'പാപ്പു എന്നോട് അങ്ങനെ പറഞ്ഞപ്പോള്‍, അന്ന് ഞാന്‍ അമ്മയ്‌ക്കൊരു ഉമ്മ കൊടുത്തു'; മനസ് തുറന്ന് അമൃത സുരേഷ്

എനിക്കത് ഭയങ്കര ഐ ഓപ്പണര്‍ ആയിരുന്നു.
Amritha Suresh
Amritha Sureshഫെയ്സ്ബുക്ക്
Updated on
1 min read

മകളുമായുള്ള ബന്ധത്തെക്കുറിച്ച് അമൃത സുരേഷ്. മകളെ ഉപദേശിക്കാന്‍ താന്‍ പോകാറില്ലെന്നും അവളെ ഗൈഡ് ചെയ്യുക മാത്രമേ ചെയ്യാറുള്ളൂവെന്നും അമൃത സുരേഷ് പറയുന്നു. മകള്‍ തന്നോട് ദേഷ്യപ്പെട്ട് സംസാരിച്ചപ്പോള്‍ തനിക്കുണ്ടായ തിരിച്ചറിവിനെക്കുറിച്ചും അമൃത സംസാരിക്കുന്നുണ്ട്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

Amritha Suresh
'എന്റെ അച്ഛനും അമ്മയും ചേട്ടനും എല്ലാവരും പോയി; ഞാൻ മാത്രമാണിപ്പോൾ...'

''ഞാന്‍ അവളെ ഗൈഡ് ചെയ്യാനേ ശ്രമിക്കുകയുള്ളൂ. എന്റെ ജീവിതത്തില്‍ തെറ്റുകളും ശരികളുമൊക്കെ ഉള്ളതിനാല്‍ മോളെ ഇങ്ങനെ ചെയ്താല്‍ ഇങ്ങനെയാകും സംഭവിക്കുക എന്ന് പറഞ്ഞു കൊടുക്കാനാണ് ഞാന്‍ ശ്രമിക്കുക. അപ്പോള്‍ അവള്‍ സ്വന്തം ബുദ്ധിയുപയോഗിച്ച് മനസിലാക്കാന്‍ ശ്രമിക്കും. അങ്ങനെയുള്ള ഇടപെടലുകളേ ഞാന്‍ നടത്താറുള്ളൂ. ഇനിയും അങ്ങനെ തന്നെയായിരിക്കും'' താരം പറയുന്നു.

Amritha Suresh
'ജീത്തുവുമായുള്ള ബന്ധം സംവിധായക സുഹൃത്ത് ബ്രഹ്മ വച്ച് തകര്‍ത്തു'; വെളിപ്പെടുത്തി കൂട്ടിക്കല്‍ ജയചന്ദ്രന്‍

''ഞാന്‍ അവള്‍ക്ക് നല്‍കാറുള്ള ഏക ഉപദേശം ബി ബ്രേവ് എന്നതാണ്. തെറ്റ് ചെയ്യാണെങ്കിലും ശരി ചെയ്യാനാണെങ്കിലും, ആരേയും പേടിക്കരുത്. എന്തെങ്കിലും പറയാന്‍ തോന്നിയാല്‍ വാ തുറന്ന് പറയണം. അയാള്‍ എന്ത് വിചാരിക്കും, ഇയാള്‍ എന്ത് വിചാരിക്കും, അങ്ങനെ ചിന്തിക്കാന്‍ പാടില്ല. ഇറിറ്റേറ്റഡ് ആയാലും ദേഷ്യം വന്നാലും മറച്ചുവെക്കരുത്.'' എന്നും താരം പറയുന്നു.

''ചില സമയത്ത് അമ്മയോട് ഒന്ന് പോ അമ്മേ എന്നൊക്കെ ഒച്ചയിട്ട് ഞാന്‍ ഇറങ്ങിപ്പോകും. പക്ഷെ ഒരു ദിവസം പാപ്പുവിനോട് ഒരു കാര്യം പറഞ്ഞപ്പോള്‍ അവള്‍ ഞാന്‍ അമ്മയോട് പെരുമാറുന്നത് പോലെ പെരുമാറി. ഞാന്‍ അത്രയും ഒച്ചപ്പാടും ബഹളവും അമ്മയുടെ അടുത്ത് എടുക്കാറില്ല. എങ്കില്‍ പോലും, നമ്മള്‍ ഓര്‍ക്കാറില്ലല്ലോ. വികാരങ്ങള്‍ അമ്മമാരോടല്ലേ എക്‌സ്പ്രസ് ചെയ്യുക. പാപ്പു അതേമാതിരി എന്നോട് ചെയ്തപ്പോള്‍ എനിക്കത് ഭയങ്കര ഐ ഓപ്പണര്‍ ആയിരുന്നു. അമ്മയ്ക്ക് ആ നിമിഷം എത്രമാത്രം വിഷമമുണ്ടാക്കിയിട്ടുണ്ടാകും എന്ന് ചിന്തിച്ചു'' എന്നാണ് അമൃത പറയുന്നു.

''ഞാന്‍ പോയി അമ്മയ്‌ക്കൊരു ഉമ്മ കൊടുത്തു. എന്തുകൊണ്ടാണെന്നൊന്നും പറഞ്ഞില്ല. ഇതെന്താണ് പെട്ടെന്നൊരു ഉമ്മ എന്ന അര്‍ത്ഥത്തില്‍ അമ്മയൊന്ന് നോക്കി. ഒന്നൂല്ല, വെറുതെ ഇരുന്നോട്ടെ എന്ന് ഞാന്‍ പറഞ്ഞു. നമ്മളൊരു അമ്മയാകുമ്പോള്‍ നമ്മളുടെ അമ്മ എന്തായിരുന്നു എന്ന് ചിന്തിക്കും'' എന്നും താരം പറയുന്നു.

Summary

Amritha Suresh talks about her daughter giving her an eye opener.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com