'നല്ലവനായ റൗഡി, വല്ലാത്തൊരു ഇമേജാണ് മോഹന്‍ലാലിന്റേത്'; അടൂര്‍ അന്ന് പറഞ്ഞത് വീണ്ടും ചര്‍ച്ചകളില്‍

റൗഡി, റൗഡി തന്നെയാണ്. അയാള്‍ എങ്ങനെയാണ് നല്ലവനാവുന്നത്?
Mohanlal and Adoor Gopalakrishnan
Mohanlal and Adoor Gopalakrishnanഫെയ്സ്ബുക്ക്
Updated on
1 min read

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മോഹന്‍ലാലിനെക്കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞ വാക്കുകള്‍. കഴിഞ്ഞ ദിവസം ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ താരത്തെ കേരള സര്‍ക്കാര്‍ ആദരിച്ചിരുന്നു. വാനോളം മലയാളം ലാല്‍ സലാം എന്ന പരിപാടിയിലാണ് സര്‍ക്കാര്‍ മോഹന്‍ലാലിനെ ആദരിച്ചത്.

Mohanlal and Adoor Gopalakrishnan
അടൂരിന്റെ കമന്റിന് മോഹന്‍ലാലിന്റെ 'മറുപടി'; കയ്യടിച്ച് ആരാധകര്‍; 'കാല്‍ മണ്ണില്‍ ഉണ്ട് സര്‍, അതുകൊണ്ട് ജനങ്ങള്‍ കൈ വിടില്ല!

പരിപാടിക്കിടെ സംസാരിക്കവെ അടൂര്‍ ഗോപാലകൃഷ്ണന്‍ ലാലിനെക്കുറിച്ചും തനിക്ക് ലഭിക്കാതെ പോയ ആദരവിനെക്കുറിച്ചുമൊക്കെ സംസാരിച്ചത് വാര്‍ത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പഴയ വാക്കുകള്‍ ചര്‍ച്ചയാകുന്നത്. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ അതിഥിയായി എത്തിയപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടിയാണ് ചര്‍ച്ചയായിരിക്കുന്നത്.

Mohanlal and Adoor Gopalakrishnan
ഉല്ലാസ് പന്തളത്തിന് സംഭവിച്ചതെന്ത്? കണ്ണുനിറഞ്ഞ് ലക്ഷ്മി നക്ഷത്ര; നടന്റെ ആരോഗ്യാവസ്ഥയില്‍ ആശങ്കയോടെ ആരാധകര്‍, വിഡിയോ

എന്തുകൊണ്ടാണ് താന്‍ മോഹന്‍ലാലിനൊപ്പം സിനിമകള്‍ ചെയ്യാത്തതെന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ അന്ന് പറഞ്ഞത്. മോഹന്‍ലാലിന് നല്ലവനായ റൗഡി ഇമേജാണെന്നും അതിനാലാണ് അ്‌ദേഹത്തെ കേന്ദ്രകഥാപാത്രമാക്കി സിനിമയൊരുക്കാന്‍ തനിക്ക് സാധിക്കാത്തതെന്നുമാണ് അടൂര്‍ പറയുന്നത്.

'വല്ലാത്തൊരു ഇമേജാണ് മോഹന്‍ലാലിന്റേത്. നല്ലവനായ റൗഡി, എനിക്ക് ആ റോള്‍ പറ്റില്ല. നല്ലവനായ റൗഡി എന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. റൗഡി, റൗഡി തന്നെയാണ്. അയാള്‍ എങ്ങനെയാണ് നല്ലവനാവുന്നത്? അത്തരത്തിലുള്ളതല്ലാത്ത വേഷങ്ങളും മോഹന്‍ലാല്‍ ചെയ്തിരിക്കാം. എന്നാല്‍, എന്റെ മനസില്‍ ഇപ്പോള്‍ ഉറച്ചിരിക്കുന്ന ഇമേജ് അതാണ്'- എന്നായിരുന്നു അടൂരിന്റെ പ്രതികരണം.

സര്‍ക്കാരും മുഖ്യമന്ത്രിയും പ്രത്യേകം താത്പര്യമെടുത്താണ് മോഹന്‍ലാലിനെ ആദരിക്കുന്നത്. അതില്‍ എല്ലാവരെയും പോലെ എനിക്കും സന്തോഷവും അഭിമാനവും ഉണ്ടെന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്. തനിക്ക് മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. മോഹന്‍ലാലിന്റെ കഴിവുകളെപ്പറ്റി അങ്ങേയറ്റം അഭിമാനിക്കുകയും അതിനെ ആദരിക്കുകയും ചെയ്യുന്ന വ്യക്തികളിലൊരാളാണ്. മോഹന്‍ലാലിന് അഭിനയത്തിന് ആദ്യമായി ദേശീയ അവാര്‍ഡ് നല്‍കിയ ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്നും, അതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രണ്ട് പതിറ്റാണ്ട് മുന്‍പ് തനിക്ക് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചിരുന്നു. അന്ന് ഇത്തരത്തില്‍ ജനങ്ങളെ സംഘടിപ്പിച്ച് സ്വീകരണം ഒരുക്കലോ ആദരവ് പ്രകടിപ്പിക്കുകയും ഒന്നും ഉണ്ടായിരുന്നില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Summary

After Lal Salaam program, Adoor Gopalakrishnan's words about Mohanlal gets viral. In an old interview Adoor spoke about why they have not done a movie together.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com