'ഞാൻ എന്നെ മനസിലാക്കി കൊണ്ടിരിക്കുകയാണ്'; ഹൃദ്യമായ കുറിപ്പുമായി അനശ്വര രാജൻ

എന്റെ ആദ്യ സിനിമ പുറത്തിറങ്ങിയിട്ട് എട്ട് വർഷങ്ങൾ.
Anaswara Rajan
Anaswara Rajanഇൻസ്റ്റ​ഗ്രാം
Updated on
1 min read

മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ഇതിനോടകം തന്നെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ ഭാ​ഗമായി മാറാൻ അനശ്വരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 2017 ൽ പുറത്തിറങ്ങിയ ഉദാഹരണം സുജാതയിലൂടെ മഞ്ജു വാര്യരുടെ മകളായിട്ടായിരുന്നു അനശ്വരയുടെ സിനിമയിലേക്കുള്ള വരവ്. ഉദാഹരണം സുജാത പുറത്തിറങ്ങിയിട്ട് എട്ട് വർഷം പൂർത്തിയായിരിക്കുകയാണ്.

ചിത്രത്തിന്റെ ഓർമകൾ പങ്കുവച്ചിരിക്കുകയാണ് അനശ്വരയിപ്പോൾ. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളടക്കം പങ്കുവച്ചു കൊണ്ടാണ് അനശ്വരയുടെ കുറിപ്പ്. "എന്റെ ആദ്യ സിനിമ പുറത്തിറങ്ങിയിട്ട് എട്ട് വർഷങ്ങൾ. ഒരുപാട് അകലെയാണെങ്കിലും ഇപ്പോഴും വളരെ അടുത്ത് നിൽക്കുന്നു.

ഞാൻ എന്താണ് ചെയ്യുന്നതെന്ന് ഒരു പിടിയും കിട്ടിയില്ല, എനിക്ക് ഒന്നും അറിയാത്ത ഒരു ലോകത്തേക്ക് കാലെടുത്തുവച്ചു, വെറുതെ വന്നു, അത് കുഴപ്പത്തിലാക്കാതിരിക്കാൻ ശ്രമിച്ചു. അന്ന് വലിയ സ്വപ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒരു മാസ്റ്റർ പ്ലാനും ഇല്ല. എനിക്ക് ജിജ്ഞാസയും ആശയക്കുഴപ്പവും മാത്രമായിരുന്നു.

ഞാൻ ആരാണെന്ന് മനസ്സിലാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഉദാഹരണം സുജാത എന്റെ ജീവിതത്തിലേക്ക് വന്നത്. 8 വർഷങ്ങൾക്ക് ശേഷവും ഞാൻ എന്നെ മനസിലാക്കി കൊണ്ടിരിക്കുകയാണ്. പക്ഷേ ഈ സിനിമ? അവിടെയാണ് എന്റെ തിരച്ചിൽ ആരംഭിച്ചത്.",- അനശ്വര രാജൻ പറഞ്ഞു.

Anaswara Rajan
'ഒറ്റ പേര് 'വിജയ്' പിടിച്ചു ഉള്ളിൽ ഇടണം സാർ! രാഷ്ട്രീയം സിനിമ അല്ലെന്ന് ഇയാൾക്ക് ആരേലും പറഞ്ഞു കൊടുക്ക്'; വിജയ്ക്കെതിരെ ഹെയ്റ്റ് ക്യാംപെയൻ

ആതിര കൃഷ്ണൻ എന്ന കഥാപാത്രമായാണ് അനശ്വര ചിത്രത്തിലെത്തിയത്. ഫാന്റം പ്രവീൺ‌ ആണ് ഉദാഹരണം സുജാത സംവിധാനം ചെയ്തത്. മധു നീലകണ്ഠനാണ് ചിത്രത്തിന് ഛായാ​ഗ്രഹണമൊരുക്കിയിരിക്കുന്നത്. ​ഗോപി സുന്ദറിന്റേതായിരുന്നു സം​ഗീതം.

Anaswara Rajan
'ഒരുമിച്ചുള്ള ജീവിതം സ്വപ്‌നം കണ്ടിരുന്നു, ഞാന്‍ നോക്കി നില്‍ക്കെ അവള്‍ മരിച്ചു, രക്താര്‍ബുദമായിരുന്നു'; പ്രണയിനിയെ ഓര്‍ത്ത് വിങ്ങി വിവേക് ഒബ്‌റോയ്

മംമ്ത മോഹൻദാസ്, നെടുമുടി വേണു, ജോജു ജോർജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. വ്യസനസമേതം ബന്ധുമിത്രാദികൾ ആണ് അനശ്വരയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. സ്പോർട്സ് ഡ്രാമയായെത്തുന്ന ചാംപ്യൻ ആണ് അനശ്വരയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

Summary

Cinema News: Actress Anaswara Rajan talks about Udaharanam Sujatha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com