'എന്റെ മക്കളുടെ വിവാഹത്തിന് ഞാനെന്ത് ധരിക്കും', ക്രിസ്ത്യന്‍ വധുവായി അഹാന, ഒപ്പം അമ്മയും സഹോദരിമാരും; ചിത്രങ്ങള്‍

ക്രിസ്ത്യന്‍ വധുവായാണ് താരത്തിന്റെ മേക്കോവര്‍
അഹാന, സിന്ധു/ ഇൻസ്റ്റ​ഗ്രാം
അഹാന, സിന്ധു/ ഇൻസ്റ്റ​ഗ്രാം
Updated on: 
2 min read

സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി അഹാന കൃഷ്ണയുടെ പുത്തന്‍ ഫോട്ടോഷൂട്ട്. ക്രിസ്ത്യന്‍ വധുവായാണ് താരത്തിന്റെ മേക്കോവര്‍. വെള്ള സാരിയുടുത്താണ് താരം എത്തുന്നത്. അമ്മയ്‌യും സഹോദരിമാര്‍ക്കുമൊപ്പമാണ് താരത്തിന്റെ ഫോട്ടോഷൂട്ട്. 

വെള്ള നിറത്തിലുള്ള ത്രെഡ് എംബ്രോയിഡറി ചെയ്ത സാരിയുടുത്താണ് താരം എത്തുന്നത്. ഡിസൈനര്‍ ബ്ലൗസാണ് വേഷത്തെ കൂടുതല്‍ മനോഹരമാക്കുന്നത്. ഇതിനൊപ്പം ഒരു നെക്ക്‌ലെയ്‌സും ഇയറിങ്ങുമാണ് താരം അണിഞ്ഞിരിക്കുന്നത്. ക്രിസ്ത്യന്‍ വിവാഹത്തെക്കുറിച്ച് തനിക്ക് സങ്കല്‍പ്പങ്ങളുണ്ടായിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അഹാന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലേബലമാണ് മനോഹരമായ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഫെമി ആന്റണിയാണ് മേക്കപ്പ്. 

അഹാനയുടെ അമ്മ സിന്ധുവും മകള്‍ക്കൊപ്പമുള്ള 'വിവാഹ' ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. 'എന്റെ മക്കളുടെ വിവാഹത്തിന് ഞാന്‍ എങ്ങനെയാവും വസ്ത്രം ധരിക്കുക. ഒരു പിടിയുമില്ല. പക്ഷേ ഇത് എനിക്ക് ഇഷ്ടപ്പെട്ടു'- എന്നാണ് സിന്ധു കുറിച്ചത്. അഹാനയുടെ സഹോദരങ്ങളായ ദിയ, ഇഷാനി, ഹന്‍സിക എന്നിവരേയും ഫോട്ടോഷൂട്ടില്‍ കാണാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Parvathy Thiruvothu, Vinay Fort
Khalifa
Joly Jospeh, Kailash and Mammootty
Sathyan Anthikad, Jisma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com