'ഞങ്ങളുടെ മാലാഖ'; അമ്മയായ സന്തോഷം പങ്കുവച്ച് നടി വിഷ്ണുപ്രിയ 

കുഞ്ഞിന്റെ കുഞ്ഞിക്കാലുകളുടെ ചിത്രം പങ്കുവച്ചാണ് വിഷ്ണുപ്രിയ സന്തോഷവാർത്ത അറിയിച്ചത്. 
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

അമ്മയായ ‌സന്തോഷം പങ്കുവച്ച് നടി വിഷ്ണുപ്രിയ. ‘ഒടുവിൽ ഞങ്ങളുടെ ചെറിയ മനുഷ്യൻ എത്തി’ എന്നാണ് കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് വിഷ്ണുപ്രിയയും ഭർത്താവ് വിനയ് വിജയും കുറിച്ചത്. 

"സുന്ദരനും ആരോഗ്യവാനുമായ ഞങ്ങളുടെ കുഞ്ഞ് ജനിച്ചത് അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഞങ്ങളുടെ മാലാഖ ഞങ്ങളുടെ ഹൃദയത്തെ സ്നേഹവും ആനന്ദവും കൊണ്ട് നിറച്ചു. അവനെ സുരക്ഷിതമായി എത്തിച്ചതിന് ദൈവത്തിന് നന്ദി", വിഷ്ണുപ്രിയ കുറിച്ചു. 

ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകനാണ് വിഷ്ണുപ്രിയയുടെ ഭർത്താവ് വിനയ് വിജയ്. 2019ലാണ് ഇരുവരും വിവാഹിതരായത്. ഡാൻസ് റിയാലിറ്റി ഷോയിൽ നിന്നും സിനിമയിലെത്തിയ വിഷ്ണുപ്രിയ ദിലീപ് ചിത്രം സ്പീഡ് ട്രാക്കിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട് കേരളോത്സവം എന്ന ചിത്രത്തിൽ നായികയായി. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് വിഷ്ണുപ്രിയ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER