ഒരു വർഷത്തെ കാത്തിരിപ്പ്, ഉത്തര ഉണ്ണി വിവാഹിതയായി; ചിത്രങ്ങൾ

ബാം​ഗളൂരുവിൽ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷാണ് വരന്‍
ഉത്തരയും നിതേഷും വിവാഹവേളയിൽ/ ഇൻസ്റ്റ​ഗ്രാം
ഉത്തരയും നിതേഷും വിവാഹവേളയിൽ/ ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ടിയും നർത്തകിയുമായ ഉത്തര ഉണ്ണി വിവാഹിതയായി. ബാം​ഗളൂരുവിൽ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷാണ് വരന്‍. കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു. ഒരു വർഷം നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. 

2020 ഏപ്രിലിലാണ് വിവാഹം നിശ്ചയിച്ചിരുന്നു. കോവിഡിനെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇത് നീട്ടിവെക്കുകയായിരുന്നു. കൊറോണ പടർന്നു പിടിച്ച പശ്ചാത്തലത്തിൽ വിവാഹം താലികെട്ട് മാത്രമായി നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ലോക്ക്ഡൗണിനെ തുടർന്ന് ക്ഷേത്രങ്ങളെല്ലാം അടച്ചിട്ടതോടെ അത് മാറ്റുകയായിരുന്നു. ഓ​ഗസ്റ്റിൽ വിവാഹമുണ്ടാകുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ഇതും മാറ്റുകയായിരുന്നു. 

ജനുവരി 14നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. നടി ഊര്‍മിള ഉണ്ണിയുടെ മകളായ ഉത്തര ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതിയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com