'മമ്മൂക്കയും മോഹൻലാലുമുള്ള വേദിയിൽ നിന്ന് ജോജു ഇറങ്ങിപ്പോയി; അദ്ദേഹത്തെ അവിടെ കയറ്റാതിരിക്കാൻ കളിച്ചത് പിഷാരടി'

പിഷാരടിയോട് വ്യക്തിപരമായി ദേഷ്യം തോന്നാൻ ഇടയായ ഒരു സംഭവമുണ്ട്.
Akhil Marar, Ramesh Pisharody
Akhil Marar, Ramesh Pisharodyഫെയ്സ്ബുക്ക്
Updated on
1 min read

യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ. വർഷങ്ങൾക്ക് മുൻപ് അബുദാബിയിൽ നടന്ന ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് തങ്ങൾക്കിടയിലെ തർക്കങ്ങൾക്ക് കാരണമായതെന്ന് അഖിൽ മാരാർ വെളിപ്പെടുത്തി.

അബുദാബിയിൽ നടന്ന ഒരു പരിപാടിക്കിടെ നടൻ ജോജു ജോർജിന് നേരിടേണ്ടി വന്ന ദുരനുഭവമാണ് പിഷാരടിയോടുള്ള ദേഷ്യത്തിന് പിന്നിലെന്ന് അഖിൽ മാരാർ മനോരമ ന്യൂസിനോട് പറഞ്ഞു. "പിഷാരടി എന്ന വ്യക്തിയെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. ട്വന്റി 20 രാഷ്ട്രീയ പാർട്ടിയിൽ വന്നത് ചിലർ പരിഹസിക്കുന്നത് കണ്ടപ്പോൾ ഞാൻ ഒരു പൊതു ചോദ്യം ചോദിച്ചതാണ്.

ആരാണ് യോഗ്യനും അയോഗ്യനും എന്ന് ജനം തീരുമാനിക്കാകട്ടെ എന്ന്. പാലക്കാട് ചെന്ന് തോൽക്കാൻ പോകുന്ന അയാളെ ഞാൻ എന്തിനാണ് പരിഹസിക്കുന്നത്. പിഷാരടിയോട് വ്യക്തിപരമായി ദേഷ്യം തോന്നാൻ ഇടയായ ഒരു സംഭവമുണ്ട്. അത് നാളിതുവരെ പറയണ്ട എന്ന് ഞാൻ വിചാരിച്ചിരുന്ന കാര്യമാണ്.

അബുദാബിയില്‍ മമ്മൂക്കയും മോഹൻലാലും മുഖ്യമന്ത്രിയും ഉൾപ്പടെയുള്ള ഒരു പരിപാടി നടക്കുമ്പോള്‍ വേദിയില്‍ നിന്നും ജോജു ജോര്‍ജ് ഇറങ്ങി പോയത് എന്തിനാണെന്ന് ചോദിക്കണം. ജോജു ജോർജ് എന്താണ് ആ വേദിയിൽ കയറാതിരുന്നതെന്ന് നിങ്ങൾ ചോദിക്കണം. അതിന് എത്ര വൃത്തികെട്ട മനസോടെയാണ് ഈ രമേഷ് പിഷാരടി അവിടെ കളിച്ചത് എന്ന് ചോദിക്കണം.

Akhil Marar, Ramesh Pisharody
'മുടിയും നഖവും ബോഡി വേസ്റ്റാണെന്ന് പറയാൻ പിണറായി വിജയനെ കഴിയൂ; കേരളത്തിൽ തുടർഭരണം വരണം'

എനിക്ക് ആ ഒരു ദേഷ്യമുണ്ട് മനസിൽ. ജോജുവിന് വേദിയില്‍ കയറാന്‍ പറ്റിയില്ല. മുഖ്യമന്ത്രിയും മമ്മൂട്ടിയും വിളിച്ചിട്ടാണ് അന്ന് ജോജു ആ പരിപാടിയിൽ പങ്കെടുത്തത്. പക്ഷേ ജോജുവിനെ ആ പരിപാടിയിൽ കയറ്റാതിരിക്കാനായി ചില കളികൾ കളിച്ചതിൽ പ്രധാനി ഈ പിഷാരടി ആയിരുന്നു.'' അഖിൽ മാരാർ പറഞ്ഞു.

Akhil Marar, Ramesh Pisharody
'സിനിമയിൽ ഞായറാഴ്ച അവധി വേണം, 12 മണിക്കൂർ ജോലി സമയം ആക്കിയത് തന്നെ വലിയ കാര്യം'; ആ​ഗ്രഹം പറഞ്ഞ് നിവിൻ

പിഷാരടിക്ക് എന്ത് കണ്ടിട്ടാണ് ആളുകൾ വോട്ട് ചെയ്യേണ്ടത് എന്ന് അഖിൽ മാരാർ മുൻപ് പറഞ്ഞിരുന്നു. എന്നാല്‍ അഖില്‍ മാരാര്‍ പറയുന്നത് താന്‍ ശ്രദ്ധിക്കാറില്ലെന്ന് പിഷാരടി പറഞ്ഞിരുന്നു. ഒരാഴ്ച കഴിഞ്ഞാല്‍ താന്‍ മഹാന്‍ ആണെന്ന് അഖില്‍ തിരുത്തി പറയുമെന്നും രമേഷ് പിഷാരടി മാധ്യമങ്ങളോട് പറഞ്ഞു.

Summary

Cinema News: Akhil Marar against Ramesh Pisharody.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com