'ഷൂട്ടിന് ഒരു മാസം, സംവിധായകനെ കാണാതായി, അവന്‍ പേടിച്ച് ഓടി'; മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് ആന്റണി

ചിത്രത്തില്‍ ടിഎസ് ലവ്‌ലജന്‍ എന്ന പൊലീസുകാരനായാണ് മോഹന്‍ലാലെത്തുന്നത്.
Antony  Perumbavoor, Mohanlal
Antony Perumbavoor, Mohanlal
Updated on
1 min read

തുടരുമിലൂടെ മോഹന്‍ലാലിന് വമ്പന്‍ ഹിറ്റ് സമ്മാനിച്ച സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. അതുകൊണ്ട് തന്നെ ഇരുവരും വീണ്ടുമൊരിക്കുമ്പോള്‍ ആരാധകരും പ്രതീക്ഷയിലാണ്. അതിമനോഹരം എന്ന ചിത്രത്തിലൂടെയാണ് ഹിറ്റ് ടീം വീണ്ടുമൊരുമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു വരികയാണ്.

Antony  Perumbavoor, Mohanlal
'പീക്ക് സംഭവം ലോഡിങ്...'; ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍; സ്ഥിരീകരിച്ച് ആന്റണി പെരുമ്പാവൂര്‍

അതേസമയം അതിമനോഹരം നേരത്തെ സംവിധാനം ചെയ്യാനിരുന്നത് ഓസ്റ്റിന്‍ ഡാന്‍ തോമസ് ആയിരുന്നു. പിന്നീട് അദ്ദേഹം പിന്മാറിയതോടെയാണ് തരുണ്‍ മൂര്‍ത്തി ചിത്രത്തിലേക്ക് എത്തുന്നത്. എന്തുകൊണ്ടാണ് ഓസ്റ്റിന് പകരം തരുണ്‍ മൂര്‍ത്തി ചിത്രത്തിലേക്ക് എത്തിയതെന്ന് ആന്റണി പെരുമ്പാവൂര്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

Antony  Perumbavoor, Mohanlal
'തൃഷയെപ്പോലെ വിജയ്‌യുടെ കൂടെ പോകുമോ?'; വഷളന്‍ ചോദ്യം; ആഞ്ഞടിച്ച് മാളവിക മോഹനന്‍

''നമ്മള്‍ ഇപ്പോള്‍ ചെയ്തികൊണ്ടിരിക്കുന്ന പടമില്ലേ, അത് ഒരു പുതുമുഖ സംവിധായകന്‍ ആയിരുന്നു. ഷൂട്ടിംഗ് തുടങ്ങുന്നതിന് ഒരു മാസം മുന്‍പ് അവനെ കാണാതായി. അപ്പോള്‍ നമുക്ക് ഈ പരീക്ഷണത്തിന് പോവാന്‍ പേടിയാണ്. അവന്‍ പേടിച്ചിട്ട് പിന്നെ ഫോണും എടുക്കുന്നില്ല. ആള് പോയി. അവര്‍ പാനിക് ആയിപ്പോയി. അവരെ പറഞ്ഞിട്ട് കാര്യമില്ല. അപ്പോള്‍ അങ്ങനെയുള്ള ആള്‍ക്കാരുടെ കൂടെ പോവാന്‍ പേടിയുണ്ട്' എന്നാണ് ആന്റണി പറഞ്ഞത്.

ആഷിഖ് ഉസ്മാന്‍ ആയിരുന്നു ഈ സിനിമയുടെ നിര്‍മാതാവ്. എക്‌സില്‍ ആരാധകരോട് സംസാരിക്കവെയാണ് ആന്റണി മനസ് തുറന്നത്. ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തില്‍ ടിഎസ് ലവ്‌ലജന്‍ എന്ന പൊലീസുകാരനായാണ് മോഹന്‍ലാലെത്തുന്നത്. അയ്യപ്പഭക്തന്മാര്‍ക്കിടയില്‍ നില്‍ക്കുന്ന മോഹന്‍ലാലിന്റെ പോസ്റ്റര്‍ വൈറലായിരുന്നു.

Summary

Antony Perumbavoor reveals how Tharun Moorthy replaced Austin in Mohanlal starrer Athimanoharam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com