. അഭിനയത്തില്‍ ശോഭിച്ചതോടെ താരമായി മാറി. 1950 ലാണ് റൂത്ത് മൈക്കളിനെ വിവാഹം കഴിക്കുന്നത്.

Summary

Actress Ruth Posner and Husband embraces death together in Swiss Assisted Dying Clinic

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com