പുത്തൻ ലുക്കിൽ ഷീലു എബ്രഹാം: ചിത്രങ്ങൾ പകർത്തി എബ്രിഡ് ഷൈൻ

മോഡേൺ ലുക്കിലുള്ള ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്
ഷാലു എബ്രഹാം/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
ഷാലു എബ്രഹാം/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

നടി ഷീലു എബ്രഹാം മലയാളികൾക്ക് മുന്നിലെത്താറുള്ളത് നാടൻ ലുക്കിലാണ്. സിനിമയിലായാലും പുറത്തായാലും അതിന് മാറ്റമില്ല. എന്നാൽ ആദ്യമായി സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ് ഷീലു. മോഡേൺ ലുക്കിലുള്ള ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 

പ്രിന്റഡ് ബ്ലേസറിലാണ് ഷീലുവിനെ കാണുന്നത്. ഷോർട്ട് ഹെയറിൽ ഇതുവരെ കാണാത്ത ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. സംവിധായകൻ എബ്രിഡ് ഷൈനാണ് ഷീലുവിന്റെ പുത്തൻലുക്ക് കാമറയിലാക്കിയത്. എബ്രിഡിന് ഷീലു നന്ദി പറഞ്ഞു. എന്തെങ്കിലും പുതുതായി ചെയ്യണമെന്നുണ്ടായിരുന്നു. അതിന് വിശ്വസിക്കാവുന്ന ഒരാളെ വേണമായിരുന്നു. നന്ദി സംവിധായകന്‍ എബ്രഡ് ഷൈന്‍- എന്നാണ് ഷീലു കുറിച്ചത്. 

എന്തായാലും ഷീലു എബ്രഹാമിന്റെ പുത്തൻ ലുക്ക് ആരാധകരുടെ മനം കവരുകയാണ്. നടി മാധവിയെ പോലെയുണ്ട് എന്നായിരുന്നു നടി അൻസിബയുടെ കമന്റ്. 90 കളിലെ ഹിന്ദി നടിയെപ്പോലെയുണ്ട് എന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. മിനി സോന്ധിയാണ് ഷീലുവിന്‍റെ ഈ ഫോട്ടോഷൂട്ട് ഔട്ട്ഫിറ്റ് തയ്യാറാക്കിയത്. ആൽപി ബോയിലയാണ് സ്റ്റെലിസ്റ്റ്. രതന്തി പ്രമാണിക് ആണ് ഹെയറിസ്റ്റ്. സലിം സയിദ്ദ് ആണ് മേയ്ക്കപ്പ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com