'ആയിരം വട്ടം ചിന്തിച്ചു, മകൾക്ക് ഒരു കൂട്ടുവേണമെന്നു തോന്നി': രണ്ടാം വിവാഹത്തേക്കുറിച്ച് അഞ്ജലി നായർ

'ഒരു കല്യാണത്തിനൊക്കെ പോയാൽ എല്ലാവരും കുടുംബവുമായി നിൽക്കും. നമ്മൾ തനിയെ നിൽക്കുമ്പോൾ അവർക്ക് വിഷമമാകും'
'ആയിരം വട്ടം ചിന്തിച്ചു, മകൾക്ക് ഒരു കൂട്ടുവേണമെന്നു തോന്നി': രണ്ടാം വിവാഹത്തേക്കുറിച്ച് അഞ്ജലി നായർ
Updated on
1 min read

ലയാളികളുടെ ഇഷ്ട താരമാണ് അഞ്ജലി നായർ. നിരവധി സൂപ്പർഹിറ്റ് സിനിമകളിലാണ് താരം വേഷമിട്ടിട്ടുള്ളത്. സംവിധായകൻ അജിത്തുമായുള്ള രണ്ടാം വിവാഹം വലിയ വാർത്തയായിരുന്നു. അടുത്തിടെ ദമ്പതികൾക്ക് അദ്വിക എന്ന മകളും ജനിച്ചിരുന്നു. ആദ്യ ബന്ധത്തിൽ അഞ്ജലിക്ക് ആവണി എന്ന മകളുമുണ്ട്. രണ്ടാം വിവാഹം കഴിക്കാനുണ്ടായ കാരണം തെറുന്നു പറഞ്ഞിരിക്കുകയാണ് താരം. 

മൂത്ത മകൾ ആവണി ഒരു അനിയനെയോ അനിയത്തിയെയോ ആഗ്രഹിച്ചിരുന്നു എന്നാണ് അഞ്ജലി പറയുന്നത്. ആയിരം വട്ടം ചിന്തിച്ചാണ് രണ്ടാം വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. 

ഒരായിരം വട്ടം ഞാൻ ചിന്തിച്ചു. ഒരു സെക്കന്റ് ചാൻസ് എടുക്കണോ വേണ്ടയോ എന്ന് ഒരുപാട് സുഹൃത്തുക്കളോട് ചോദിച്ചു. മൂത്തമകൾ ആവണി ഒരു അനിയനെയോ അനിയത്തിയെയോ ആഗ്രഹിച്ചിരുന്നു. അവൾക്ക് കളിപ്പിക്കാനും കൂടെക്കൊണ്ട് ന‌ടക്കാനുമൊക്കെ ഒരാൾ ഉണ്ടായിരുന്നെങ്കിലെന്നു തോന്നി. അതൊരു കാരണമാണ്. മാതാപിതാക്കളുടെ വിഷമവും രണ്ടാമതൊരു വിവാഹം കഴിക്കാൻ പ്രേരിപ്പിച്ചു.- അഞ്ജലി പറഞ്ഞു. 

ഒരു കല്യാണത്തിനൊക്കെ പോയാൽ എല്ലാവരും കുടുംബവുമായി നിൽക്കും. നമ്മൾ തനിയെ നിൽക്കുമ്പോൾ അവർക്ക് വിഷമമാകും. പല സ്ഥലങ്ങളിലും പോകുമ്പോൾ കുറേക്കൂടി സുരക്ഷിതത്വം തോന്നണം. നമുക്ക് ഒരു ബൗണ്ടറി ഉണ്ടെന്ന് മനസിലായാൽ അത് പല പ്രശ്നങ്ങളിൽ നിന്നും നമ്മളെ രക്ഷപ്പെടുത്തുമെന്ന തോന്നലുണ്ടായി. ഇതിനെല്ലാം പുറമെ നമ്മളെ ഉൾക്കൊള്ളുന്ന ആൾ. അദ്ദേഹത്തിന്റെ സമയം മാറ്റിവച്ച് എന്റെ ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് പോകാൻ സഹായിക്കുന്നു. എല്ലാ കാര്യത്തിനും ഒപ്പമുള്ള ഒരാളാണ്. അതുകൊണ്ട് എന്റെ കോൺഫിഡൻസ് പോലെ എല്ലാം ഒത്തു വന്നു.- അഞ്ജലി വ്യക്തമാക്കി. 

2021 നവംബറിലായിരുന്നു സഹസംവിധായകനായ അജിത് രാജുവുമായി അഞ്ജലിയുടെ വിവാഹം. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലുമായി 125-ലേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട് അഞ്ജലി. ദൃശ്യം 2 വിലെ പൊലീസ് വേഷം ഏറെ പ്രശംസകൾ പിടിച്ചുപറ്റി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com