'നിങ്ങള്‍ക്കൊന്നും പറഞ്ഞാല്‍ മനസിലാകില്ലേ; കമലിന് പിന്നാലെ രജനികാന്തിനെതിരേയും ചിന്‍മയി

എന്തൊക്കെയായാലും, പുരുഷന്മാര്‍ അവരുടെ സഹോദരന്മാര്‍, അമ്മാവന്മാര്‍, അച്ഛന്മാര്‍, സുഹൃത്തുക്കള്‍, ഉപദേഷ്ടാക്കള്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കും
Chinmayi Sripada, Kamal Haasan and Rajinikanth
Chinmayi Sripada, Kamal Haasan and Rajinikanth
Updated on
1 min read

വൈരമുത്തുവിന് ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ചതില്‍ അഭിനന്ദിച്ച നടന്‍ രജനികാന്തിനെതിരെ ഗായിക ചിന്‍മയി ശ്രീപദ. നേരത്തെ വൈരമുത്തുവിനെ അഭിനന്ദിച്ചുള്ള ട്വീറ്റിനെ തുടര്‍ന്ന് കമല്‍ഹാസനേയും ചിന്‍മയി വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് രജനിക്കെതിരേയും ഗായിക രംഗത്തെത്തിയിരിക്കുന്നത്.

Chinmayi Sripada, Kamal Haasan and Rajinikanth
'സഖാവ് വിജയൻ വിജയിക്കട്ടെ, ഇത് എന്റെ അഭിപ്രായം'; ആശംസകൾ നേർന്ന് കമൽ ഹാസൻ

വൈരമുത്തുവിനെ പ്രശംസിക്കുന്ന രജനികാന്തിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു ചിന്‍മയി. ഇന്ത്യയുടെ അഭിമാനമായ ജ്ഞാനപീഠ പുരസ്‌കാരം നേടിയ എന്റെ പ്രിയ സുഹൃത്ത്, കവി പേരരശ് വൈരമുത്തുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ എന്നായിരുന്നു രജനികാന്തിന്റെ ട്വീറ്റ്. 'അയ്യോ നിങ്ങള്‍ക്കൊന്നും പറഞ്ഞാല്‍ മനസിലാകില്ലെന്ന് വച്ചാല്‍' എന്നായിരുന്നു ചിന്‍മയിയുടെ പ്രതികരണം.

Chinmayi Sripada, Kamal Haasan and Rajinikanth
ആണ്‍-പെണ്‍ ഭേദമില്ലാതെ പുതുമുഖങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യും, ശേഷം വലിച്ചെറിയും; ന്യായീകരിച്ച നടിയെക്കുറിച്ചും തനുശ്രീ ദത്ത

വൈരമുത്തുവിന് ജ്ഞാനപീഠം നല്‍കിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് ചിന്‍മയി രേഖപ്പെടുത്തുന്നത്. 'കേന്ദ്ര സര്‍ക്കാരും രാഷ്ട്രീയക്കാരും സിനിമാ മേഖലയിലെ ഭൂരിപക്ഷവും ഒരു നിരന്തര ലൈംഗികാതിക്രമിയുടെ കൂടെയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു എന്നതൊഴിച്ച് എനിക്ക് മറ്റൊന്നും പറയാനില്ല. നിങ്ങളോട് ലജ്ജ തോന്നുന്നു. ജീവിതം, സ്വപ്നങ്ങള്‍, കരിയര്‍, ജീവിതം എന്നിവ നശിപ്പിക്കപ്പെട്ട സ്ത്രീകളുടെ രോഷം നിങ്ങളുടെ മേല്‍ പതിക്കട്ടെ.' എന്നായിരുന്നു ചിന്‍മയിയുടെ പ്രതികരണം.

പിന്നാലെ താരം കമല്‍ഹാസനെതിരേയും രംഗത്തെത്തി. താന്‍ ഹൃദയത്തില്‍ കൊണ്ടു നടക്കുന്ന സഹൃത്തെന്നായിരുന്നു കമല്‍ വൈരമുത്തുവിനെക്കുറിച്ച് പറഞ്ഞത്. 'സിനിമയില്‍ അധികാരം കയ്യാളുന്ന പുരുഷന്മാര്‍ രാഷ്ട്രീയത്തിലേക്ക് ചുവടുമാറുമ്പോള്‍, തന്റെ ഉപദേഷ്ടാവ് തങ്ങളെ പീഡിപ്പിച്ചുവെന്ന് പറയുന്ന സ്ത്രീകളെ കേള്‍ക്കാതെ പോകുന്നു. വോട്ട് ചെയ്യുന്ന സ്ത്രീകള്‍ ഓര്‍മിക്കണം, പുരുഷന്മാര്‍ ഒരിക്കലും നമ്മുടെ പക്ഷത്തുണ്ടാകില്ല. ഏറ്റവും വിചിത്രമായ കാര്യം സ്വന്തം പാര്‍ട്ടിയിലെതന്നെ ഒരു സ്ത്രീ പരസ്യമായി ആ കവിയുടെ പേര് പറഞ്ഞതാണ് എന്നതാണ്. എന്തൊക്കെയായാലും, പുരുഷന്മാര്‍ അവരുടെ സഹോദരന്മാര്‍, അമ്മാവന്മാര്‍, അച്ഛന്മാര്‍, സുഹൃത്തുക്കള്‍, ഉപദേഷ്ടാക്കള്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കും. എത്ര സ്ത്രീകള്‍ക്ക് മാനസികാഘാതം സംഭവിച്ചാലും ആര്‍ക്കാണ് വിഷമം?' എന്നായിരുന്നു ചിന്‍മയിയുടെ മറുപടി.

Summary

After Kamal Haasan, Chinmayi Sripada slams Rajinikanth for praising Vairamthu as he win Jnanpith.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com