'നിർഭാ​ഗ്യവതിയായി തോന്നുന്നു'; 'ജന നായകനി'ലെ സീനുകളെല്ലാം വെട്ടി, പൊട്ടിക്കരഞ്ഞ് നടി ആനന്ദി

ഈ ചിത്രത്തിന്റെ റിലീസിനായി ഞാൻ ഒന്നര വർഷത്തോളമായി കാത്തിരിക്കുകയായിരുന്നു.
Anandhi Ajay
Anandhi Ajayഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

വിജയ് ചിത്രം 'ജന നായകനി'ൽ നിന്ന് താൻ അഭിനയിച്ച രം​ഗങ്ങൾ പൂർണമായും നീക്കം ചെയ്തതിന്റെ നിരാശ പങ്കുവച്ച് നടി ആനന്ദി അജയ്. വർഷങ്ങളായുള്ള തന്റെ വലിയൊരു സ്വപ്നമാണ് ഇതിലൂടെ ഇല്ലാതായതെന്ന് താരം വെളിപ്പെടുത്തി. എഡിറ്റിങ്ങിൽ രം​ഗങ്ങൾ വെട്ടിമാറ്റുന്നത് സിനിമാ മേഖലയിൽ പതിവാണെങ്കിലും വിജയ്ക്കൊപ്പമുള്ള അവസാന ചിത്രത്തിലെ ഭാ​ഗങ്ങൾ നഷ്ടമായതാണ് തനിക്ക് താങ്ങാനാകാത്ത സങ്കടമുണ്ടാക്കിയതെന്നും ആനന്ദി പറഞ്ഞു.

സിനിമയിൽ എത്തിയതിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് വിജയ്ക്കൊപ്പം അഭിനയിക്കുക എന്നതായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. തിയറ്ററിൽ ഏറെ പ്രതീക്ഷയോടെയാണ് ചിത്രം കാണാനെത്തിയതെന്നും എന്നാൽ വലിയ നിരാശയാണ് നേരിടേണ്ടി വന്നതെന്നും ആനന്ദി പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ആനന്ദി തന്റെ സങ്കടം പങ്കുവച്ചത്.

മുൻപ് സൂര്യ നായകനായെത്തിയ ‘കറുപ്പ്’ സിനിമയിൽ നിന്നും ആനന്ദി അഭിനയിച്ച ഭാഗങ്ങൾ വെട്ടി മാറ്റിയിരുന്നു. "സത്യത്തിൽ ഞാൻ ഒരുപാട് സിനിമകളിൽ അഭിനയിക്കുന്നുണ്ട്. പക്ഷേ അതിൽ പലതും എഡിറ്റിങിൽ വെട്ടിപ്പോകാറുണ്ട്. അതിലൊന്നും എനിക്ക് സങ്കടം തോന്നിയിട്ടില്ല. പക്ഷേ 'ജന നായകൻ' സിനിമയിൽ ഞാൻ അഭിനയിച്ച രംഗങ്ങൾ എഡിറ്റ് ചെയ്ത് മാറ്റിയതിൽ എനിക്ക് വലിയ വിഷമമുണ്ട്.

കാരണം, തിരിച്ചുവരവിൽ ഞാൻ ആദ്യമായി കമ്മിറ്റ് ചെയ്ത സിനിമയാണിത്. ഈ ചിത്രത്തിന്റെ റിലീസിനായി ഞാൻ ഒന്നര വർഷത്തോളമായി കാത്തിരിക്കുകയായിരുന്നു. അതും വിജയ് സാറിന്റെ കൂടെയുള്ള കോമ്പിനേഷൻ സീനുകൾക്കായി...ഞാൻ സിനിമയിൽ അഭിനയിക്കാൻ വന്നതിന്റെ പ്രധാന കാരണം തന്നെ സാറിന്റെ കൂടെ അഭിനയിക്കണം, അദ്ദേഹത്തോടൊപ്പം ഒരു കോമ്പിനേഷൻ സീൻ ചെയ്യണം എന്നുള്ള വലിയൊരു സ്വപ്നം ഉള്ളതു കൊണ്ടാണ്.

സിനിമ വളരെ മികച്ചതായിട്ടുണ്ട്, എല്ലാവരും തിയറ്ററിൽ പോയി കാണണം. മികച്ചൊരു വുമൻ എംപവർമെന്റ് ചിത്രമാണിത്. ഇനിയും അദ്ദേഹം സിനിമയിൽ അഭിനയിക്കുകയാണെങ്കിൽ നമുക്ക് ശ്രമിച്ചു നോക്കാമായിരുന്നു. പക്ഷേ ഇത് അദ്ദേഹത്തിന്റെ അവസാന ചിത്രമാണ്.

വളരെ സന്തോഷത്തോടെയാണ് ഞാൻ തിയറ്ററിലേക്ക് സിനിമ കാണാൻ പോയത്. ‘ഓക്കെ, നമ്മുടെ സീൻ വരും... ദളപതിക്കൊപ്പമുള്ള സീൻ വരും’ എന്ന് വിചാരിച്ചാണ് പോയത്, പക്ഷേ ഇങ്ങനെ സംഭവിക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. ഏറെ നിർഭാഗ്യവതിയായി തോന്നുന്നു.."- ആനന്ദി പറഞ്ഞു.

Anandhi Ajay
'കണ്ണാടി നോക്കാതെയാണോ രാജുവേട്ടാ നിങ്ങൾ മേക്കപ്പ് റൂമിൽ നിന്ന് ഇറങ്ങിയത്! പക്കാ നാടക പടം'; ഒടിടിയിലെത്തിയതിന് പിന്നാലെ 'പള്ളിച്ചട്ടമ്പി' എയറിൽ
Anandhi Ajay
'ധുരന്ധര്‍ 3യില്‍ നമ്മളെല്ലാം പാക്കിസ്ഥാന്‍ ഏജന്റുമാരാകും'; തുറന്നടിച്ച് മോക്ഷ
Anandhi Ajay
'കടന്നു പിടിച്ച് ചുംബിച്ചു, നടന്‍റെ കരണത്തടിച്ചു; അവന്‍ തിരിച്ച് അടിച്ചപ്പോള്‍ വീണുപോയി'; കരണ്‍ കുന്ദ്രയ്‌ക്കെതിരെ നടി
Summary

Anandhi Ajay breaks down after her role is cut from Jana Nayagan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com