'അച്ഛനും അമ്മയും എന്‍റെ കല്യാണത്തിനായി ഒരു കിലോ സ്വര്‍ണം വാങ്ങിയെന്നാണ് അയാള്‍ പറഞ്ഞത്, അത് കണ്ട് അച്ഛന്‍ ചോദിച്ചു'; ഐശ്വര്യ ലക്ഷ്മി

എന്റെ വീടെന്ന് പറഞ്ഞ് ഏതോ വലിയ വീട് ഷൂട്ട് ചെയ്ത് വച്ചിരിക്കുകയാണ്. എന്റെ വീട് അത്ര വലിയ വീടൊന്നുമല്ല
Aishwarya Lekshmi
Aishwarya Lekshmi
Updated on
2 min read

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ന് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. തമിഴില്‍ ഐശ്വര്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ഗാട്ട ഗുസ്തി 2 വന്‍ വിജയമായിരുന്നു. ഉര്‍വശിയ്‌ക്കൊപ്പം അഭിനയിക്കുന്ന മലയാള ചിത്രം ആശയാണ് ഐശ്വര്യയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

അഭിനയത്തില്‍ സജീവമാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നില്‍ക്കുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. എന്നാല്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഐശ്വര്യയുടെ പേര് എന്നും സജീവമാണ്. ഐശ്വര്യ ലക്ഷ്മിയുടെ വിവാഹത്തിനായി അച്ഛനും അമ്മയും ഒരു കിലോ സ്വര്‍ണം വാങ്ങി വച്ചിരുന്നുവെന്ന് യൂട്യൂബറായ സംവിധായകന്‍ പറഞ്ഞത് ഈയ്യടുത്ത് ചര്‍ച്ചയായിരുന്നു.

തന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് ഐശ്വര്യ ലക്ഷ്മി പ്രതികരിക്കുകയാണ്. രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. തന്റെ വിവാഹത്തിനായി അച്ഛനും അമ്മയും ഒരു കിലോ സ്വര്‍ണം വാങ്ങി വച്ചിട്ടുണ്ടെന്ന വാര്‍ത്ത അച്ഛന്‍ തന്നെ വായിച്ചതിനെക്കുറിച്ചും ഐശ്വര്യ സംസാരിക്കുന്നുണ്ട്.

''അമ്മയ്ക്ക് തീരെ സമയമില്ല ഒന്നിനും. രാവിലെ എഴുന്നേറ്റാല്‍ മെഡിറ്റേഷന്‍ ചെയ്യണം,നാമം ജപിക്കണം, യോഗ ചെയ്യണം, അങ്ങനെ എന്തൊക്കയോ പരിപാടികളാണ്. പക്ഷെ അച്ഛന്‍ നേരെ വിപരീതമാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ ഇരുന്ന് യൂട്യൂബ് കാണും. എന്നെപ്പറ്റിയുള്ള ഗോസിപ്പുകളൊക്കെ കാണും. ഏതോ ആള്‍ പറഞ്ഞിരുന്നു, എന്റെ അച്ഛനും അമ്മയും ഒരു കിലോ സ്വര്‍ണം ഒക്കെ വാങ്ങി വച്ചിരുന്നുവെന്ന്. നിങ്ങളുടെ കയ്യില്‍ എവിടുന്നാണ് ഒരു കിലോ സ്വര്‍ണം, അപ്പോള്‍ തന്നെ മനസിലാക്കണ്ടേ അയാള്‍ സ്വന്തമായിട്ട് പറഞ്ഞുണ്ടാക്കുന്നതാണെന്ന് എന്ന് ഞാന്‍ ചോദിച്ചു'' ഐശ്വര്യ ലക്ഷ്മി പറയുന്നു.

''ക്ലീവേജ് വിഷയം അവരെ വല്ലാതെ ബാധിച്ചിരുന്നു. പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാലാണ് അവരെ ബാധിച്ചത്. എല്ലാവരും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷെ അവര്‍ അവസാനം ഒരു ചോദ്യ ചിഹ്നമിടും. എന്ന് ട്രോളുകള്‍ പറയുന്നുവോ? അത് അവരെ ബാധിച്ചു. എനിക്ക് നല്ല വഴക്ക് കിട്ടിയിരുന്നു. നാട്ടുകാര്‍ക്ക് ഇഷ്ടപ്പെട്ടില്ല, അതിനാല്‍ എനിക്ക് വീട്ടുകാരില്‍ നിന്നും വഴക്ക് കിട്ടി. എന്നോട് ആള്‍ക്കാര്‍ വന്ന് ചോദിക്കാന്‍ തുടങ്ങിയെന്നാണ് പറഞ്ഞത്'' എന്നും ഐശ്വര്യ പറയുന്നു.

''മോള്‍ ആ വേഷമിട്ട് നടന്നത് കണ്ടു എന്നൊക്കെ പറയും. ഇനി നീ ചെയ്യുന്നതിനും കൂടെ ഞാന്‍ മറുപടി പറയണോ എന്നാണ് അമ്മ ചോദിച്ചത്. ഇതാണ് എന്റെ വീടെന്ന് പറഞ്ഞ് ഏതോ വലിയ വീട് ഷൂട്ട് ചെയ്ത് വച്ചിരിക്കുകയാണ്. എന്റെ വീട് അത്ര വലിയ വീടൊന്നുമല്ല. അച്ഛനും അമ്മയും ഡോക്ടറാണെന്നും പറഞ്ഞു. പക്ഷെ അവര്‍ സര്‍ക്കാര്‍ ജോലിക്കാരായിരുന്നു. അച്ഛന്‍ സെക്രട്ടറിയേറ്റിലായിരുന്നു. അമ്മ പിഎംജിയിലായിരുന്നു'' എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.

അതേസമയം ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രം ആശ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഉര്‍വശി, ജോജു ജോര്‍ജ്, വിജയരാഘവന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വിട്ടത്. നവാഗതനായ സഫര്‍ സനലാണ് ചിത്രത്തിന്റെ കഥയെഴുതി സംവിധാനം ചെയ്യുന്നത്. ജോജു ജോര്‍ജും രമേഷ് ഗിരിജയും സഫറും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.

Aishwarya Lekshmi
'മലയാള സിനിമയെ മിസ് ചെയ്തിരുന്നു'; എട്ട് വർഷത്തെ ഇടവേളയുടെ കാരണം പറഞ്ഞ് സംവൃത
Aishwarya Lekshmi
'അയ്യേ, ഇങ്ങനേയുമുണ്ടോ മനുഷ്യര്‍, വൃത്തികെട്ടവന്‍'; എനിക്ക് തന്നെ വെറുപ്പ് തോന്നിയ ഒറ്റ കഥാപാത്രമേയുള്ളൂ: വിജയരാഘവന്‍
Aishwarya Lekshmi
'ഞാൻ കണ്ടതിൽ വച്ച് ഏറ്റവും കോസ്റ്റ്യൂം സെൻസുള്ള ആളാണ് സിൽക്ക് സ്മിത; പക്ഷേ എനിക്ക് അവരോട് അത് ചോദിക്കാൻ പേടിയായിരുന്നു'
Summary

Aishwarya Lekshmi on her parents buying one kilo gold for her marriage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Aishwarya Lekshmi
Aishwarya Lekshmi
Urvashi, Aishwarya Lekshmi
Aishwarya Lekshmi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com