'വിവാഹം കഴിഞ്ഞ് 19 വര്‍ഷമായിട്ടും ഭര്‍തൃമാതാവ് എന്നെ അംഗീകരിച്ചിട്ടില്ല, ഈ ബന്ധത്തോട് ഇപ്പോഴും എതിര്‍പ്പ്'

പ്രണയിച്ച് വിവാഹം കഴിച്ചതാണ് കുടുംബത്തിന്റെ അതൃപ്തിക്ക് കാരണമായത് എന്നാണ് മൃദുല പറയുന്നത്
Pankaj Tripathi's wife
പങ്കജ് ത്രിപാഠി, മൃദുല
Updated on
1 min read

വിവാഹം കഴിഞ്ഞ് 19 വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും തന്നെ ഭര്‍തൃമാതാവ് അംഗീകരിച്ചിട്ടില്ലെന്ന് നടന്‍ പങ്കജ് ത്രിപാഠിയുടെ ഭാര്യ മൃദുല. പ്രണയിച്ച് വിവാഹം കഴിച്ചതാണ് കുടുംബത്തിന്റെ അതൃപ്തിക്ക് കാരണമായത് എന്നാണ് മൃദുല പറയുന്നത്.

മൃദുലയുടെ സഹോദരനെയാണ് പങ്കജിന്റെ സഹോദരി വിവാഹം കഴിച്ചിരിക്കുന്നത്. ഈ വിവാഹത്തില്‍ വച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. അന്ന് മൃദുല ഒന്‍പതാം ക്ലാസിലും പങ്കജ് 11ലുമായിരുന്നു. തന്നെ വിവാഹം കഴിപ്പിച്ച് വിടാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ച സമയത്താണ് അച്ഛനോട് പങ്കജുമായുള്ള പ്രണയത്തേക്കുറിച്ച് പറഞ്ഞത്. അച്ഛനില്‍ നിന്നുണ്ടായ പ്രതികരണം ഞെട്ടിപ്പിക്കുന്നതായിരുന്നു എന്നാണ് മൃദുല പറയുന്നത്. നീ എന്താണ് നേരത്തെ പറയാതിരുന്നത്? വേറെ ചെക്കന്മാരെ നോക്ക് ഞാന്‍ എന്റെ സമയം കളയില്ലായിരുന്നു എന്നാണ് അച്ഛന്‍ പറഞ്ഞത്. എന്നാല്‍ തന്റെ അമ്മയും സഹോദരപത്‌നിയും ഇത് കേട്ട് തകര്‍ന്നു പോയെന്നും മൃദുല കൂട്ടിച്ചേര്‍ത്തു.

'ഇപ്പോഴും ഞങ്ങളുടെ ബന്ധം അംഗീകരിച്ചിട്ടില്ല. ഞങ്ങള്‍ രക്തബന്ധം അല്ല പക്ഷേ ഞങ്ങളുടെ സംസ്‌കാരം അനുസരിച്ച് സ്ത്രീകളെ ഉയര്‍ന്ന നിലയില്‍ വിവാഹം ചെയ്തുകൊടുക്കണം എന്നാണ്. പങ്കജിന്റെ കുടുംബത്തേക്കാള്‍ ഉയര്‍ന്നതായിരുന്നു ഞങ്ങളുടേത്. അതിനാലാണ് എന്റെ സഹോദരന് പങ്കജിന്റെ സഹോദരിയെ വിവാഹം ചെയ്ത് കൊടുത്തത്. എന്നെ ആ വീട്ടിലേക്ക് വിവാഹം കഴിച്ചുവിടാന്‍ പാടില്ലായിരുന്നു.'- മൃദുല പറഞ്ഞു.

തന്റെ അമ്മയും പങ്കജിന്റെ സഹോദരിയും ആദ്യം ബന്ധത്തെ എതിര്‍ത്തെങ്കിലും ഇപ്പോള്‍ അംഗീകരിച്ചു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'എന്നാല്‍ എന്റെ ഭര്‍തൃമാതാവ് ഈ നിമിഷം വരെ എന്നെ അംഗീകരിച്ചിട്ടില്ല. ഈ ബന്ധത്തോട് അവര്‍ക്ക് ഇപ്പോഴും എതിര്‍പ്പാണ്. പക്ഷേ ഇനി നമുക്ക് അതില്‍ എന്തു ചെയ്യാനാകും.'- മൃദുല കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Thiruvallom accident
A young woman and a young man, who were friends, died in a vehicle accident
Aamir Khan Wedding
Pankaj Tripathi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com