'കൈ മാറ്റൂ' തോളിൽ കയ്യിട്ട ആരാധകനോട് അക്ഷയ്; നടന് വിമർശനം

മകൾ നിതാരയ്ക്കൊപ്പം മുംബൈ എയർപോർ‌ട്ടിലെത്തിയതായിരുന്നു അക്ഷയ്.
Akshay Kumar
Akshay Kumarവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

പ്രിയദർശൻ ചിത്രം ഹൈവാന്റെ ചിത്രീകരണ തിരക്കുകളിലാണിപ്പോൾ നടൻ അക്ഷയ് കുമാർ. സിനിമകൾ പോലെ തന്നെ അക്ഷയ് കുമാറിന്റെ ഓഫ് സ്ക്രീൻ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. പലപ്പോഴും ആരാധകർക്കൊപ്പം ഫോട്ടോ എടുക്കാനും സെൽഫിയെടുക്കാനുമൊക്കെ അക്ഷയ് നിൽക്കാറുണ്ട്.

ഇപ്പോഴിതാ ഫോട്ടോയെടുക്കാനെത്തിയ ഒരു ആരാധകനോട് അക്ഷയ് നടത്തിയ പെരുമാറ്റത്തെക്കുറിച്ചാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. മകൾ നിതാരയ്ക്കൊപ്പം മുംബൈ എയർപോർ‌ട്ടിലെത്തിയതായിരുന്നു അക്ഷയ്. നടനെ കണ്ടയുടൻ ഫോട്ടോ എടുക്കാനായി നിരവധി ആരാധകർ അക്ഷയ്‌യുടെ അടുത്തേക്ക് ഓടിവന്നു.

ഫോട്ടോ എടുക്കവേ തോളിലേക്ക് കയ്യിട്ട ഒരു ആരാധകനോട് 'കൈ മാറ്റൂ' എന്ന് അക്ഷയ് പറയുന്ന വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആരാധകൻ ഉടനെ തന്നെ തോളിൽ നിന്ന് കൈ മാറ്റുന്നതും നടനൊപ്പം ഫോട്ടോ എടുക്കുന്നതും വിഡിയോയിൽ കാണാം. വിഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് അക്ഷയ് കുമാറിനെ പിന്തുണച്ച് രംഗത്തെത്തുന്നത്.

Akshay Kumar
'നീലകണ്ഠൻ എപ്പോഴും തൂവാല കൊണ്ടുനടക്കുന്നത് എന്തിന് ?'; രാവണപ്രഭു റീ റിലീസിന് പിന്നാലെ ചോദ്യവുമായി സോഷ്യൽ മീഡിയ

അക്ഷയ് കുമാർ ചെയ്തത് ശരിയാണെന്നും അനുവാദമില്ലാതെ ഒരാളുടെ തോളിൽ കയ്യിടുന്നത് ശരിയല്ല എന്നാണ് പലരും കുറിക്കുന്നത്. ഇത് നടന്റെ അഹങ്കാരമാണെന്ന തരത്തിലും കമന്റുകൾ ഉയർന്നിരുന്നു. എന്നാൽ നടന്റെ ഭാഗത്ത് തെറ്റില്ലെന്നും ആരായാലും അങ്ങനെ തന്നെ പ്രതികരിക്കുമെന്നും പലരും കുറിക്കുന്നുണ്ട്.

Akshay Kumar
'119 തുന്നലുണ്ട് ശരീരത്ത്, സഹിക്കാൻ പറ്റാത്ത വേദനയായിരുന്നു; എത്ര കോടി തന്നാലും അങ്ങനെയൊരു സിനിമ ഇനി ചെയ്യില്ല'

അതേസമയം ഹൈവാനിൽ അക്ഷയ് കുമാറിനൊപ്പം സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിൽ വില്ലനായാണ് അക്ഷയ് എത്തുക. അക്ഷയ് കുമാറിന്റെ ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിടുകയും ചെയ്തിരുന്നു. 17 വർഷങ്ങൾക്ക് ശേഷം അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.

Summary

Cinema News: Actor Akshay Kumar scolded a fan for getting too close during a selfie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com