'സത്യമേവ ജയതേ'; കോടതി നിർദേശത്തിന് പിന്നാലെ പ്രതികരിച്ച് അൻസിബ

ഒപ്പം കേരള ഹൈക്കോടതിയുടെ ചിത്രവും അൻസിബ പങ്കുവച്ചിട്ടുണ്ട്.
Ansiba Hassan
Ansiba Hassanഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
1 min read

തന്‍റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ കേസ് എടുക്കാന്‍ നിര്‍ദേശിച്ച കോടതി നിര്‍ദേശത്തിന് പിന്നാലെ പ്രതികരണവുമായി നടി അൻസിബ ഹസൻ. സോഷ്യൽ മീഡിയയിലൂടെയാണ് നടിയുടെ പ്രതികരണം. ‘സത്യമേവ ജയതേ’ എന്നാണ് അന്‍സിബ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കുറിച്ചിരിക്കുന്നത്.

ഒപ്പം കേരള ഹൈക്കോടതിയുടെ ചിത്രവും അൻസിബ പങ്കുവച്ചിട്ടുണ്ട്. വർ​ഗീയ പരാമർശത്തിൽ ടിനി ടോമിനെതിരെ കേസെടുക്കാനാണ് എറണാകുളം ജില്ല സെഷൻസ് കോടതി ഇന്നലെ നിർദേശം നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള പരാതികൾ എല്ലാം അന്വേഷിക്കണമെന്നും കോടതി നിർദേശത്തിലുണ്ട്.

അൻസിബയുടെ പരാതിയിൽ കേസ് എടുക്കാൻ തെളിവ് ഇല്ലെന്നായിരുന്നു കടവന്ത്ര പൊലീസിൻ്റെ നിലപാട്. കേസ് എടുക്കാനാവില്ലെന്ന പൊലീസ് റിപ്പോർട്ട്‌ അപൂർണമാണെന്നും കോടതി ഉത്തരവിലുണ്ട്. അന്‍സിബയ്ക്ക് എതിരായ ജിഹാദി പരാമർശം തമാശയ്ക്ക് വിളിച്ചത് എന്ന പൊലീസ് റിപ്പോർട്ട് കോടതി തള്ളി.

ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും നീന കുറുപ്പിന്‍റെ സാക്ഷിമൊഴികളിലും ഇക്കാര്യമുണ്ടെന്നും കോടതി ഉത്തരവില്‍ ഉണ്ട്. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗം കൂടിയായിരുന്ന നടി നീന കുറുപ്പിന്‍റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.

അതേസമയം അൻസിബയുടെ പരാതിയിൽ കോടതി ഉത്തരവ് ലഭിച്ചാലുടൻ ടിനി ടോമിനെതിരെ കേസെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. സംഘടനയിൽ പല തർക്കങ്ങളും കാണുമെന്നും അത് അവർ പരിഹരിക്കേണ്ട കാര്യമാണെന്നും ലഭിച്ച പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയെന്നും സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട് പ്രതികരിച്ചു.

Ansiba Hassan
'നീ ഒരു തെറ്റും ചെയ്തിട്ടില്ല, പിന്നിൽ നിന്നു കുത്തിയ പ്രിയപ്പെട്ടവരിൽ നിന്ന് എന്നെ കാത്തതിനാണ് നീ വിദ്വേഷങ്ങൾ നേരിടുന്നത്'; അഹാനയോട് സിന്ധു
Ansiba Hassan
'പൃഥ്വിരാജിനെ മാതൃകയാക്കിയാൽ സിനിമയിലെ പകുതി പ്രശ്നങ്ങളും ഇല്ലാതാകും'; പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ
Ansiba Hassan
'ഒരുമിച്ച് വരുന്നോ, അതോ ഒറ്റയ്ക്ക് വരുന്നോ ?'; 'ടോക്സിക്- ലേഡീസ് & ലേഡീസ്’ വിഡിയോ പുറത്ത്
Summary

Ansiba Hassan latest instagram post goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Koppam MDMA Seizure
INDIA Bloc Protest Election Commission HQ
Lakshmi Priya, Ansiba
 Hasan Waris Allegations Against ED
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com