'എല്ലാം പങ്കുവെക്കണമെന്ന് ഞാൻ ആ​ഗ്രഹിച്ചിരുന്നു';വിവാഹമോചനത്തെ കുറിച്ച് സാധിക വേണു​ഗോപാൽ 

ചെറിയ ചെറിയ പ്രശ്നങ്ങൾ കാലം കഴിയുന്തോറും വലുതായി മാറും
സാധിക വേണു​ഗോപാൽ/ ഫെയ്‌സ്‌ബുക്ക്
സാധിക വേണു​ഗോപാൽ/ ഫെയ്‌സ്‌ബുക്ക്
Updated on
1 min read

ചെറിയ ചെറിയ പ്രശ്‌നങ്ങളാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്ന് നടി സാധിക വേണു​ഗോപാൽ. മിനിസ്ക്രീനിലൂടെ പ്രേക്ഷക മനസിൽ ഇടം പിടിച്ച താരമാണ് സാധിക വേണു​ഗോപാൽ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ വിവാഹമോചനത്തെ കുറിച്ച് തുറന്നു പറഞ്ഞത്.

'എന്റെ വിവാഹം കഴിഞ്ഞതാണ്, ഇപ്പോൾ സന്തോഷത്തോടെ വിവാഹമോചനം നേടി ജീവിക്കുന്നു. ഞാൻ വളരെ പക്വതയോടെ എടുത്ത തീരുമാനമായിരുന്നു വിവാഹം. എന്നാൽ അത് ശരിയായില്ല. വിവാഹമോചനത്തിന് ഒരു പ്രത്യേക കാരണമൊന്നുമില്ല. ചിലരുടേത് ശരിയാകും ചിലരുടേത് ശരിയാകില്ല. എന്തെങ്കിലും ചെയ്‌താൽ അത് പൂർണമായി ശരിയായിരിക്കണം എന്നൊരു കാഴ്ചപ്പാട് എനിക്കുണ്ട്.  എന്റെ ഭർത്താവ് എല്ലാ കാര്യങ്ങളും എന്നോട് പങ്കുവയ്ക്കണം എന്നൊരു ആഗ്രഹം എനിക്കുണ്ട്. ആളുടെ ടെൻഷൻ ആയാലും പ്രശ്നങ്ങൾ ആയാലും എന്നോട് തുറന്നു പറയണം. അങ്ങനെയൊക്കെ ചെയ്യാതാകുമ്പോൾ അത് ശരിയാകാതെ വരും. ചെറിയ ചെറിയ പ്രശ്നങ്ങൾ കാലം കഴിയുന്തോറും വലുതായി മാറും. അങ്ങനെ ഒക്കെയാണ് അത് വിവാഹമോചനത്തിലേക്ക് എത്തിച്ചേർന്നത്'- സാധിക പറഞ്ഞു.

'ഞാൻ കല്യാണം കഴിച്ചതാണോ എന്നറിയാത്ത ആളുകളുണ്ടെങ്കിൽ അവർ അതിനെപ്പറ്റി അന്വേഷിച്ചിട്ടില്ലാത്തത് കൊണ്ടായിരിക്കും. എന്റെ പ്രൊഫൈലുകളിൽ നിന്ന് പഴയ ഫോട്ടോകളൊന്നും ഡിലീറ്റ് ചെയ്തിട്ടില്ല. ഗൂഗിളിൽ തിരഞ്ഞാലും എന്റെ വിവാഹ ഫോട്ടോ കാണും. എന്റെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു അത്. വിവാഹാലോചനയായി വന്നത് തന്നെയാണ്.  ഞങ്ങൾ ഒരു വർഷത്തോളം സംസാരിച്ച് പരസ്പരം മനസ്സിലാക്കിയിട്ടു തന്നെയാണ് വിവാഹം കഴിച്ചത്'- താരം കൂട്ടിച്ചേർത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com