'ഇന്ത്യക്കാരനായി ജീവിക്കുന്ന പാക്ക് ചാരന്‍'; ലേറ്റന്റിലെ 'തമാശ'യ്ക്ക് മറുപടിയുമായി അദ്‌നാന്‍ സമി

മലയാളത്തിലും പാട്ടുകള്‍ പാടിയിട്ടുള്ള അദ്‌നാന്‍ തന്റെ പാക്കിസ്ഥാനി പാസ്‌പോര്‍ട്ട് തിരികെ നല്‍കി ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുകയായിരുന്നു
Adnan Sami about India' Got Latent
Adnan Sami about India' Got Latent
Updated on: 
1 min read

സ്റ്റാന്റ് അപ്പ് കൊമേഡിയന്‍ സമയ് റെയ്‌നയുടെ ഹിറ്റ് ഷോയാണ് ഇന്ത്യാസ് ഗോട്ട് ലേറ്റഡ്. ആദ്യ സീസണ്‍ വിവാദങ്ങളെ തുടര്‍ന്ന് പാതി വഴിയില്‍ നിര്‍ത്തേണ്ടി വന്നിരുന്നു. എന്നാല്‍ രണ്ടാം സീസണ്‍ നെറ്റ്ഫ്‌ളിക്‌സ് ഏറ്റെടുക്കുകയും വന്‍ വിജയമായി മാറുകയും ചെയ്തിരിക്കുകയാണ്. ഇന്ത്യാസ് ഗോട്ട് ലേറ്റന്റിന്റെ പുതിയ സീസണും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ഷോയില്‍ കഴിഞ്ഞ ദിവസം അതിഥികളായി എത്തിയവരില്‍ നടന്‍ ആയുഷ്മാന്‍ ഖുറാനയും ഉണ്ടായിരുന്നു. തന്റെ പുതിയ ചിത്രം ഉഡ്താ തീറിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയതായിരുന്നു ആയുഷ്മാന്‍. ഷോയ്ക്കിടെ തന്റെ സിനിമയുടെ പ്ലോട്ട് എന്താണെന്ന് ആയുഷ്മാന്‍ പങ്കുവെക്കുന്നുണ്ട്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

''ഇത് ഇന്ത്യയിലെ ആദ്യത്തെ ദേശസ്‌നേഹ-കോമഡി ചിത്രമാണ്. ഒരു സ്‌പൈ കോമഡി കൂടെയാണ്. ഇതില്‍ ഞാനൊരു പാക്കിസ്ഥാന്‍ സ്‌പൈ ആണ്. ഇന്ത്യയിലേക്ക് വന്നിരിക്കുകയാണ് അയാള്‍. പിന്നീട് അയാള്‍ക്ക് ഓര്‍മ നഷ്ടമാകുന്നു. ഉണരുമ്പോള്‍ അവന്റെ ധാരണ താന്‍ ഇന്ത്യാക്കാരന്‍ ആണെന്നായിരിക്കും. അവന് രാജ്യസ്‌നേഹമുണ്ട്. പക്ഷെ രാജ്യം ഏതാണെന്ന് മറന്നുപോയ അവസ്ഥ'' എന്നാണ് ആയുഷ്മാന്‍ പറയുന്നത്.

പിന്നാലെ പാനലില്‍ ഉണ്ടായിരുന്ന കൊമേഡിയനും നടനുമായ കുല്ലു കൗണ്ടറുമായെത്തി. ''അത് അദ്‌നാന്‍ സമിയല്ലേ'' എന്നായിരുന്നു കുല്ലുവിന്റെ കൗണ്ടര്‍. പാക്കിസ്ഥാന്‍ സ്വദേശിയായ അദ്‌നാന്‍ സമി ഇന്ത്യന്‍ സംഗീതലോകത്തെ മിന്നും താരമാണ്. മലയാളത്തിലും പാട്ടുകള്‍ പാടിയിട്ടുള്ള അദ്‌നാന്‍ തന്റെ പാക്കിസ്ഥാനി പാസ്‌പോര്‍ട്ട് തിരികെ നല്‍കുകയും 2016 ല്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുകയും ചെയ്തിരുന്നു.

ഷോയില്‍ നിന്നുള്ള വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രതികരണവുമായി അദ്‌നാന്‍ സമിയുമെത്തി. ''ആദ്യം എനിക്ക് റൈറ്റ്‌സ് തരൂ, എന്നിട്ട് സിനിമ ഉണ്ടാക്കിക്കോളൂ'' എന്നായിരുന്നു അദ്‌നാന്‍ സമിയുടെ പ്രതികരണം. കുല്ലുവിന്റെ കൗണ്ടറും അദ്‌നാന്‍ സമിയുടെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

Adnan Sami about India' Got Latent
'മമ്മൂക്ക ഗുഡ് മോണിങ് പറഞ്ഞപ്പോള്‍ സുരേഷേട്ടന്‍ മിണ്ടാതെ പോയി, എല്ലാവരും ഞെട്ടി; ജോഷി സാര്‍ വിളിച്ചുവരുത്തി പറഞ്ഞത്...'
Adnan Sami about India' Got Latent
'ഒരു കയ്യബദ്ധം, നാറ്റിക്കരുത്...!'; ധര്‍മനില്‍ 'രജനിയുടെ വില്ലന്‍' ആരെന്ന് അബദ്ധത്തില്‍ വെളിപ്പെടുത്തി റാഷി ഖന്ന
Adnan Sami about India' Got Latent
'ഫസ്റ്റ് ഹാഫില്‍ ഫുള്‍ സ്പീഡ്, സെക്കന്റ് ഹാഫില്‍ ഫൈനും കേസും'; അശ്വന്ത് കോക്കിനെ ട്രോളി കേരളാ പൊലീസ്
Summary

Adnan Sami reacts to a joke about him in India' Got Latent

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com