രണ്‍ബീര്‍ കപൂര്‍- ആലിയ ഭട്ട് വിവാഹം ഏപ്രിലില്‍; വിവാഹവേദി രാജസ്ഥാനെന്ന് റിപ്പോര്‍ട്ട്

രണ്‍ബീറിന്റെ മുന്‍ കാമുകിയും നടിയുമായ കത്രീന കൈഫും നടന്‍ വിക്കി കൗശാലും തമ്മിലുള്ള വിവാഹം നടന്നത് ഇവിടെവച്ചായിരുന്നു
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം
Updated on
1 min read


ബോളിവുഡിലെ ഏറ്റവും ആരാധകരുള്ള താരജോഡികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഇരുവരുടേയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത  ഏപ്രിലില്‍ രണ്‍ബീറും ആലിയയും വിവാഹിതരാവും എന്നാണ്. വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ ഇരു വീട്ടുകാരും ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

പ്രണയജോഡികളുടെ ഇഷ്ട ഡെസ്റ്റിനേഷന്‍

ആലിയയുടേയും രണ്‍ബീറിന്റേയും ഇഷ്ട സ്ഥലമായ രാജസ്ഥാനിലെ രന്‍ധംബോറില്‍ വച്ചായിരിക്കും വിവാഹം. ഇരുവരും അവധി ആഘോഷിക്കാന്‍ എത്തുന്ന പ്രധാന ഡെസ്റ്റിനേഷന്‍ ആണിത്. കൂടാതെ രണ്‍ബീറിന്റെ മുന്‍ കാമുകിയും നടിയുമായ കത്രീന കൈഫും നടന്‍ വിക്കി കൗശാലും തമ്മിലുള്ള വിവാഹം നടന്നത് ഇവിടെവച്ചായിരുന്നു.

ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ഒഴിവാക്കി

ഇതിന് മുന്‍പും രണ്‍ബീറിന്റേയും ആലിയയുടേയും വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കാറുണ്ട്. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് നടത്താനുള്ള പദ്ധതി ഒഴിവാക്കിയെന്നും മുംബൈയില്‍ തന്നെയാവും വിവാഹമെന്നും ഇരുവരുമായി അടുത്ത ബന്ധമുള്ളവരെ ഉദ്ദരിച്ചുകൊണ്ട് വാര്‍ത്തകള്‍ വന്നിരുന്നു.രണ്‍ബീറിന്റെ അങ്കിളിലും ആലിയയുടെ അച്ഛന്‍ മഹേഷ് ഭട്ടിനും ദൂരെയ്ക്ക് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ഒഴിവാക്കിയത്. ആഡംബരം കുറച്ച് ചെറിയരീതിയില്‍ വിവാഹം നടത്താനാണ് ഇരുവരും പദ്ധതിയിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരിക്കും ക്ഷണുണ്ടാകുക.

രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാസ്ത്രയുടെ റിലീസാണ് വിവാഹം വൈകിക്കുന്നതിന് കാരണം. വിവാഹത്തിന് മുന്‍പായി സിനിമ റിലീസ് ചെയ്യണമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും പ്രണയ ജോഡികളും ആഗ്രഹിക്കുന്നത്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സെപ്റ്റംബരിലാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി സ്‌ക്രീനില്‍ ഒന്നിക്കുന്നത്. അമിതാഭ് ബച്ചന്‍, നാഗചൈതന്യ, ഡിംബിള്‍ കപാഡിയ, മൗനി റോയ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Director Vinayan announces his new movie
Mrunal Thakur, Yashasvi Jaiswal
kangana ranaut
Theatre: The Myth of Reality
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com