'മഹാനായ കലാകാരന്‍, മോഹന്‍ലാലിന്റെ മുഖം ദൈവത്തിന്റെ സമ്മാനം'; ബച്ചന്റെ വാക്കുകള്‍ ഏറ്റെടുത്ത് മലയാളികള്‍

ആരാധകര്‍ ആവേശത്തോടെയാണ് ബച്ചന്റെ വാക്കുകള്‍ ഏറ്റെടുക്കുന്നത്
Amitabh Bachchan about Mohanlal
Amitabh Bachchan about Mohanlalഫെയ്സ്ബുക്ക്
Updated on
1 min read

മോഹന്‍ലാലിനെക്കുറിച്ചുള്ള അമിതാഭ് ബച്ചന്റെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. അമിതാഭ് ബച്ചന്‍ അവതാരകനായ കോന്‍ ബനഗേ ക്രോര്‍പതിയില്‍ നിന്നുള്ള വിഡിയോയാണ് വൈറലാകുന്നത്. തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തറും നടനും സംവിധായകനുമായ മകന്‍ ഫര്‍ഹാന്‍ അക്തറും അതിഥികളായ എപ്പിസോഡില്‍ നിന്നുള്ളതാണ് വിഡിയോ.

Amitabh Bachchan about Mohanlal
'പിണറായിക്കൊപ്പം ചടങ്ങിലെത്തിയപ്പോള്‍ എന്നെ കമ്മിയാക്കി, മോദിജിയുടെ പരിപാടിയില്‍ നൃത്തം ചെയ്തപ്പോള്‍ സംഘിയായി'

അമിതാഭ് ബച്ചനുള്ള മോഹന്‍ലാലിന്റെ ജന്മദിനാശംസ വിഡിയോയ്ക്ക് പിന്നാലെയാണ് ബച്ചന്‍ തനിക്ക് മോഹന്‍ലാലിനോടുള്ള സ്‌നേഹവും ആദരവും അറിയിക്കുന്നത്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. മോഹന്‍ലാല്‍ ആരാധകര്‍ ആവേശത്തോടെയാണ് ബച്ചന്റെ വാക്കുകള്‍ ഏറ്റെടുക്കുന്നത്.

Amitabh Bachchan about Mohanlal
'എന്നെ പഠിപ്പിക്കാന്‍ വരണ്ട'; ബച്ചനെ വെള്ളം കുടിപ്പിച്ച 'ഷോ ഓഫ്', ഒടുവില്‍ 'വട്ടപ്പൂജ്യം' നേടി പുറത്ത്; ഇപ്പോ നല്ല മനസ്സുഖമെന്ന് സോഷ്യല്‍ മീഡിയ

'പ്രിയപ്പെട്ട അമിത് ജി, ജന്മദിനാശംസകള്‍ നേരുന്നു. നിങ്ങള്‍ അനന്തമായ പ്രചോദനത്തിന്റെ ഉറവിടാണ്. നിങ്ങളുടെ അച്ചടക്കം, വിനയം, ശക്തി തുടങ്ങിയ ലോകം തുടര്‍ന്നും പഠിക്കേണ്ട കാര്യങ്ങളാണ്. താങ്കളുമായുള്ള ഓരോ കൂടിക്കാഴ്ചയും താങ്കളുടെ ജീവിതയാത്രയും മനുഷ്യ സ്‌നേഹവും നാം എത്ര മാത്രം ഉള്‍ക്കൊള്ളാനുണ്ട് എന്ന് എന്നെ ഓര്‍മിപ്പിക്കുന്നു. താങ്കള്‍ക്ക് എപ്പോഴും ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ'' എന്നാണ് ബച്ചന് ജന്മദിനാശംസ നേര്‍ന്നു കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞത്.

പിന്നാലെ ജാവേദിനോട് ബച്ചന്‍ ഇദ്ദേഹത്തിന് ഈയ്യടുത്ത് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചിരുന്നുവെന്ന് പറയുന്നുണ്ട്. മോഹന്‍ലാല്‍ അതിന് അര്‍ഹനായിരുന്നുവെന്ന് ജാവേദ് അക്തറും പറയുന്നു. തുടർന്നാണ് മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ച് ബച്ചന്‍ സംസാരിക്കുന്നത്.

''അദ്ദേഹം മഹാനായ കലാകാരനാണ്. ഏത് വേഷവും ചെയ്യും. അദ്ദേഹത്തിന്റെ മുഖം ദൈവം നല്‍കിയ സമ്മാനമാണ്. എല്ലാ വികാരങ്ങളും ആ മുഖത്ത് വിരിയും. കാര്യമായൊന്നും ചെയ്യാതെ തന്നെ മനസില്‍ തറച്ചു കയറും. ഗംഭീര നടനാണ്. എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഒന്നും ചെയ്യുന്നില്ലെന്ന് തോന്നിപ്പിച്ചു കൊണ്ട് തന്നെ ഒരുപാട് കാര്യങ്ങള്‍ മുഖത്ത് വരും'' എന്നായിരുന്നു മോഹന്‍ലാലിനെക്കുറിച്ച് ബച്ചന്‍ പറഞ്ഞത്. മുമ്പും മോഹന്‍ലാലിനോടുള്ള തന്റെ ആദരവ് ബച്ചന്‍ പ്രകടിപ്പിച്ചിട്ടുണ്ട്. കാണ്ഡഹാര്‍, ആഗ് തുടങ്ങിയ സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

Summary

Amitabh Bachchan praises Mohanlal's acting skills. Big B says Mohanlal's face is a gift from god.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com