'ഇപ്പോൾ അമ്മയുടെ പണി ഇതാണ്': അമലയുടെ ​ഗർഭകാലം ആഘോഷമാക്കാൻ ആനീസും

അമല ​ഗർഭിണിയായതോടെ താരത്തിന് അമ്മ ആനീസും തിരക്കിലായിരിക്കുകയാണ്
അമല പോളും അമ്മയും/ ഇൻസ്റ്റ​ഗ്രാം
അമല പോളും അമ്മയും/ ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

ദിവസങ്ങൾക്ക് മുൻപാണ് താൻ ​ഗർഭിണിയാണെന്ന വിവരം തെന്നിന്ത്യൻ താരസുന്ദരി അമല പോൾ അറിയിച്ചത്. നിറവയറിലുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു താരം സന്തോഷവാർത്ത അറിയിച്ചത്. അമല ​ഗർഭിണിയായതോടെ താരത്തിന് അമ്മ ആനീസും തിരക്കിലായിരിക്കുകയാണ്. ​ഗർഭിണികൾ ചെയ്യേണ്ട കാര്യങ്ങൾ പഠിക്കുന്ന അമ്മയുടെ ചിത്രം അമല തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. 

സോഫയിൽ കിടന്ന് ഫോൺ നോക്കുന്ന അമ്മയുടെ വിഡിയോ ആണ് അമല ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാക്കിയത്. എന്റെ മദർ ഇന്ത്യ ഇപ്പോൾ ഗർഭധാരണസമയത്ത് കണ്ടിരിക്കേണ്ട വിഡിയോകൾ കാണുകയും ആവശ്യമുള്ളത് കുറിച്ചെടുക്കുകയുമാണ്. ഇത് തമാശയാണ്.- എന്നാണ് ഭർത്താവ് ജഗത് ദേശായിയെ ടാ​ഗ് ചെയ്ത് അമല പോൾ കുറിച്ചത്. 

കഴിഞ്ഞ ദിവസമാണ് താൻ ​ഗർഭിണിയാണെന്ന വിവരം അമല പോൾ ആരാധകരെ അറിയിച്ചത്. ഭർത്താവിനൊപ്പുള്ള മെറ്റേണിറ്റി ചിത്രങ്ങളും പങ്കുവച്ചിരുന്നു. കഴിഞ്ഞ നവംബറിലാണ് നടി അമല പോൾ അടുത്ത സുഹൃത്തായ ജഗത് ദേശായിയെ വിവാഹം കഴിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. അമലയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. തമിഴ് സംവിധായകൻ വിജയ്‌യെ ആണ് അമല ആദ്യം വിവാഹം ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chali Pala and Mohanlal
Karthik Subbaraj, Dorothy
Keerthy Suresh
Jason Sanjay
X

FOLLOW US

ON GOOGLE DISCOVER