വിക്കി- കത്രീന വിവാഹം അടിപൊളിയാക്കി, പിന്നാലെ കാട്ടില്‍ സഫാരി; കടുവയ്‌ക്കൊപ്പമുള്ള വിഡിയോയുമായി മാളവിക മോഹനൻ

നടന്‍ വിക്കി കൗശാലും മാളവികയും ബാല്യകാല സുഹൃത്തുക്കളാണ്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

രാജസ്ഥാന്‍; ബോളിവുഡ് താരജോഡികളായ കത്രീന കൈഫും വിക്കി കൗശലും വ്യാഴാഴ്ചയാണ് വിവാഹിതരായത്. രാജസ്ഥാനില്‍ വച്ചായിരുന്നു വിവാഹം. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. മലയാളി നടി മാളവിക മോഹനനും വിവാഹത്തിലേക്ക് ക്ഷണമുണ്ടായിരുന്നു. വിവാഹ ആഘോഷങ്ങള്‍ക്കു പിന്നാലെ കാട്ടില്‍ സഫാരിക്ക് ഇറങ്ങിയിരിക്കുകയാണ് മാളവിക. 

സഹോദരനൊപ്പം കാട്ടില്‍

രാജസ്ഥാനിലെ രന്‍ദംബോര്‍ നാഷണല്‍ പാര്‍ക്കില്‍ സഫാരി നടത്തുന്നതിന്റെ ചിത്രങ്ങളും വിഡിയോയുമാണ് മാളവിക പങ്കുവച്ചത്. സഫാരിക്കിടെ കടുവയെ കണ്ടതും ചിത്രങ്ങളിലുണ്ട്. സഹോദരനൊപ്പമാണ് താരം സഫാരിക്കിറങ്ങിയത്. നടന്‍ വിക്കി കൗശാലും മാളവികയും ബാല്യകാല സുഹൃത്തുക്കളാണ്. മാളവികയുടേയും വിക്കിയുടേയും കുടുംബങ്ങള്‍ ഒന്നിച്ചാണ് കഴിഞ്ഞ ഓണം ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. 

വിക്കിയും കത്രീനയും ഹണിമൂണ്‍ ആഘോഷത്തില്‍

വിവാഹത്തിന് പിന്നാലെ ഹണിമൂണ്‍ ആഘോഷത്തിലാണ് വിക്കിയും കത്രീനയും. മാല്‍ദ്വീപിലേക്കാണ് ഇരുവരുടേയും യാത്ര എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് വര്‍ഷത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. കടുത്ത സുരക്ഷാക്രമീകരണങ്ങളോടെയായിരുന്നു വിവാഹം. മൂന്നു ദിവസം നീണ്ട ആഘോഷത്തില്‍ വളരെ കുറച്ച് അതിഥികള്‍ മാത്രമാണ് പങ്കെടുത്തത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com