സൈജു കുറുപ്പ് നായകന്‍, സംവിധാനം സാഗര്‍; അരുണ്‍ ഗോപി നിര്‍മിക്കുന്ന സിനിമയ്ക്ക് തുടക്കം

ആന്റണി പെരുമ്പാവൂർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു
Saiju Kurup
Saiju Kurup
Updated on
1 min read

സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സാഗർ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിന് തുടക്കമായി. അരുണ്‍ ഗോപി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മവും പൂജയും ഇന്ന് രാവിലെ 8.30ന് കൊച്ചിയിലെ അഞ്ചുമന ദേവി ക്ഷേത്രത്തിൽ നടന്നു. പ്രശസ്ത നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചപ്പോൾ, ആദ്യ ക്ലാപ് നൽകിയത് നിതീഷ് എസ് നായർ ആണ്. അരുണ്‍ ഗോപി എക്സൈറ്റ്മെന്റ്‌സിന്റെ ബാനറിൽ അരുണ്‍ ഗോപി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ഈ ബാനറിൽ അദ്ദേഹം നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

സായ് കുമാർ, റിയ ജിത്തു, ജയകൃഷ്ണൻ, ഹരിശ്രീ അശോകൻ, ധ്യാൻ ശ്രീനിവാസൻ, അഭിരാം രാധാകൃഷ്ണൻ, അൽത്താഫ് സലിം, വിൻസി അലോഷ്യസ്, ശങ്കർ രാമകൃഷ്ണൻ, രാജേഷ് ശർമ്മ, മധുപാൽ, ഷാൻ റഹ്മാൻ, ഷാജു ശ്രീധർ, ഉത്തര ഉണ്ണി, ആൽഫി പഞ്ഞിക്കാരൻ, ശ്രീരേഖ, അഖിൽ (പാൻ ഇന്ത്യൻ), ഷമീർ ഖാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ഹാസ്യത്തിനും രസകരമായ സംഭവവികാസങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒരു ഫൺ റൈഡ് ആയിരിക്കും ചിത്രമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.

ഛായാഗ്രഹണം: സനീഷ് സ്റ്റാൻലി, എഡിറ്റർ: രതീഷ് രാജ്, സംഗീതം: സനൽ ദേവ്, കലാസംവിധാനം: ജീമോൻ, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: സ്വേതിൻ വി, പ്രൊഡക്ഷൻ കൺട്രോളർ: ഷിഹാബ് വെണ്ണല, ചീഫ് അസോസിയേറ്റ്: അരുൺ ലാൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: വിനോദ് വേണുഗോപാൽ, സ്റ്റിൽസ് രാംദാസ് മാത്തൂർ, പിആർഒ : ശബരി.

Saiju Kurup
അമ്മയുടെ മരണ വാര്‍ത്ത കേട്ടിട്ടും കോമഡി സീന്‍ പൂര്‍ത്തിയാക്കി; അമ്മ പറഞ്ഞിട്ടാണെന്ന് രാധിക; ഇമോഷണലായി മമിത
Saiju Kurup
പൊന്നിൻ കുരിശ് മുത്തപ്പനെ കാണാൻ മലയാറ്റൂർ മല കയറി മഞ്ജു വാര്യർ; പരിക്കേറ്റ കാലുമായി ട്രെക്കിങ് പൂർത്തിയാക്കിയ സന്തോഷം പങ്കുവച്ച് നടി
Saiju Kurup
'ഒരു പിക്ക് വരുമെന്ന് അറിയാമായിരുന്നു, പക്ഷേ ഇത്രയ്ക്ക് അടിപൊളി ആയിരിക്കുമെന്ന് വിചാരിച്ചില്ല'; ദുൽഖറിന്റെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ
Summary

Saiju Kurup movie, produced by Arun Gopy begins.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com