'അണ്ണനെപ്പറ്റി പറഞ്ഞാല്‍ ഉടമ്പിരുക്കും, ഉയിര്‍ ഇരുക്കാത്!' വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് ഓവിയ; നടിയ്‌ക്കെതിരെ അസഭ്യവര്‍ഷം

ഓവിയ ഈ സ്‌റ്റോറി പിന്‍വലിക്കുകയും ചെയ്തു
Oviya on Vijay
Oviya on Vijayഎക്സ്
Updated on
1 min read

കരൂര്‍ ദുരന്തത്തിന് പിന്നാലെ നടനും ടിവികെ നേതാവുമായെ വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് നടി ഓവിയ. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഓവിയയുടെ പ്രതികരണം. ദുരന്തത്തില്‍ 38 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നൂറിലധികം പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്‌സില്‍ #ArrestVijay ക്യാംപെയ്ന്‍ നടക്കുന്നുണ്ട്.

Oviya on Vijay
'ആരെ ആശ്വസിപ്പിക്കണമെന്നോ, എങ്ങനെ ആശ്വസിപ്പിക്കണമെന്നോ അറിയില്ല, ഹൃദയം തകരുന്നു'; പ്രതികരിച്ച് തമിഴ് സിനിമാ ലോകം

ഇതിനിടെയാണ് നടന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഓവിയയും രംഗത്തെത്തുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ അറസ്റ്റ് വിജയ് എന്ന് കുറിച്ചു കൊണ്ടായിരുന്നു ഓവിയയുടെ പ്രതികരണം. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ ഓവിയ ഈ സ്‌റ്റോറി പിന്‍വലിക്കുകയും ചെയ്തു. അതേസമയം പ്രതികരണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത അധിക്ഷേപങ്ങളാണ് ഓവിയയ്ക്ക് നേരിടേണ്ടി വരുന്നത്.

Oviya on Vijay
'ജീവന്‍ പോയിട്ടും വിജയ് ഒരു വാക്ക് പറഞ്ഞില്ല; മരണങ്ങളുണ്ടാകരുതേയെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു'; കരൂരില്‍ സംഭവിച്ചത് അംബിക ഭയന്നത്

താരത്തിന്റെ കമന്റ് ബോക്‌സിലും മെസേജിലുമെല്ലാം വിജയ് ആരാധകരുടെ അധിക്ഷേപ വര്‍ഷമാണ്. അശ്ലീല പദപ്രയോഗങ്ങളും തെറിവിളികളും നേരിടേണ്ടി വരുന്നുണ്ട് ഓവിയ്ക്ക്. തനിക്ക് ലഭിച്ച ചില കമന്റുകള്‍ ഓവിയ തന്നെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. വിജയ്‌യെ പറ്റി അനാവശ്യം പറഞ്ഞാല്‍ ശരീരം ഉണ്ടാകും പക്ഷെ ജീവനുണ്ടാകില്ലെന്നാണ് ചിലരുടെ ഭീഷണി. കേട്ടാലറയ്ക്കുന്ന ഭാഷയിലുള്ള തെറിവിളിയാണ് താരം നേരിടുന്നത്.

അതേസമയം കരൂരിലെ ദുരന്തം തമിഴ്‌നാടിനെയാകെ ഇളക്കി മറിച്ചിരിക്കുകയാണ്. വിജയിയുടെ പാര്‍ട്ടിയായ ടിവികെയുടെ റാലിയിലുണ്ടായ തിക്കിലും തിരക്കിലുമാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. അപകടത്തിന് പിന്നാലെ വിജയ് ചെന്നൈയിലേക്ക് മടങ്ങിയതും വിമര്‍ശിക്കപ്പെടുന്നുണ്ട്. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് വിജയ് 20 ലക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്.

Summary

Oviya wants Vijay to be arrested amid Karur stampede death toll rises to 38. But his fans attacks her with abuses and threats.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com