

മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുണ്ടായിരുന്ന സൗന്ദര്യപ്പിണക്കത്തെക്കുറിച്ച് കലാ സംവിധായകന്‍ ജോസഫ് നെല്ലിക്കല്‍. മലയാള സിനിമയിലെ മുന്‍നിര താരങ്ങളെല്ലാം ഒരുമിച്ചെത്തിയ ട്വന്റി-20 യുടെ ലൊക്കേഷനില്‍ വച്ചുണ്ടായ സംഭവമാണ് ജോസഫ് നെല്ലിക്കല്‍ പങ്കുവെക്കുന്നത്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ വാക്കുകളിലേക്ക്:
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
''തറവാട് വീട് ഷൂട്ട് ചെയ്യുന്ന സമയത്താണ് മമ്മൂക്കയുടെ ആദ്യത്തെ സീന്‍. അപ്പോള്‍ അവിടേക്ക് സുരേഷേട്ടനും വരും. അവര്‍ തമ്മിലുള്ള കോമ്പോയാണ്. സിനിമയില്‍ ഉള്ളവര്‍ക്കെല്ലാം അറിയാം മമ്മൂക്കയും സുരേഷേട്ടനും ഒരുമിച്ച് അധികം സിനിമകളൊന്നും ചെയ്തിട്ടില്ല. ചെറിയ സൗന്ദര്യ പിണക്കമുണ്ടായിരുന്നു. ഇപ്പോള്‍ അതില്ല, ആ സമയത്തെ കാര്യമാണ് ഞാന്‍ പറയുന്നത്. അവര്‍ തമ്മില്‍ സൗന്ദര്യപ്പിണക്കമുണ്ടെന്നും ചിലപ്പോള്‍ മിണ്ടില്ലായിരിക്കുമെന്നും ജോഷി സാറിനും അറിയാം.
മമ്മൂക്ക റെഡിയായി നില്‍ക്കുന്ന സമയത്താണ് സുരേഷേട്ടന്‍ കയറി വരുന്നത്. മമ്മൂക്ക സുരേഷേട്ടനോട് ഗുഡ് മോണിങ് പറഞ്ഞു. പക്ഷെ സുരേഷേട്ടന്‍ കേട്ടില്ലെന്നാണ് ഞങ്ങളുടെ ധാരണ. അദ്ദേഹം മമ്മൂക്കയെ കവര്‍ ചെയ്ത് കടന്നു പോയി. അത് എല്ലാവര്‍ക്കും ഷോക്കായി. അപ്പോഴേക്കും മമ്മൂക്ക അടുത്ത മുറിയിലേക്ക് പോയി. ഒരു സംവിധായകന്റെ പവര്‍ അന്നാണ് ഞങ്ങള്‍ കാണുന്നത്. ആ പവര്‍ ജോഷി സാറിന് മാത്രമേയുള്ളൂ.
സാര്‍ ഉടനെ തന്നെ സുരേഷേട്ടനെ വിളിച്ചു. നീ എന്താണ് അവന്‍ ഗുഡ് മോണിങ് പറഞ്ഞിട്ട് തിരിച്ചു പറയാത്തത് എന്ന് ചോദിച്ചു. അയ്യോ മമ്മൂക്കിയിരിക്കുന്നത് ഞാന്‍ കണ്ടില്ലെന്ന് സുരേഷേട്ടന്‍ പറഞ്ഞു. സംഗതിയൊക്കെ കൊള്ളാം, പക്ഷെ നിന്റെ വേഷം കെട്ടൊന്നും ഇവിടെ വേണ്ട എന്ന് ജോഷി സാര്‍ പറഞ്ഞു. മലയാള സിനിമയില്‍ ഇങ്ങനെ ഒരാള്‍ക്ക് പറയാന്‍ സാധിക്കുമെങ്കില്‍ അത് ജോഷി സാറിന് മാത്രമേയുള്ളൂ. ജോഷി സാറിന് മാത്രമേ ആ അധികാരം മറ്റുള്ളവര്‍ അനുവദിച്ചു കൊടുത്തിട്ടുള്ളൂ''.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates