ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

ഒരു വർഷം മുൻപ് അമ്മയായി, സന്തോഷവാർത്ത പുറത്തുവിട്ട് ശ്രീയ ശരൺ; വിഡിയോ

ഭർത്താവിനും മകൾക്കുമൊപ്പമുള്ള വിഡിയോ പങ്കുവച്ചുകൊണ്ടാണ് താരം സന്തോഷം ആരാധകരെ അറിയിച്ചത്
Published on

തെന്നിന്ത്യയും പിന്നീട് ബോളിവുഡും കീഴടക്കിയ നടിയാണ് ശ്രീയ ശരൺ. ഭര്‍ത്താവ് ആന്ദ്രേ കൊശ്ചീവിനൊപ്പം വിദേശത്താണ് താരമിപ്പോൾ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം രസകരമായ വിഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തങ്ങളുടെ ജീവിതത്തിലുണ്ടായ ഏറ്റവും മനോഹരമായ മാറ്റത്തെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് താരം. ശ്രീയ ശരൺ അമ്മയായിരിക്കുകയാണ്. 

ഭർത്താവിനും മകൾക്കുമൊപ്പമുള്ള വിഡിയോ പങ്കുവച്ചുകൊണ്ടാണ് താരം സന്തോഷം ആരാധകരെ അറിയിച്ചത്. കഴിഞ്ഞ വർഷം കോവിഡ് രൂക്ഷമായിരുന്ന സമയത്തെ ക്വാറന്റീനിനിടെയാണ് ശ്രേയ അമ്മയാകുന്നത്. ഇക്കാര്യം ഒരുവർഷത്തോളമായി ആരാധകരിൽ നിന്നും മറച്ചു വച്ചിരിക്കുകയായിരുന്നു ഇരുവരും.

ഹലോ പീപ്പിൾ, 2020 ക്വാറന്റീൻ ഞങ്ങൾക്ക് അമിതാവേശത്തോടെയുള്ളതും മനോഹരവുമായിരുന്നു. ലോകം മുഴുവനും മനോഹരമായ കോലാഹലത്തിലൂടെ കടന്നുപോകുമ്പോൾ ഞങ്ങളുടെ ലോകം എന്നന്നേക്കുമായി മാറി. സാഹസികവും പ്രതീക്ഷയും അറിവും നിറഞ്ഞ ലോകം. ഈ മാലാഖയെ ഞങ്ങളുടെ ജീവിതത്തിലേക്ക് ലഭിച്ചു. ദൈവത്തിനോട് ഞങ്ങൾ നന്ദി പറയുന്നു.- ശ്രീയ കുറിച്ചു. 

2018 ലായിരുന്നു ശ്രീയയും റഷ്യന്‍ ടെന്നീസ് താരം കൊശ്ചീവും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിനു ശേഷം ബാർസിലോനയിലായിരുന്നു ഇവരുടെ താമസം. വീണ്ടും ഷൂട്ടിങ് സജീവമായതോടെ ശ്രീയയും കുടുംബവും ഇന്ത്യയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ദൃശ്യം 2 ഹിന്ദി റീമേക്ക് ആണ് നടിയുടെ പുതിയ സിനിമ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com