

നടി അഹാന കൃഷ്ണയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ വിമർശനം. വിവാഹത്തിന് മുന്നോടിയായി സംഘടിപ്പിച്ച ‘അമ്മു- നിമ്മു’ കാർണിവൽ എന്ന പ്രീ- വെഡ്ഡിങ് ആഘോഷവുമായി ബന്ധപ്പെട്ടാണ് നടിക്കെതിരെ വിമർശനങ്ങളുയരുന്നത്. പൊക്കം കുറഞ്ഞ ഡ്വാര്‍ഫിസമുള്ള മനുഷ്യരെ കൗതുകമുള്ള സൗന്ദര്യ വസ്തുക്കളാക്കിയെന്നും കോമാളികളാക്കിയെന്നുമാണ് ഒരു വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം.
അവരെ വിനോദത്തിനായി അലങ്കാര വസ്തുക്കളാക്കിയെന്നും വിമര്‍ശനം ഉന്നയിച്ചവര്‍ പറയുന്നു. ഇത്തരത്തില്‍ തന്‍റെ പോസ്റ്റിന് വന്ന ഒരു കമന്‍റിന് അഹാന തന്നെ മറുപടി നല്‍കിയിരുന്നു. ഒരു ഏജൻസി വഴിയാണ് ഇവരെ ബുക്ക് ചെയ്തതെന്നും ഉയരമോ ലിംഗഭേദമോ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും അവരിൽ തങ്ങളെല്ലാം സന്തുഷ്ടരായിരുന്നുവെന്നും വിമർശനങ്ങൾക്ക് മറുപടിയായി അഹാന കുറിച്ചു.
'പൊക്കം കുറഞ്ഞ ആളുകളെ വസ്തുവത്കരിക്കുന്നതും, വെറുമൊരു സൗന്ദര്യപരമായ അലങ്കാരവസ്തുവായി ഉപയോഗിക്കുന്നതും കാണുമ്പോൾ സത്യം പറഞ്ഞാൽ വലിയ അസ്വസ്ഥത തോന്നുന്നു'.- എന്നായിരുന്നു അഹാനയുടെ കാർണിവൽ പോസ്റ്റിൽ വന്ന വിമർശന കമന്റ്.
"ഒരു ഏജൻസി വഴിയാണ് ഞങ്ങൾ ജഗ്ഗ്ലർമാരെയും കാർണിവൽ കലാകാരന്മാരെയും ബുക്ക് ചെയ്തത്. അത് പ്രൊഫഷണലും മാന്യവുമായ ഒരു ജോലിയാണ്. ഉയരം, ലിംഗഭേദം, അല്ലെങ്കിൽ ശരീരപ്രകൃതി എന്നിവ നോക്കി ഞങ്ങൾ ഒരിക്കലും ആരെയും ആവശ്യപ്പെട്ടിട്ടില്ല. അത് ഞങ്ങൾക്ക് ഒരു ഘടകമേ ആയിരുന്നില്ല.
പ്രൊഫഷണൽ കലാകാരന്മാരെയാണ് ഞങ്ങൾ ആവശ്യപ്പെട്ടത്, ഏജൻസി അവരുടെ പക്കലുള്ള ടീമിനെ അയച്ചു. അവിടെ എത്തിയതിൽ അവർ സന്തോഷവാന്മാരായിരുന്നു, ഞങ്ങൾക്കെല്ലാവർക്കും മികച്ച ഒരു അനുഭവം ലഭിക്കുകയും ചെയ്തു. അവർ ഞങ്ങളുടെ ചടങ്ങിലെ കലാകാരന്മാരായിരുന്നു, അല്ലാതെ അലങ്കാര വസ്തുക്കളായിരുന്നില്ല.
കാര്യം മനസ്സിലാക്കാതെ വിധി എഴുതുമ്പോൾ, ഒബ്ജെക്ടിഫിക്കേഷന്‍ നടത്തുന്നത് ഞങ്ങളല്ല എന്നാണ് ഞാൻ കരുതുന്നത്".- അഹാന കുറിച്ചു. അതേസമയം, അഹാനയെ പിന്തുണച്ച് നിരവധി ആളുകളാണെത്തിയത്.
ഒരു തരത്തില്‍ ആ കലാകാരന്മാര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമല്ലേ ലഭിക്കുന്നതെന്നും മറ്റ് ജോലികളില്‍ നിന്നും മാറ്റി നിര്‍ത്തല്‍ അനുഭവിക്കുന്നവരുടെ ഉപജീവന മാര്‍ഗം കൂടി പരിഗണിക്കേണ്ടതല്ലേയെന്നും ഇവര്‍ ചോദിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates