'ഞാൻ കണ്ടതിൽ വച്ച് ഏറ്റവും കോസ്റ്റ്യൂം സെൻസുള്ള ആളാണ് സിൽക്ക് സ്മിത; പക്ഷേ എനിക്ക് അവരോട് അത് ചോദിക്കാൻ പേടിയായിരുന്നു'

ഇവർ വരുമ്പോൾ ഇവരെ നോക്കുന്നത് മറ്റൊരു കണ്ണോട് കൂടിയാണ്.
Silk Smitha, Urvashi
Silk Smitha, Urvashiഎക്സ്, വിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

അന്തരിച്ച നടി സിൽക്ക് സ്മിതയുമായി അടുപ്പം പുലർത്തിയിരുന്ന ചുരുക്കം ചില നടിമാരിലൊരാളാണ് ഉർവശി. തന്റെ മൂത്ത സഹോദരിയെപ്പോലെയാണ് സ്മിതയെന്ന് പറയുകയാണ് ഉർവശിയിപ്പോൾ. സ്മിതയ്ക്കൊപ്പമുള്ള ഓർമകളും ഉർവശി പങ്കുവച്ചു. തന്റെ പുതിയ ചിത്രമായ ആശയുടെ പ്രൊമോഷന്റെ ഭാ​ഗമായി ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

"തീർച്ചയായും സിൽക്ക് സ്മിത എന്നെ സഹായിച്ചിട്ടുണ്ട്. സ്മിത എന്ന് പറയുന്നത് എന്റെയൊരു മൂത്ത സഹോദരിയെപ്പോലെയാണ്. സ്മിത ആരോടും സംസാരിക്കാറില്ല. ദൂരെ മാറി ഒറ്റയ്ക്ക് ഇരിക്കും. കാരണം, അന്ന് ​ഗ്ലാമറസ് ചെയ്യുന്ന നടിമാർ എന്ന രീതിയിൽ കാറ്റ​ഗറൈസ് ചെയ്യുമായിരുന്നു. നായകനും നായികയുമൊക്കെ തനിയെ ആയിരിക്കും. ഇവർ വരുമ്പോൾ ഇവരെ നോക്കുന്നത് മറ്റൊരു കണ്ണോട് കൂടിയാണ്.

ഇവരുടെ കോസ്റ്റ്യൂംസും അത്തരത്തിലുള്ളതായിരിക്കും. പക്ഷേ ഞാൻ കണ്ടതിൽ ഏറ്റവും കോസ്റ്റ്യൂം സെൻസുള്ള, ഇത്രയും സിനിമയിൽ ഞാൻ കണ്ടതിൽ സ്മിതയുടെ അത്രയും കോസ്റ്റ്യൂം സെൻസുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല. കളർ സെൻസ്, മേക്കപ്പ് സെൻസ്. അന്ന് ഓവർ മേക്കപ്പ് ഉള്ളൊരു സമയമാണ്. പലരും, പ്രത്യേകിച്ച് ​ഗ്ലാമർ‌ ഡാൻസ് ചെയ്യുന്നവരൊക്കെ കണ്ണിന് മുകളിൽ മിനുക്ക് പണികളൊക്കെ ചെയ്യും.

എന്ത് വേണമെങ്കിലും അവർക്ക് ചെയ്യാമല്ലോ. എന്ത് കോസ്റ്റ്യൂമും സ്മിതയിട്ടാൽ നമുക്ക് വൾ​ഗറായി തോന്നില്ല, എന്ത് കോസ്റ്റ്യൂമും ഇടാൻ പറ്റും. എന്റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്യണമെന്ന് വലിയ ആ​ഗ്രഹമായിരുന്നു സ്മിതയ്ക്ക്. ഞാനൊരു പടം കോസ്റ്റ്യൂം ചെയ്ത് തരാം, എന്ത് രസമാ ഉർവശി. ഉർവശിയുടെ നല്ല ഫിസിക്ക് അല്ലേ എന്നൊക്കെ പറയും.

ഞാൻ അവർ തരുന്ന എന്തും എടുത്തിടും. ഭയങ്കര ആ​ഗ്രഹമായിരുന്നു അവസാനം വരെ. പക്ഷേ എനിക്ക് കോസ്റ്റ്യൂം ഡിസൈൻ ചെയ്ത് തരുമോ എന്ന് അവരോട് ചോദിക്കാൻ പേടിയായിരുന്നു. എനിക്ക് കോസ്റ്റ്യൂമറുണ്ട്, അന്ന് ഡിസൈനിങ് പരിപാടിയില്ലല്ലോ. ബോംബയിൽ മാത്രം അപൂർവമായിട്ടുണ്ട്. അങ്ങനെയൊക്കെ പറയുമായിരുന്നു. എന്നെ വലിയ ഇഷ്ടമായിരുന്നു അവർക്ക്". - ഉർവശി പറഞ്ഞു.

Silk Smitha, Urvashi
സൈജു കുറുപ്പ് നായകന്‍, സംവിധാനം സാഗര്‍; അരുണ്‍ ഗോപി നിര്‍മിക്കുന്ന സിനിമയ്ക്ക് തുടക്കം
Silk Smitha, Urvashi
അമ്മയുടെ മരണ വാര്‍ത്ത കേട്ടിട്ടും കോമഡി സീന്‍ പൂര്‍ത്തിയാക്കി; അമ്മ പറഞ്ഞിട്ടാണെന്ന് രാധിക; ഇമോഷണലായി മമിത
Silk Smitha, Urvashi
പൊന്നിൻ കുരിശ് മുത്തപ്പനെ കാണാൻ മലയാറ്റൂർ മല കയറി മഞ്ജു വാര്യർ; പരിക്കേറ്റ കാലുമായി ട്രെക്കിങ് പൂർത്തിയാക്കിയ സന്തോഷം പങ്കുവച്ച് നടി
Summary

Urvashi remembers Actress Silk Smitha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Aishwarya Lekshmi
Kalippattam, Urvashi
Urvashi
Jason Sanjay
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com