'കണ്‍മണിയുടെ അരങ്ങേറ്റം', തെലുങ്കിലേക്ക് അമൃതയേയും കൂടെ കൂട്ടി ഗോപി സുന്ദര്‍

ഗോപി സുന്ദര്‍ സംഗീതസംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് അമൃതയുടെ അരങ്ങേറ്റം
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on: 
1 min read

മലയാളത്തിലെ സൂപ്പര്‍താരജോഡികളായി മാറിയിരിക്കുകയാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. ഇപ്പോള്‍ തെലുങ്ക് സിനിമയിലേക്ക് അരങ്ങേറാന്‍ ഒരുങ്ങുകയാണ് അമൃത. ഗോപി സുന്ദര്‍ സംഗീതസംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് അമൃതയുടെ അരങ്ങേറ്റം. ഗോപി സുന്ദര്‍ തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്. 

അമൃതയ്‌ക്കൊപ്പം റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രമാണ് ഗോപി സുന്ദര്‍ പങ്കുവച്ചത്. എന്റെ പുതിയ തെലുങ്ക് സിനിമയിലൂടെ കണ്‍മണിയുടെ അരങ്ങേറ്റം എന്നും കുറിച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് അമൃതയ്ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് എത്തുന്നത്. 

അമൃതയെ ചേര്‍ത്തു പിടിച്ചുകൊണ്ടു നില്‍ക്കുന്ന സെല്‍ഫി പങ്കുവച്ചുകൊണ്ടാണ് ഗോപി സുന്ദര്‍ പ്രണയവാര്‍ത്ത പുറത്തുവിട്ടത്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- എന്ന കുറിപ്പിനൊപ്പമായിരുന്നു ചിത്രം. നേരത്തെ ഗായിക അഭയ ഹിരണ്‍മയിയുമായി പ്രണയത്തിലായിരുന്നു ഗോപി സുന്ദര്‍. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് ഗോപി സുന്ദറും അമൃതയും ഇരയായിരുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sathyan Anthikad, Sreenivasan
Saba Pataudi and Saif Ali Khan
Dulquer Salmaan
Lakshmi Menon
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com