

സഹോദരി ദിയ കൃഷ്ണയുടെ കമന്റ് വിവാദത്തില്‍ പ്രതികരണവുമായി നടിയും ഇന്‍ഫ്‌ളുവന്‍സറുമായ അഹാന കൃഷ്ണ കഴിഞ്ഞ ദിവസമെത്തിയിരുന്നു. ഒരാളുടെ അഭിപ്രായത്തിന്റെ പേരില്‍ കുടുംബത്തിലെ എല്ലാവരേയും വലിച്ചിടുന്നത് ശരിയല്ലെന്നും ഓരോരുത്തര്‍ക്കും അവരവരുടേതായ അഭിപ്രായമുണ്ടെന്നുമാണ് അഹാന പറഞ്ഞത്.
തന്റേയും നിമിഷ് രവിയുടേയും വിവാഹത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തേയും അഹാന വിമര്‍ശിച്ചിരുന്നു. ഇതിനിടെ അഹാനയും ഇന്‍സ്റ്റഗ്രാം ഫോളോവര്‍ ആയ ഫ്‌ളേവേഴ്‌സ് ബൈ നീലവും തമ്മിലുള്ള വാക്‌പോര് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അഹാനയുടെ വിശദീകരണ പോസ്റ്റിന് നീലം പങ്കുവച്ച കമന്റും അതിനുള്ള അഹാനയുടെ മറുപടിയും, തുടര്‍ന്ന് നീലം നല്‍കിയ മറുപടിയുമെല്ലാം ചര്‍ച്ചയായിരിക്കുകയാണ്.
''വ്യക്തമായി പറയട്ടെ, നിങ്ങളുടെ കല്യാണമോ ദുല്‍ഖര്‍ സല്‍മാനോ ആയിരുന്നില്ല വിഷയം. ദിയയെക്കുറിച്ചായിരുന്നു. ദിയ കേരളത്തിലെ മുസ്ലീങ്ങള്‍ക്കെതിരാണെങ്കില്‍, ദുല്‍ഖര്‍ സല്‍മാനോടും പ്രശ്‌നമുണ്ടാകില്ലേ എന്നായിരുന്ന ആളുകള്‍ ചോദിച്ചിരുന്നത്. മുസ്ലീങ്ങളെ വെറുക്കുമ്പോഴും നിങ്ങള്‍ ദുല്‍ഖറിനെ വിളിച്ചുവെന്ന് ആരും പറഞ്ഞിട്ടില്ല. അതേക്കുറിച്ചായിരുന്നില്ല ചര്‍ച്ച. അല്ലേ? ദിയയും അവളുടെ നിലപാടിലെ വൈരുധ്യവുമായിരുന്നു വിഷയം'' എന്നായിരുന്നു നീലം കമന്റ് ചെയ്തത്.
പിന്നാലെ അഹാന മറുപടിയുമായെത്തി. ''നിങ്ങള്‍ ബേക്കിങില്‍ തന്നെ ശ്രദ്ധിച്ചോളൂ. വിവേകത്തോടെ അഭിപ്രായം പറയുന്നതിലും അതിലാണ് നിങ്ങള്‍ക്ക് കഴിവുള്ളതെന്ന് തോന്നുന്നു'' എന്നായിരുന്നു അഹാനയുടെ മറുപടി. എന്നാല്‍ അത് കേട്ട് മിണ്ടാതിരിക്കാന്‍ നീലം ഒരുക്കമായില്ല. പിന്നാലെ തന്നെ നീലവും മറുപടിയുമായെത്തി.
''ഒന്നുമില്ലെങ്കിലും നിനക്ക് എന്നോട് ബേക്കിങില്‍ ശ്രദ്ധിക്കൂവെന്നെങ്കിലും പറയാം. നിന്നോട് ഞാനെന്ത് പറയും, അഭിനയത്തില്‍ തന്നെ ശ്രദ്ധിക്കാനോ? ഇല്ല. തീര്‍ച്ചയായും ഇല്ല. അതിനാല്‍ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ ചെറിയ കാര്യങ്ങളും പോസ്റ്റ് ചെയ്യുന്നതില്‍ തന്നെ ശ്രദ്ധിക്കൂ. കഴിക്കുന്ന ഭക്ഷണത്തേയും മേക്കപ്പിനേയും കുറിച്ച് പറയൂ. കാരണം അര്‍ത്ഥവത്തായൊരു പോസ്റ്റ് ഇടുന്നതിനേക്കാളും നന്നായി അത്തരം കാര്യങ്ങളാണ് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത്'' എന്നായിരുന്നു നീലം നല്‍കിയ മറുപടി.
ഇതുപോലൊരു മറുപടി അഹാന പോലും പ്രതീക്ഷിച്ചു കാണില്ലെന്നതാണ് വസ്തുത. കമന്റും മറുപടിയും തിരിച്ചടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കമന്റ് അഹാന ഡിലീറ്റ് ചെയ്‌തെങ്കിലും അപ്പോഴേക്കും സ്‌ക്രീന്‍ഷോട്ട് എത്തേണ്ടിടത്ത് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് അഹാനയ്ക്ക് കിട്ടിയ മറുപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates