'എന്തിനിത്ര അഹങ്കാരം? ഇവരെ ദൈവങ്ങളാക്കുന്ന ആരാധകരാണ് മണ്ടന്മാര്‍'; സുരക്ഷാ ഉദ്യോഗസ്ഥനോട് കയര്‍ത്ത് അല്ലു അര്‍ജുന്‍, വിഡിയോ

നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാണ്
Allu Arjun
Allu Arjunവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി അല്ലു അര്‍ജുന്റെ വിഡിയോ. മുംബൈ എയര്‍പോര്‍ട്ടിലെ സുരക്ഷാ പരിശോധനയോട് അസഹിഷ്ണുതയോടെ പെരുമാറുന്ന അല്ലുവിന്റെ വിഡിയോ ആണ് വൈറലാകുന്നത്. വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥനുമായി സംസാരിക്കുന്ന അല്ലു അര്‍ജുനാണ് വിഡിയോയിലുള്ളത്. താരത്തിനെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

Allu Arjun
'എല്ലാം ചെയ്തത് ഫൈസലിന്റെ നന്മയ്ക്ക്; തെറ്റിദ്ധരിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ മുമ്പും'; സഹോദരന് ആമിറിന്റെ മറുപടി

കഴിഞ്ഞ ദിവസമാണ് സംഭവം. വെളുത്ത ടി ഷര്‍ട്ടും കറുത്ത ട്രാക്ക് പാന്റ്‌സുമാണ് അല്ലു അര്‍ജുന്റെ വേഷം. ഒപ്പം മുഖത്ത് കറുത്ത കൂളിങ് ഗ്ലാസും മാസ്‌കും ധരിച്ചിരുന്നു. ഗേറ്റിന് മുമ്പില്‍ വച്ച് സുരക്ഷാ ഉദ്യോഗസ്ഥന് താരം തന്റെ തിരിച്ചറിയല്‍ രേഖ കൈമാറിയപ്പോള്‍ മുഖം കാണിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തുടക്കത്തില്‍ അല്ലു അര്‍ജുന്‍ അതിന് തയ്യാറായില്ല. അല്‍പ്പ നേരം സുരക്ഷാ ഉദ്യോഗസ്ഥനുമായി അല്ലു അര്‍ജുനും ഒപ്പമുണ്ടായിരുന്നയാളും സംസാരിക്കുന്നത് വിഡിയോയില്‍ കാണാം.

Allu Arjun
നിയമം നോക്കുന്നത് വിജയ് ബാബുവിന്റെ സര്‍ട്ടിഫിക്കറ്റല്ല; ആര്‍ക്കോ വേണ്ടി ഓക്കാനിക്കുന്നവർ സൂക്ഷ്മത പുലര്‍ത്തണം; മറുപടിയുമായി സാന്ദ്ര തോമസ്

ഇതിന് ശേഷമാണ് അല്ലു അര്‍ജുന്‍ കൂളിങ് ഗ്ലാസ് ഊരാന്‍ തയ്യാറാകുന്നത്. എന്നാല്‍ മാസ്‌ക് പൂര്‍ണമായും ഊരാതെ തന്നെ തന്റെ മുഖം കാണിച്ചു കൊടുക്കുകയായിരുന്നു താരം. ശേഷം താരം വിമാനത്താവളത്തിന്റെ അകത്തേക്ക് പ്രവേശിക്കുന്നതും വിഡിയോയിലുണ്ട്. ഈ രംഗങ്ങള്‍ വൈറലായി മാറിയതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. താരത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് എത്തുന്നത്.

സുരക്ഷാ ഉദ്യോഗസ്ഥനെ പിന്തുണച്ചാണ് മിക്കവരുമെത്തുന്നത്. അദ്ദേഹം നൂറ് ശതമാനം ശരിയാണ്. തന്റെ ജോലി മാത്രമാണ് അദ്ദേഹം ചെയ്തതെന്നും മുഖം കാണിക്കാന്‍ അല്ലുവിനോട് പറയാന്‍ അദ്ദേഹത്തിന് അധികാരമുണ്ടെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ജനങ്ങള്‍ തങ്ങളെ ആരാധിക്കുന്നതിനാല്‍ തങ്ങള്‍ ഇവരേക്കാളെല്ലാം വളരെ മുകളിലാണെന്ന തോന്നല്‍ താരങ്ങള്‍ക്കുണ്ടാകുമെന്നായിരുന്നു മറ്റൊരു പ്രതികരണം. 'മുഖം മുഴുവന്‍ കാണിക്കു, എന്തിനാണ് ഇത്ര അഹങ്കാരം? മണ്ടന്മാരായ ആരാധകര്‍ കാരണം തങ്ങള്‍ ദൈവങ്ങളാണെന്ന് അവര്‍ കരുതുന്നു, നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാണ്' എന്നെല്ലാമാണ് ചിലരുടെ പ്രതികരണങ്ങള്‍.

അതേസമയം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ തിരക്കിലാണ് അല്ലു അര്‍ജുന്‍. ദീപിക പദുക്കോണ്‍ ആണ് ചിത്രത്തിലെ നായിക. രശ്മിക മന്ദാന, ജാന്‍വി കപൂര്‍, മൃണാല്‍ ഠാക്കൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Summary

Allu Arjun gets slammed by social media as his video from Mumbai airport gets viral. in the video the actor is arguing with a securiry personal while refusing to show his face.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com