'ഒരുമിച്ചുള്ള ജീവിതം സ്വപ്‌നം കണ്ടിരുന്നു, ഞാന്‍ നോക്കി നില്‍ക്കെ അവള്‍ മരിച്ചു, രക്താര്‍ബുദമായിരുന്നു'; പ്രണയിനിയെ ഓര്‍ത്ത് വിങ്ങി വിവേക് ഒബ്‌റോയ്

ജനുവരിയിലാണ് രോഗം കണ്ടെത്തുന്നത്. മാര്‍ച്ച് ആയപ്പോഴേക്കും അവള്‍ പോയി
Vivek Oberoi
Vivek Oberoiഇന്‍സ്റ്റഗ്രാം
Updated on
1 min read

ചില വേദനകള്‍ കാലത്തിനും മായ്ക്കാന്‍ സാധിച്ചെന്ന് വരില്ല. പ്രത്യേകിച്ചും നഷ്ട പ്രണയമേല്‍പ്പിക്കുന്ന മുറിവുകള്‍. ഇന്ന് ബോളിവുഡിലെ നിറ സാന്നിധ്യവും വലിയ ബിസിനസുകാരനുമൊക്കെയാണ് വിവേക് ഒബ്‌റോയ്. എന്നാല്‍ തന്റെ ആദ്യ കാമുകിയുടെ വേര്‍പാടിന്റെ വേദന അദ്ദേഹം ഇന്നും പേറുന്നുണ്ട്. കഴിഞ്ഞ ദിവസം നല്‍കിയൊരു അഭിമുഖത്തിലാണ് ജീവിതത്തിലെ വേദനിപ്പിക്കുന്ന ഏടിനെക്കുറിച്ച് അദ്ദേഹം മനസ് തുറന്നത്.

Vivek Oberoi
'ഒറ്റ പേര് 'വിജയ്' പിടിച്ചു ഉള്ളിൽ ഇടണം സാർ! രാഷ്ട്രീയം സിനിമ അല്ലെന്ന് ഇയാൾക്ക് ആരേലും പറഞ്ഞു കൊടുക്ക്'; വിജയ്ക്കെതിരെ ഹെയ്റ്റ് ക്യാംപെയൻ

''എനിക്ക് കൗമാരകാല കാമുകിയെ നഷ്ടമാകുന്നത് രക്താര്‍ബുദം മൂലമാണ്. എനിക്ക് 18 വയസും അവള്‍ക്ക് 17 വയസുമായിരുന്നു. എന്റെ കണ്‍മുന്നിലാണ് അവള്‍ മരിച്ചത്. ഞങ്ങള്‍ പ്രണയത്തിലാകുമ്പോള്‍ എനിക്ക് 13 വയസായിരുന്നു. കുട്ടിത്തമുള്ള പ്രണയമായിരുന്നു. പരസ്പരം കാര്‍ഡുകള്‍ കൈമാറും. വലുതാകുമ്പോള്‍ അവളെ തന്നെ കല്യാണം കഴിക്കുമെന്ന് എനിക്കുറപ്പായിരുന്നു. കല്യാണം കഴിക്കുന്നതും കുട്ടികളുണ്ടാകുന്നതും ഒരുമിച്ച് ജീവിക്കുന്നതുമൊക്കെ ഞങ്ങള്‍ സ്വപ്‌നം കണ്ടിരുന്നു. പക്ഷെ പെട്ടെന്ന് അവളങ്ങ് പോയി. ജനുവരിയിലാണ് രോഗം കണ്ടെത്തുന്നത്. മാര്‍ച്ച് ആയപ്പോഴേക്കും അവള്‍ പോയി'' വിവേക് ഒബ്‌റോയ് പറയുന്നു.

Vivek Oberoi
'അണ്ണനെപ്പറ്റി പറഞ്ഞാല്‍ ഉടമ്പിരുക്കും, ഉയിര്‍ ഇരുക്കാത്!' വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് ഓവിയ; നടിയ്‌ക്കെതിരെ അസഭ്യവര്‍ഷം

''എന്റെ ജീവിതത്തിലുടനീളം ഞാന്‍ വളരെ ഇമോഷണലായിരുന്നു. വീണ്ടും ഹൃദയം തകരുമെന്ന ഭയത്തോടെ ജീവിക്കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. ഞാന്‍ മുമ്പ് അത് ചെയ്തിട്ടുണ്ട്. അത് എങ്ങനെയാകുമെന്ന് എനിക്കറിയാം. ഞാന്‍ വല്ലാത്ത ഏകാന്തതയിലാകും. അത് എന്റെ സ്വാഭാവിക രീതിയല്ല. നമ്മുടെ സ്വഭാവത്തിന് വിപരീതമായത് ചെയ്താല്‍ കരയില്‍ പിടിച്ചിട്ട മീനിനെ പോലെയാകും'' എന്നും വിവേക് ഒബ്‌റോയ് പറയുന്നുണ്ട്.

നേരത്തെ മറ്റൊരു അഭിമുഖത്തിലും തന്റെ കാമുകിയെ നഷ്ടമായതിനെക്കുറിച്ച് വിവേക് ഒബ്‌റോയ് സംസാരിച്ചിട്ടുണ്ട്. ''ഞാന്‍ അവളെ ഫോണ്‍ വിളിച്ചു കൊണ്ടേയിരുന്നു. അവള്‍ എടുത്തില്ല. സുഖമില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. ജലദോഷം ആയിരിക്കുമെന്നേ ഞാന്‍ കരുതിയുള്ളൂ. അവളുടെ വീട്ടുകാരേയും വിളിച്ചിട്ട് കിട്ടാതെ വന്നതോടെ അവളുടെ കസിനെ വിളിച്ചു. അവളാണ് പറഞ്ഞത് ആശുപത്രിയിലാണെന്ന്. ഞാന്‍ ഓടിച്ചെന്നു. അഞ്ചാറ് വര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലായിരുന്നു. എന്റെ സ്വപ്‌നങ്ങളിലെ പെണ്‍കുട്ടിയായിരുന്നു അവള്‍. അവള്‍ രക്താര്‍ബുദത്തിന്റെ അവസാന സ്റ്റേജിലായിരുന്നുവെന്ന് പിന്നെയാണ് അറിയുന്നത്'' എന്നാണ് താരം പറഞ്ഞത്.

Summary

Vivek Oberoi talks about his childhood sweetheart. Lost her due to cancer. She was just 17 years old and he was 18 at that time.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com