അഹാന കൃഷ്ണ/വിഡിയോ സ്ക്രീൻഷോട്ട്
അഹാന കൃഷ്ണ/വിഡിയോ സ്ക്രീൻഷോട്ട്

നീണ്ട മുടി മുറിച്ചു; പിറന്നാളിന് ആരാധകർക്ക് സർപ്രൈസുമായി അഹാന: പുതിയ ആളായെന്ന് കമന്റ്

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് താരം പുതിയ ലുക്ക് പുറത്തുവിട്ടത്
Published on

രാധകർക്ക് വമ്പൻ സർപ്രൈസുമായി നടി അഹാന കൃഷ്ണ. 28ാം പിറന്നാൾ ദിനത്തിൽ പുത്തൻ ലുക്കിൽ എത്തിയാണ് താരം ആരാധകരെ ഞെട്ടിച്ചത്. നീണ്ട മുടി മുറിച്ച് പുത്തൻ ഹെയർ സ്റ്റൈലിലാണ് താരം പ്രത്യക്ഷപ്പെട്ടത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് താരം പുതിയ ലുക്ക് പുറത്തുവിട്ടത്. 

'എന്റെ പിറന്നാളാണ്. മുടിവെട്ടിയതിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തുതോന്നുന്നു' എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവച്ചത്. താന്‍ ഏറെ വേദനയോടെ ഷൂട്ട് ചെയ്ത വിഡിയോ ആണിതെന്നും അഹാന പറയുന്നുണ്ട്. നിരവധി പേരാണ് താരത്തിന്റെ പുതിയ ലുക്കിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. 

പുതിയ ഒരാളെപ്പോലെയുണ്ട് എന്നായിരുന്നു നടി ശ്രദ്ധ ശ്രീനാഥിന്റെ കമന്റ്. ഷോര്‍ട്ട് ഹെയര്‍ ചേരുന്നുണ്ട് എന്നാണ് റിമ കല്ലിങ്കല്‍ പറഞ്ഞത്. രജീഷ വിജയന്‍, നൂറിന്‍ ഷെരീഫ്, സാനിയ, മിയ, അനുപമ പരമേശ്വരന്‍ തുടങ്ങിയ നിരവധി താരങ്ങള്‍ കമന്റുമായി എത്തി. പുതിയ ലുക്ക് നല്ലതാണെന്നും എന്നാല്‍ നീണ്ട മുടി മിസ് ചെയ്യുമെന്നും പറഞ്ഞുകൊണ്ടും കമന്റ് ചെയ്യുന്നവരുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com