നടി ശ്രീവിദ്യ മുല്ലശ്ശേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും വിവാഹിതരാവുന്നു

  ജനുവരി 22 നാണ് വിവാഹ നിശ്ചയം
ശ്രീവിദ്യ മുല്ലശ്ശേരിയും രാഹുൽ രാമചന്ദ്രനും/ ചിത്രം; ഫെയ്സ്ബുക്ക്
ശ്രീവിദ്യ മുല്ലശ്ശേരിയും രാഹുൽ രാമചന്ദ്രനും/ ചിത്രം; ഫെയ്സ്ബുക്ക്
Updated on: 
1 min read

നടി  ശ്രീവിദ്യ മുല്ലച്ചേരി വിവാ​ഹിതയാവുന്നു. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനാണ് വരൻ. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും വിവാഹവാർത്ത പുറത്തുവിട്ടത്. ജനുവരി 22 നാണ് വിവാഹ നിശ്ചയം. 

ഏറെ ആവേശത്തോടെ എന്‍റെ നല്ലപാതിയെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു. രാഹുൽ രാമചന്ദ്രൻ. 2023 ജനുവരി 22 ന് ആണ് ഞങ്ങളുടെ വിവാഹ നിശ്ചയം. നിങ്ങള്‍ ഏവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഞങ്ങള്‍ക്ക് ഉണ്ടാവണം. ലഭിച്ച മെസേജുകള്‍ക്കെല്ലാം നന്ദി. എല്ലാവരെയും ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു.- രാഹുലിന് ഒപ്പമുള്ള ചിത്രത്തിനൊപ്പം ശ്രീവിദ്യ കുറിച്ചു. 

രാഹുവിനെ പരിചയപ്പെടുത്തിക്കൊണ്ട് യൂട്യൂബിൽ താരം വിഡിയോയും പങ്കുവച്ചിട്ടുണ്ട്. ഇതാണ് എന്റെ ചെറുക്കൻ എന്നു പറഞ്ഞുകൊണ്ടാണ് വിഡിയോ. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു.  1825 ദിവസങ്ങളായി ശ്രീവിദ്യ കൂടെയുണ്ട് എന്നാണ് രാഹുൽ കുറിച്ചത്. ശ്രീവിദ്യയോടുള്ള പ്രണയം പറഞ്ഞുകൊണ്ടുള്ളതാണ് പോസ്റ്റ്. 

മിനിസ്ക്രീനില്‍ സ്റ്റാര്‍ മാജിക് പരിപാടിയിലൂടെയാണ് ശ്രീവിദ്യ ശ്രദ്ധനേടുന്നത്. ക്യാമ്പസ് ഡയറി എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. രു കുട്ടനാടന് ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്. സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.  ജീം ബൂം ബാ ആണ് രാഹുല്‍ രാമചന്ദ്രന്‍റെ ആദ്യ ചിത്രം. അടുത്ത ചിത്രത്തിൽ സുരേഷ് ​ഗോപിയാണ് നായകൻ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Saba Pataudi and Saif Ali Khan
Dulquer Salmaan
Lakshmi Menon
Meena
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com